• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഫാന്റം ഗാലക്‌സിയുടെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് NASA; പകർത്തിയത് ജെയിംസ് വെബ്, ഹബ്ബിൾ ബഹിരാകാശ ദൂരദർശിനികൾ

ഫാന്റം ഗാലക്‌സിയുടെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് NASA; പകർത്തിയത് ജെയിംസ് വെബ്, ഹബ്ബിൾ ബഹിരാകാശ ദൂരദർശിനികൾ

രണ്ട് ബഹിരാകാശ ദൂരദർശിനികൾ പകർത്തിയ എം74 ​ഗാലക്സിയുടെ വ്യത്യസ്തവും തികച്ചും ആകർഷകവുമായ മൂന്ന് ദൃശ്യങ്ങൾ‌ ആണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

  • Last Updated :
  • Share this:
    ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും (James Webb Space Telescope) ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയും (Hubble Space Telescope) പകർത്തിയ ഫാന്റം ഗാലക്‌സിയുടെ (Phantom Galaxy) അതി മനോഹരമായ ദൃശ്യങ്ങൾ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) പുറത്തുവിട്ടു. മെസ്സിയർ 74 അല്ലെങ്കിൽ എം74 (Messier 74 or M74) എന്നും അറിയപ്പെടുന്ന ഫാന്റം ഗാലക്സി, 'ഗ്രാൻഡ് ഡിസൈൻ സ്പൈറൽ' (grand design spiral) എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ക്ഷീരപഥം (spiral galaxy) ആണ്. ഭൂമിയിൽ നിന്ന് ഏകദേശം 32 ദശലക്ഷം പ്രകാശവർഷം അകലെ മീനരാശിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

    രണ്ട് ബഹിരാകാശ ദൂരദർശിനികൾ പകർത്തിയ എം74 ​ഗാലക്സിയുടെ വ്യത്യസ്തവും തികച്ചും ആകർഷകവുമായ മൂന്ന് ദൃശ്യങ്ങൾ‌ ആണ് നാസ പുറത്തുവിട്ടിരിക്കുന്നത്.
    ആദ്യ ചിത്രം ഇളം ചുവപ്പു നിറത്തിലുള്ള ​ഗാലക്സി ഫിലമെന്റുകളുടേതാണ്. ഗാലക്‌സിയുടെ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കുള്ള ചുഴി പോലെയാണിത് കാണപ്പെടുന്നത്. തിളക്കമുള്ള പിങ്ക് നിറത്തിലുള്ള പ്രദേശങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. നാസയുടെ അഭിപ്രായത്തിൽ ‘നക്ഷത്രങ്ങൾ രൂപപ്പെടുന്ന പ്രദേശങ്ങൾ’ ആണിത്. ഇതെല്ലാം ചെറിയ നീല നക്ഷത്രങ്ങൾ വിതറിയ ഒരു കറുത്ത പ്രതലത്തിൽ പരന്നു കിടക്കുന്നതുപോലെയാണ് ദൃശ്യമാകുന്നത്. ഇതിലെ ചുവപ്പ് നിറം ചിത്രീകരിക്കുന്നത് പൊടിയെ (dust) ആണ്. ചൂട് കൂടുതലുള്ള പൊടിയാണ് ഇളം ഓറഞ്ച് നിറഭേദത്തിൽ കാണപ്പെടുന്നതെന്നും നാസ വിശദീകരിച്ചു. കേന്ദ്രത്തോട് അടുത്തിരിക്കുന്ന സിയാൻ, പച്ച നക്ഷത്രങ്ങൾക്ക് ഭാരവും പ്രായവും കൂടുതലാണ് മാത്രമല്ല ഇവ കാമ്പിന് (core) പച്ചകലർന്ന തിളക്കം നൽകുകയും ചെയ്യുന്നു.

    രണ്ടാമത്തെ ചിത്രത്തിൽ, ഗാലക്സിയുടെ അന്തർഭാ​ഗം തിളക്കമുള്ള ഒരു പ്രകാശം പുറപ്പെടുവിക്കുന്നതായി കാണപ്പെടുന്നു, ഇതിൽ നിന്നുള്ള ചുഴി രൂപപെട്ടിരിക്കുന്നത് തവിട്ട് നിറത്തിലുള്ള ​ഗാലക്സി ഫിലമെന്റുകളുടെ ശാഖകളാൽ ആണ്. നാസ വിശദീകരിക്കുന്നതുപോലെ, ഇതിലും നക്ഷത്രങ്ങൾ രൂപപ്പെടുന്ന പ്രദേശങ്ങൾ ആണ് തിളങ്ങുന്ന പിങ്ക് നിറത്തിൽ കാണപ്പെടുന്നത്. ഇരുണ്ട പശ്ചാത്തലത്തിൽ ഉടനീളം പുള്ളികളുള്ള നീല നക്ഷത്രങ്ങളും കാണാം.








    View this post on Instagram






    A post shared by NASA (@nasa)






    മൂന്നാമത്തേതും അവസാനത്തേതുമായ ചിത്രത്തിൽ കാണുന്നത് തിളങ്ങുന്ന നീല ഗാലക്‌സിയുടെ അന്തർഭാ​ഗത്തു നിന്നും തുടങ്ങുന്ന വെബി ഫിലമെന്റുകളുടെ ചുഴിയാണ്. ഗാലക്സിയുടെ ഹൃദയഭാഗത്തുള്ള ഈ നീലനിറത്തിലുള്ള തിളക്കം പ്രതിനിധീകരിക്കുന്നത് ഒരു യുവനക്ഷത്ര ​ഗണത്തെയാണ്.

    നാസ പങ്കുവെച്ച പുതിയ ദൃശ്യങ്ങൾ ലോകത്തെ ഒന്നാകെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലെ നാസയുടെ പോസ്റ്റിന് ഇതുവരെ 14 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു, "ആകാശത്തിന്റെ ഏറ്റവും വിസ്മയിപ്പിക്കുന്ന സൗന്ദര്യം", "ഗാലക്സികൾ അതി മനോഹരമാണ്", "തികച്ചും അതിശയിപ്പിക്കുന്നത്", "മനോഹരം" എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ അഭിപ്രായത്തിൽ, അന്താരാഷ്ട്ര ഫാങ്സുമായി (PHANGS -Physics at High Angular Resolution in Nearby Galaxies) സഹകരിച്ച് ഇൻഫ്രാറെഡിലെ നക്ഷത്രങ്ങൾ രൂപപ്പെടുന്ന പത്തൊമ്പത് സമീപ ഗാലക്സികൾ രേഖപെടുത്താനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ നിരീക്ഷണങ്ങൾ.

    ഫാന്റം ഗാലക്സി 1,00,000 പ്രകാശവർഷങ്ങളിലായി വ്യാപിച്ചു കിടക്കുന്നുവെന്നും ഇതിൽ ഏകദേശം 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ടായിരിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇത് നമ്മുടെ ക്ഷീരപഥത്തേക്കാൾ അല്പം ചെറുതാണെന്നാണ് കരുതുന്നത്.
    Published by:Jayesh Krishnan
    First published: