• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൈഫിനെ ബസ് ഡ്രൈവറെന്ന് വിളിച്ച് ഇംഗ്ലീഷ് താരം!

Gowthamy GG
Updated: April 2, 2018, 8:36 PM IST
കൈഫിനെ ബസ് ഡ്രൈവറെന്ന് വിളിച്ച് ഇംഗ്ലീഷ് താരം!
Gowthamy GG
Updated: April 2, 2018, 8:36 PM IST
2005ലെ നാറ്റ് വെസ്റ്റ് സീരീസ് ഫൈനല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല. യുവരാജ് സിങും മുഹമ്മദ് കൈഫും ചേര്‍ന്ന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചതും, നായകന്‍ സൌരവ് ഗാംഗുലി ഷര്‍ട്ട് ഊരി വീശിയതുമൊക്കെ ആരാധകരെ ത്രസിപ്പിച്ച കാഴ്ചയായിരുന്നു. നാറ്റ് വെസ്റ്റ് സീരീസ് ഫൈനല്‍ കഴിഞ്ഞിട്ട് ഇപ്പോള്‍ 13 വര്‍ഷം പിന്നിടുന്നു. ഇപ്പോഴിതാ, വീണ്ടും നാറ്റ് വെസ്റ്റ് സീരീസ് ചര്‍ച്ചയാകുകയാണ്. അന്നത്തെ ഹീറോ മുഹമ്മദ് കൈഫിന്‍റെ ട്വിറ്റര്‍ വോളില്‍ ഒരു ആരാധകന്‍റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇംഗ്ലീഷ് താരങ്ങള്‍ അധിക്ഷേപിച്ചിരുന്നോയെന്ന ചോദ്യത്തിന് നാസര്‍ ഹുസൈന്‍ തന്നെ ബസ് ഡ്രൈവറെന്ന് വിളിച്ചിരുന്നെന്ന കാര്യം കൈഫ് വെളിപ്പെടുത്തി. കൈഫിന്‍റെ പ്രതികരണം പെട്ടെന്നുതന്നെ വൈറലായി. ആയിരകണക്കിന് ആളുകളാണ് കൈഫിന്‍റെ ട്വീറ്റ് ലൈക്കും റീട്വീറ്റും ചെയ്തത്.

ആരാധകന്‍റെ ചോദ്യം

@MohammadKaif Hi kaif, what you and Yuvi were talking during Natwest Final ? Was their any sledging from English players ?#AskKaif




കൈഫിന്‍റെ മറുപടി

First published: March 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍