• HOME
  • »
  • NEWS
  • »
  • buzz
  • »
  • നാടക മേഖല പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുന്ന ഈ കാലത്ത് വേണോ ഈ ഇരുട്ടടി? പ്രതിഷേധവുമായി 'നാടക്' പ്രവർത്തകർ

നാടക മേഖല പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുന്ന ഈ കാലത്ത് വേണോ ഈ ഇരുട്ടടി? പ്രതിഷേധവുമായി 'നാടക്' പ്രവർത്തകർ

Natak activists write to transport minister in protest against slapping fine on theatre group | നാടക സംഘത്തിന്റെ വാഹനത്തിന് കനത്ത പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാടക് പ്രവർത്തകർ

നാടക് സംഘം

നാടക് സംഘം

  • Share this:
    നാടക സംഘത്തിന്റെ വാഹനത്തിന് കനത്ത പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാടക് പ്രവർത്തകർ. ഗതാഗത വകുപ്പ് മന്ത്രിക്ക് നാടക് പ്രവർത്തകർ ശക്തമായ ഭാഷയിൽ സമർപ്പിച്ച കത്ത് ചുവടെ:

    കേരളത്തിലെ നാടക കലാകാര സമൂഹത്തിനിടയിൽ വലിയ ഞെട്ടലും പ്രതിഷേധവും നിരാശയും പടർത്തിയ വേദനിപ്പിയ്ക്കുന്ന ഒരു സംഭവം കേരള ട്രാൻസ്പോർട് ഡിപ്പാർട്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നു. ആലുവ അശ്വതി തിയേറ്റേഴ്സിൻറെ നാടക വണ്ടിയ്ക്ക്‌ മുൻകൂർ ഫീസ് അടയ്ക്കാതെ ബോർഡ് വച്ചു എന്ന കുറ്റം ചുമത്തി ഭീമമായ പിഴ ഇട്ടുകൊണ്ടു വെഹിക്കിൾ ഓഫീസർ നടപടി എടുത്തിരിയ്ക്കുന്നു. വാടകക്കെടുത്ത വണ്ടിയും മുപ്പതിനായിരത്തിൽ താഴെ പ്രതിഫലവും 10 ലേറെ അംഗങ്ങളും ഉൾക്കൊള്ളുന്ന സമിതിയ്ക്കാണ് ഈ അവസ്‌ഥ ഉണ്ടായത്. ഇത്തരം ഷോക്കുകൾ മറികടക്കാൻ സാധാരണ നാടക പ്രവർത്തകർക്ക് സാമ്പത്തികം കൊണ്ടോ സാമൂഹ്യ പിൻബലം കൊണ്ടോ ആകില്ലെന്നത് എല്ലാർക്കും അറിയുന്ന സത്യമാണ്.

    കേരളം ഉണ്ടായ കാലം മുതൽ നാടക വണ്ടികൾ സമിതിയുടെ പേരും നാടകത്തിന്റെ പേരും എഴുതിയ ബോർഡുകൾ മുന്നിലും പിറകിലും പ്രദർശിപ്പിച്ചു കൊണ്ടാണ് കേരളത്തിന്റെ നെടുകെയും കുറുകെയും രായും പകലും ഓടിക്കൊണ്ടിരിയ്ക്കുന്നത്. കലാ പ്രവർത്തനം വ്യത്യസ്തമാണെന്നും അതിനുവേണ്ടി ഉപയോഗിയ്ക്കുന്ന വണ്ടി ചരക്കു വണ്ടിയുടെ ഗണത്തിൽ വരില്ലെന്നുമായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. നിയമങ്ങൾ ഉണ്ടാക്കുമ്പോൾ പോലും സാംസ്‌കാരികവും മാനവീകവുമായ നിലപാടും കരുതലും കേരളത്തിൽ എന്നും ഉണ്ടായിട്ടുണ്ട്.

    ഇത് കേരളത്തിൽ നിന്ന്‌ മാത്രം പ്രതീക്ഷിയ്ക്കാൻ കഴിയുന്ന കാര്യമാണ്. പക്ഷെ ഈ സംഭവം അത്തരം എല്ലാ ധാരണകളെയും തകിടം മറിച്ചിരിയ്ക്കുന്നു.

    1988 മോട്ടോർ വെഹിക്കിൾ ആക്ടിലെ 191 ഭാഗം പാലിച്ചില്ല എന്ന കാരണത്തിനാണ് പിഴ എന്നു ഓഫിസർ പറയുന്നു.1988 ഇൽ ആ നിയമം വന്നതിനു ശേഷം ഇതുവരെ ഒരു സമിതിയ്ക്കും ഇങ്ങനെ ഒരു അവസ്‌ഥ നേരിടേണ്ടി വന്നിട്ടില്ല എന്നു നാടകപ്രവർത്തകർ ഒന്നടങ്കം പറയുന്നു. ഒരുപക്ഷേ അത് ഉദ്യോഗസ്ഥരുടെ വിവേകമോ വിവേചനമോ ദയയോ ആയിരുന്നിരിയ്ക്കാം. അതാണ് ഇപ്പോൾ മനസ്സിലാകുന്നത്.

    കേരളത്തിലെ നാടക മേഖല പിടിച്ചുനിൽക്കാൻ പോലും പെടാപ്പാട് പെടുന്ന ഈ കാലത്തു ഇത്തരം ഇരുട്ടടികൾ, നാടകപ്രവർത്തനം തന്നെ അവസാനിപ്പിച്ചു നാടകസമിതികളെ പിരിച്ചു വിടാൻ പ്രേരിപ്പിയ്ക്കുന്നതാണ്. ഇങ്ങനെ ഒരു നിയമം ഉണ്ടെന്നോ അത് നാടക വണ്ടികൾക്കും ബാധകമാണെന്നോ എത്ര നാടകക്കാർക്ക് അറിയും എന്നത് പോലും വലിയ പ്രശ്നമാണ്.

    You may also like:അഭിനയമോഹികൾ സൂക്ഷിക്കുക: വ്യാജ കാസ്റ്റിംഗ് ഡയറക്ടര്‍‍മാര്‍ വിലസുന്നു; മുന്നറിയിപ്പുമായി FEFKA [NEWS]വരനെ ആവശ്യമുണ്ട്: സിനിമയിലെ രസകരമായ രണ്ടാമത്തെ ഡിലീറ്റഡ് സീനും പുറത്തുവിട്ട് ദുൽഖർ; [NEWS]ഉപ്പും മുളകും ബാലുവും നീലുവും ഫേസ്ബുക് വിഡിയോയിൽ; അവർക്ക് പറയാനുള്ളതിതാണ് [NEWS]

    സർ, കാലാകാലങ്ങളിൽ പല നിയമങ്ങളും വരികയും ചിലതൊക്കെ കടലാസ്സിൽ തന്നെ ഉറങ്ങുകയും, ചിലതൊക്കെ സാധാരണക്കാർക്ക് മാത്രം ബാധകമാക്കുകയും ചെയ്യുന്നു എന്ന് പരക്കെ ഉള്ള ആക്ഷേപത്തിനെ സാധൂകരിയ്ക്കുന്നതല്ലേ ഈ നടപിടി. രാഷ്ട്രീയ സാമുദായിക സർക്കാർ പരിപാടികളിലെല്ലാം ഇത്തരം ബോർഡുകളും വാഹനം മുഴുവൻ കവർ ചെയ്യുന്ന ബോകസ്കളുമൊക്കെ പരക്കെ ഉപയോഗിച്ചു കാണാറുണ്ട്. അപ്പോൾ സാമാന്യജനം കരുതുന്നത്‌ ഇത്തരം കാര്യങ്ങൾ നിയമ വിധേയം ആണെന്നല്ലേ? നാടകക്കാരും അങ്ങനെ മാത്രമേ ഇതുവരെ കരുതിയിരുന്നുള്ളൂ.

    സർ, ഇതുമായി ബന്ധപ്പെട്ട് 2 കാര്യങ്ങളിൽ ഉടനടി അങ്ങയുടെ ഇടപെടൽ ഉണ്ടാകണം എന്ന് കേരളത്തിലെ നാടകകാർക്ക് വേണ്ടി NATAK (Network of Artistic Theater Activists Kerala) ന്റെ പേരിൽ അഭ്യർത്ഥിയ്ക്കുന്നു. ചുമത്തിയ 24,000/- പിഴ റദ്ദ് ചെയ്യാൻ വേണ്ട നിർദ്ദേശം നൽകണം.

    ഈ വിഷയത്തിന്റെ വെളിച്ചത്തിൽ 1988 ലെ മോട്ടോർ വെഹിക്കിൾ നിയമത്തിലെ 191 വകുപ്പിൽ നിന്ന്‌ കേരളത്തിലെ നാടക സാംസ്ക്കാരിക പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങളെ ഒഴിവാക്കാൻ വേണ്ടി നിയമ ഭേദഗതി നടത്താൻ മുൻകയ്യെടുക്കണം. ഭേദഗതി ഉണ്ടാകും വരെ നിയമം നടപ്പാക്കുന്നതിൽ നിന്നും ഈ വിഭാഗത്തെ ഒഴിവാക്കി നിർത്താനുള്ള നിദ്ദേശം നൽകണം.

    തനിയ്ക്ക് ഒരു നേരത്തെ അന്നം കിട്ടുന്നതിനൊപ്പം നാടിന്റെ കലാ പാരമ്പര്യത്തെ കൂടി ജീവിപ്പിയ്ക്കുന്നവരാണ് നാടകക്കാർ.നാടിന്റെ സാംസ്ക്കാരിക മുഖച്ഛായ നിലനിർത്താൻ കഷ്‌ടതകൾക്കുള്ളിലും പുഞ്ചിരിച്ചുകൊണ്ട് തട്ടിൽ നിന്നും തട്ടിലേക്കു രാപ്പകൽ ഓടുന്നവർക്ക് സാമൂഹ്യ നീതി നിഷേധിയ്ക്കരുത്. എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് നിർമ്മിയ്ക്കുന്ന നാടകം കളിയ്ക്കാനും അതിനു വേണ്ടി സഞ്ചരിയ്ക്കാനും കഴിയാത്ത തരത്തിൽ ഉള്ള എല്ലാ നിയമ തടസ്സങ്ങളും സാമ്പത്തീക ബാധ്യതകളും ഒഴിവാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. നാടക കലാകാരരെ അവരുടെ പ്രവർത്തി സുഗമമായി ചെയ്യാൻ സഹായിക്കുന്ന തരത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം എന്നു അഭ്യർത്ഥിയ്ക്കുന്നു.
    Published by:Meera Manu
    First published: