നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Nathuram Godse | ഗാന്ധിജയന്തി ദിനത്തിൽ ട്വിറ്റർ ട്രെൻഡിങ്ങിൽ 'നഥുറാം ഗോഡ്സെ സിന്ദാബാദ്'

  Nathuram Godse | ഗാന്ധിജയന്തി ദിനത്തിൽ ട്വിറ്റർ ട്രെൻഡിങ്ങിൽ 'നഥുറാം ഗോഡ്സെ സിന്ദാബാദ്'

  ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ, കേരളത്തിൽ ഉൾപ്പെടെ, ട്വിറ്ററിൽ ട്രെൻഡിങ് ആയത് ഗോഡ്സെ ആയിരുന്നു. ഇതിനിടെ, കൊൽക്കത്തയിൽ ട്രെൻഡിങ് ആയത് നഥുറാം ഗോഡ്സെ അമർ രഹേ എന്ന ഹാഷ് ടാഗ് ആയിരുന്നു.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. രാജ്യമെങ്ങും ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന്റെ സ്മരണകളിൽ മുഴുകിയപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആയത് ഗാന്ധിജിയുടെ ഘാതകനായ നഥുറാം ഗോഡ്സെ. ഗാന്ധിജയന്തി ദിനത്തിൽ ട്രെൻഡിങ്ങിൽ സ്വാഭാവികമായും ഗോഡ്സെയുടെ പേര് അവസാനമായിട്ട് ആയിരിക്കും പ്രതീക്ഷിക്കുക. എന്നാൽ, ട്വിറ്ററിൽ ഇന്ന് ട്രെൻഡിങ് ആയത് ഗോഡ്സെയുടെ പേരായിരുന്നു.

   #नाथूराम_गोडसे_जिंदाबाद (നഥുറാം ഗോഡ്സെ സിന്ദാബാദ്) എന്ന് ഹിന്ദിയിലാണ് ട്രെൻഡിങ് ആയത്. ട്വിറ്ററിന് ഇന്ത്യയിൽ ദിവസേന ഒരു കോടി 70 ലക്ഷം ഉപയോക്താക്കളുള്ള ഇന്ത്യയിൽ ഗാന്ധിജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ പേര് ട്രെൻഡിങ് ആയത് എങ്ങനെയാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

   You may also like:അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് [NEWS]കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവം: ഡോക്ടർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ [NEWS] 'ആരും ഐ ഫോണ്‍ തന്നിട്ടുമില്ല, ഞാന്‍ വാങ്ങിയിട്ടുമില്ല'; നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല [NEWS]

   ട്വിറ്ററിലുള്ള ഒരു ഉപയോക്താവ് എന്തിനെയൊക്കെ പിന്തുടരുന്നു, അവരുടെ താൽപര്യങ്ങൾ എന്തൊക്കെ, ലൊക്കേഷൻ എവിടെ തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ട്വിറ്റർ ട്രെൻഡ് അൽഗോരിതം. ട്വിറ്റർ തന്നെ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ, “ഈ അൽ‌ഗോരിതം കുറച്ചുകാലമോ ദൈനംദിന അടിസ്ഥാനത്തിലോ പ്രചാരത്തിലുള്ള വിഷയങ്ങളേക്കാൾ ഇപ്പോൾ പ്രചാരത്തിലുള്ള വിഷയങ്ങളെ തിരിച്ചറിയുന്നു, ട്വിറ്ററിലെ ഏറ്റവും ചർച്ചാവിഷയമായ വിഷയങ്ങൾ കണ്ടെത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു”.

   ഒരു ചെറിയ ഹാഷ്ടാഗ് ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ട്വീറ്റുകൾ വന്നാൽ അത് ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറും. ഗാന്ധിജയന്തി ദിനത്തിലും സംഭവിച്ചത് മറ്റൊന്നല്ല. രാവിലെ അഞ്ചുമണി മുതൽ വ്യാപകമായി #नाथूराम_गोडसे_जिंदाबाद ഹാഷ് ടാഗ് ട്വിറ്ററിൽ നിറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി ആയപ്പോഴേക്കും ഈ ഹാഷ് ടാഗിൽ ഏകദേശം 80,000 ട്വീറ്റുകളാണ് ട്വിറ്ററിൽ ഉണ്ടായത്.   ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ, കേരളത്തിൽ ഉൾപ്പെടെ, ട്വിറ്ററിൽ ട്രെൻഡിങ് ആയത് ഗോഡ്സെ ആയിരുന്നു. ഇതിനിടെ, കൊൽക്കത്തയിൽ ട്രെൻഡിങ് ആയത് നഥുറാം ഗോഡ്സെ അമർ രഹേ എന്ന ഹാഷ് ടാഗ് ആയിരുന്നു. അതേസമയം, ഉച്ചയ്ക്ക് ഒരു മണി ആയപ്പോഴേക്കും #GandhiJayanti #MahatmaGandhi എന്നിവ ഓരോന്നിലും ഒരു ലക്ഷത്തോളം ട്വീറ്റുകളുമായി ട്രെൻഡിൽ മുകളിലെത്തി.
   Published by:Joys Joy
   First published:
   )}