• HOME
 • »
 • NEWS
 • »
 • buzz
 • »
 • സ്വർണ മെഡൽ നേടിയ ദേശീയ അമ്പെയ്ത്ത് താരം താരം; ഇപ്പോൾ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പക്കോഡ വിൽക്കുന്നു

സ്വർണ മെഡൽ നേടിയ ദേശീയ അമ്പെയ്ത്ത് താരം താരം; ഇപ്പോൾ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പക്കോഡ വിൽക്കുന്നു

ഇളയ സഹോദരങ്ങൾക്കെല്ലാം സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു.

Mamta Tuddu (ചിത്രത്തിന് കടപ്പാട് - ന്യൂസ് യാത്ര.ഇൻ)

Mamta Tuddu (ചിത്രത്തിന് കടപ്പാട് - ന്യൂസ് യാത്ര.ഇൻ)

 • News18
 • Last Updated :
 • Share this:
  മഹാമാരിയെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി സംരംഭങ്ങൾ അടച്ചു പൂട്ടുകയും നിരവധി പേർക്ക് തൊഴിൽ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഇത് പലരെയും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാക്കി. സാമ്പത്തിക പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയുമാണ്. കൊറോണയ്ക്ക് മുമ്പ് കൈ നിറയെ കാശും മികച്ച ജോലികളുമുണ്ടായിരുന്ന ചെറുപ്പക്കാർ പോലും ജോലി നഷ്ടപ്പെട്ട് ചായ വിൽക്കാനും മറ്റ് കച്ചവടങ്ങൾ നടത്താനും നിർബന്ധിതരായ നിരവധി കഥകൾ വാർത്തകളിൽ നിറഞ്ഞിരുന്നു. അത്തരമൊരു ഹൃദയസ്പർശിയായ കഥയാണ് ദേശീയ അമ്പെയ്ത്ത് താരമായ മംമ്ത തുഡുവിന്റേത്.

  2010 ലും 2014 ലും ജൂനിയർ, സബ് ജൂനിയർ തലങ്ങളിൽ സ്വർണ മെഡൽ നേടിയ അമ്പെയ്ത്ത് താരമാണ് മംമ്ത തുഡു. കോവിഡ് പ്രതിസന്ധിയിൽ കുടുംബം പട്ടിണിയായതോടെയാണ് ധൻബാദ് സ്വദേശിയായ മംമ്ത ദാമോദർപൂരിലെ ഗ്രാമത്തിൽ പലഹാര കച്ചവടം നടത്താൻ നിർബന്ധിതയായത്. 23 കാരിയായ മംമ്തയുടെ പിതാവ് ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിൽ (ബി സി സി എൽ) നിന്ന് വിരമിച്ച ജീവനക്കാരനാണെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

  'പലപേരു പറഞ്ഞു വിളിച്ചു; ഒരു ദൈവമതെല്ലാം കേട്ടു'; ട്രെൻഡിങ്ങായി രണ്ടിലെ പ്രൊമോ ഗാനം

  റാഞ്ചി ആർച്ചറി സെന്ററിൽ പരിശീലനത്തിലായിരുന്നു മംമ്ത. ലോക്ക്ഡൗൺ സമയത്ത്, മംമ്ത അക്കാദമിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. എന്നാൽ, പിന്നീട് വീട്ടിലെ സാമ്പത്തിക പരിമിതികളെ തുടർന്ന് മടങ്ങി പോകാനായില്ല. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനായി പലചരക്ക് സാധനങ്ങൾ വിൽക്കാൻ മംമ്ത നിർബന്ധിതയായി. ഏഴു സഹോദരങ്ങളിൽ മൂത്ത മകളായ മംമ്തയാണ് ഇപ്പോൾ കുടുംബത്തിന്റെ ഏക ആശ്രയം.

  ഇളയ സഹോദരങ്ങൾക്കെല്ലാം സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിതാവിന്റെ പെൻഷൻ തുകയും ഇതുവരെ ലഭിച്ച് തുടങ്ങിയിട്ടില്ല. അതിനാൽ ഈ കുടുംബം കടയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. മുളപ്പിച്ച പയറുവർഗങ്ങൾ, പക്കോഡ, മറ്റ് പലഹാരങ്ങൾ എന്നിവയാണ് മംമ്തയുടെ കടയിൽ വിൽക്കുന്നത്.

  ഭാരപരിശോധന വിജയം; പാലാരിവട്ടം പാലം സർക്കാരിന് കൈമാറും; ഉദ്ഘാടനം സർക്കാരിന് തീരുമാനിക്കാമെന്ന് ഇ ശ്രീധരൻ

  2018 മുതൽ റാഞ്ചിയിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ആർച്ചറിയിലാണ് മംമ്ത പരിശീലനം നടത്തിയിരുന്നത്. കഷ്ടപ്പാടുകൾക്കിടയിൽ സാമ്പത്തികമായി അധികൃതർ യാതൊരു സഹായവും നൽകിയില്ലെന്ന് മംമ്ത മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, വാർത്ത പുറത്തു വന്നതിനു ശേഷം സഹായ വാഗ്ദാനങ്ങളുമായി ധൻബാദ് ആർച്ചറി അസോസിയേഷൻ രംഗത്തെത്തി. ധൻബാദ് ആർച്ചറി അസോസിയേഷൻ ജില്ലാ സെക്രട്ടറി ജുബൈർ ആലം ഉടൻ തന്നെ മംമ്തയെ സന്ദർശിക്കുകയും നിലവിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

  രാജ്യത്തിന് വേണ്ടി നിരവധി മെഡലുകൾ വാങ്ങിയ മംമ്ത സീനിയർ തലത്തിൽ മത്സരിക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു. എന്നാൽ, ഇതിന് സർക്കാർ പിന്തുണ ആവശ്യമാണ്. വിവിധ ചാമ്പ്യൻഷിപ്പുകളിൽ നിരവധി വെങ്കല മെഡലുകൾ നേടിയ മംമ്ത രണ്ടു തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

  തങ്ങളുടെ പരിശീലന കേന്ദ്രത്തിലെ ഏറ്റവും മികച്ച അമ്പെയ്ത്ത് താരങ്ങളിൽ ഒരാളായിരുന്നു മംമ്തയെന്ന് 2009 മുതൽ 2011 വരെ മംമ്തയ്ക്ക് പരിശീലനം നൽകിയ ടാറ്റാ സ്റ്റീൽ ജാരിയ ഡിവിഷൻ ഫീഡർ സെന്ററിലെ മംമ്തയുടെ പരിശീലകനായിരുന്ന എംഡി ഷംഷാദ് പറഞ്ഞു. കുടുംബത്തെ സഹായിക്കാനായി മനസ്സില്ലാ മനസ്സോടെ അവൾക്ക് ഗ്രാമത്തിൽ പക്കോഡ കച്ചവടം നടത്തേണ്ടി വന്നു എന്ന വാർത്ത ഏറെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
  Published by:Joys Joy
  First published: