നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മൂന്നു വർഷത്തിനിടെ 5000 പെരുമ്പാമ്പുകളെ പിടികൂടി; പൊറുതി മുട്ടിയെന്ന് ഫ്ലോറിഡ നിവാസികൾ

  മൂന്നു വർഷത്തിനിടെ 5000 പെരുമ്പാമ്പുകളെ പിടികൂടി; പൊറുതി മുട്ടിയെന്ന് ഫ്ലോറിഡ നിവാസികൾ

  വീടുകളിലെ ഔട്ട് ഹൌസുകളിലും കാർപോർച്ചുകളിലുമൊക്കെ കടന്നുകയറി മുട്ടകളിട്ട് അടയിരിക്കുന്ന ഇവയ്ക്ക് പൂർണവർളച്ച എത്തുമ്പോൾ 23 അടി നീളവും 12 കിലോ ഭാരവുമുണ്ടാകാറുണ്ട്

  News 18

  News 18

  • Share this:
   വാഷിങ്ടൺ: ജനവാസമേഖലയിൽ പെരുമ്പാമ്പുകളെ കൊണ്ടു പൊറുതിമുട്ടിയാലോ? അമേരിക്കയിലെ ഫ്ലോറിഡ നഗരത്തിലാണ് സംഭവം. മൂന്നു വർഷത്തിനിടെ പിടികൂടിയത് ഏകദേശം അയ്യായിരത്തോളം പെരുമ്പാമ്പുകളെയാണ്. ഏഷ്യയിൽ കാണപ്പെടുന്ന ബർമീസ് പെരുമ്പാമ്പുകളാണ് ഫ്ലോറിഡ നിവാസികളുടെ ഉറക്കം കെടുത്തുന്നത്.

   അമേരിക്കയിലേക്ക് കുടിയേറിയ എത്തിയ കിഴക്കനേഷ്യൻ സ്വദേശിയാണ് വളർത്താനായി 20 വർഷങ്ങൾക്കുമുമ്പ് ബർമിസ് പെരുമ്പാമ്പുകളെ കൊണ്ടുവന്നത്. ഇതിനിടയിൽ ചിലത് അടച്ചിട്ടിരുന്ന കൂട്ടിൽനിന്ന് പുറത്തുകടക്കുകയായിരുന്നു. പിന്നീട് ഇവ പെരുകിയതോടെയാണ് പ്രദേശത്ത് വ്യാപകായി പെരുമ്പാമ്പുകളെ കണ്ടെത്താൻ തുടങ്ങിയത്.

   സ്വദേശം ഏഷ്യയാണെങ്കിലും അമേരിക്കൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടതോടെയാണ് ഇവ പെരുകാൻ തുടങ്ങിയത്. പക്ഷികള്‍, റാക്കൂണുകള്‍, മാനുകള്‍ എന്നിവയെയാണ് ഇവ ആഹാരമാക്കുന്നത്. ഫ്ലോറിഡയിൽ വനത്തോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലൊക്കെ ഭീഷണിയായി ബർമിസ് പെരുമ്പാമ്പുകൾ മാറി. വീടുകളിലെ ഔട്ട് ഹൌസുകളിലും കാർപോർച്ചുകളിലുമൊക്കെ കടന്നുകയറി മുട്ടകളിട്ട് അടയിരിക്കുന്ന ഇവയ്ക്ക് പൂർണവർളച്ച എത്തുമ്പോൾ 23 അടി നീളവും 12 കിലോ ഭാരവുമുണ്ടാകാറുണ്ട്.

   ഏതായാലും ഫ്ലോറിഡയ്ക്ക് അടുത്ത് എവര്‍ഗ്ലേഡ്സില്‍ നിന്നും മൂന്ന് വര്‍ഷത്തിനിടെ മാത്രം പിടികൂടിയത് 5,000 ത്തോളം പെരുമ്പാമ്പുകളെയാണ്. ഫ്ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. പിടികൂടുന്ന പെരുമ്പാമ്പുകളെ സമീപത്തെ വനത്തിലാണ് വിടുന്നതെങ്കിലും ഇവയിൽ ചിലത് തിരികെ എത്തുന്നതായും റിപ്പോർട്ടുണ്ട്.
   TRENDING:മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു[NEWS]Covid 19 | തിരുവനന്തപുരത്തെ രോഗവ്യാപനം: കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കുന്നു[NEWS]Cristiano Ronaldo | റൊണാൾഡോ ചാരി ഇരിക്കുന്ന കാറിന്റെ വില അറിയാമോ?[PHOTOS]
   2017ലാണ് എവര്‍ഗ്ലേഡ്സില്‍ നിന്നും ആക്രമകാരികളായ പെരുമ്പാമ്പുകളെ നീക്കം ചെയ്യാൻ ആരംഭിച്ചത്. ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പുകളില്‍ ഒന്നാണ് ബെര്‍മീസ് പെരുമ്പാമ്പുകൾ.
   First published: