എല്ലാ വര്‍ഷവും മുടക്കം കൂടാതെ ജൂലായ് 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കപ്പെടുന്നു. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ പ്രാധാന്യത്തോടെ തന്നെ സംരക്ഷിക്കപ്പെടണം എന്നാണ് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സുസ്ഥിരതയും ആരോഗ്യവുമുള്ള ഒരു സമൂഹം പടുത്തുയര്ത്തേണ്ടതിനായി ആരോഗ്യമുള്ള പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കേണ്ടതും തുല്യ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാണ്. പ്രകൃതി സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്. അതിനാല്‍ തന്നെ പ്രകൃതി സംരക്ഷണത്തിനായി വ്യക്തിപരമായി ഓരോരുത്തരും പങ്കെടുക്കേണ്ടതാണ്. വര്‍ത്തമാന കാലത്തിലെ തലമുറയുടെയും ഭാവിതലമുറയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി നാം ഒരുമിച്ച് തന്നെ പ്രവര്‍ത്തിക്കേണ്ടതാണ്.
ഇവിടെ നാം ഓരോരുത്തരും ചെയ്യേണ്ടത് ഒരു നല്ല മാറ്റം ഉണ്ടാക്കുക എന്നതാണ്. അതിനാല്‍ നിങ്ങളുടെ ഒരു സ്ഥിര നിക്ഷേപം ഇല്ലാതാക്കുകയോ, പണമിടപാടുകാരെയോ നിക്ഷേപകരെയോ സമീപിക്കുകയോ ചെയ്യേണ്ടതില്ല. പ്രകൃതി സംരക്ഷണത്തിലേക്കുള്ള മാര്‍ഗം നില കൊള്ളുന്നത് ലളിതമായ ദൈനംദിന പ്രവര്‍ത്തനങ്ങളിലാണ്. നിങ്ങളുടെ വീട്ടില്‍ നിന്ന് തന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴി വെയ്ക്കാന്‍ സാധിക്കും. അതിനായി കുടുംബത്തിനൊപ്പം ചെറുതെങ്കിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
വീണ്ടുമുപയോഗിക്കാവുന്ന സ്ട്രോകളിലേക്കും വെള്ളക്കുപ്പികളിലേക്കും ചുവടു മാറ്റൂസമുദ്ര ജീവന് ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്ക് സ്ട്രോകള്‍ ഉപേക്ഷിക്കുക. പകരം, മുള, ലോഹം, ബിപിഎ രഹിത ഗ്ലാസ്, സ്റ്റെയ്ന്‍ലസ് സ്റ്റീല്‍, ചെമ്പ് തുടങ്ങിയവയില്‍ നിര്‍മ്മിച്ചവ ഉപയോഗിക്കുക. കൂടാതെ നോട്ട്സ് എഴുതാന്‍ പത്രത്തിന്റെ ഒരു താള് ഉപയോഗിക്കുന്നത് നന്നാവും. അതുപോലെ ടിഷ്യൂ പേപ്പറിന് പകരം ടവ്വലുകള്‍ ഉപയോഗിക്കാനും ശ്രമിക്കുന്നത് ഉപകരിക്കും.
സുസ്ഥിരമായ ഭക്ഷണക്രമം ആരംഭിക്കുകഭക്ഷണക്രമത്തിന് പ്രകൃതി സംരക്ഷണവുമായി എന്താണ് ബന്ധം എന്നല്ലേ? തീര്‍ച്ചയായും ഉണ്ട്. ഭക്ഷണം വലിയ അളവിലുള്ള കാര്‍ബണ്‍ പുറം തള്ളാന്‍ കാരണമാകും. അതിനാല്‍ പ്രാദേശികമായി ലഭ്യമാകുന്ന, ഋതുക്കള്‍ക്കനുസരിച്ച് ലഭ്യമാകുന്ന, ചെടികളില്‍ നിന്നും മറ്റും ലഭിക്കുന്ന ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് പ്രകൃതി സംരക്ഷണത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു ചുവടു വെയ്പ്പാണ്. കാര്‍ബണ്‍ ഇല്ലാത്ത ഭക്ഷണക്രമത്തില്‍ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും പെടുന്നില്ല.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഉപേക്ഷിക്കുകഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ചില്ലറ പ്രശ്നങ്ങള്‍ അല്ല പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച കണ്ടെയ്നറുകള്‍ ഘട്ടം ഘട്ടമായി പരിസ്ഥിതി സൗഹാര്‍ദ്ദപരമാക്കി മാറ്റണം. പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ക്ക് പകരം സുസ്ഥിരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഗ്ലാസ്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയിലേക്ക് മാറണം. പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി പ്ലാസ്റ്റിക്ക് ബാഗകള് ഉപയോഗിക്കുന്നത് ഒഴിവാക്കി പകരം പേപ്പര്‍ ബാഗുകളോ തുണി ബാഗുകളോ ശീലമാക്കണം.
എങ്ങനെ വൈദ്യുതി പഫലപ്രദമായി ഉപയോഗിക്കാംനമ്മുടെ ദൈനംദിന ജീവിത്തിന്റെ ഭാഗമായ ലൈറ്റ്, ഫാന്‍, എസി, ഇന്‍വെര്‍ട്ടറുകള്‍, ചാര്‍ജറുകള്‍, ഇവയൊന്നും തന്നെ പ്രകൃതിയുമായി ഇണങ്ങുന്നവയല്ല. അല്ലങ്കില്‍ പ്രകൃതി സംരക്ഷണത്തിന് വിഘാതം സൃഷ്ടിക്കുന്നവയാണ്. ഇന്നത്തെ ജീവിതചര്യകളില്‍ നിന്നും ഇവയെ എല്ലാം പടിയച്ചു മാറ്റി നിര്‍ത്തുക എന്നത് പ്രാവര്‍ത്തികമായ കാര്യമല്ല. എന്നാല്‍ പോലും ചെറിയ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കും. അത് എല്‍ഇഡി ലൈറ്റ് ബള്‍ബുകള്‍ ഉപയോഗിക്കുന്നത് വഴി ആരംഭിക്കാം. അവ മറ്റുള്ളവയെ പോലെ ഉയര്‍ന്ന തോതിലുള്ള ഊര്‍ജം ഉപയോഗിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ഏറ്റവും പ്രധാനമായി ദീര്‍ഘകാല അടിസ്ഥത്തില്‍ ഇവയക്ക് വൈദ്യുത ബില്ലില്‍ വലിയ കുറവ് ഉണ്ടാക്കാന്‍ സാധിക്കും.
സ്വന്തമായൊരു കൂട്ടുവളം ഉണ്ടാക്കി നോക്കൂനാം ദൈനംദിനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചന്തകളില്‍ നിന്ന് വാങ്ങുന്ന ഭക്ഷണം എത്രത്തോളം വിഷം കലര്‍ന്നതാണ് എന്ന് നാമോരോരുത്തര്‍ക്കും അറിയാം. അറിഞ്ഞിട്ടും അന്ധത നടിക്കുന്നത് മറ്റൊന്നും കൊണ്ടല്ല സ്വന്തമായി അധ്വാനിച്ച് ഒരു പച്ചക്കറി തോട്ടം ഒക്കെ ഉണ്ടാക്കാനുള്ള മടിയും, സമയക്കുറവും ഒക്കെ കൊണ്ടാണ്. എന്നാല്‍ പ്രകൃതി സംരക്ഷണത്തിന് ഒരുങ്ങി ഇറങ്ങുമ്പോള്‍ സമയം ഉണ്ടാക്കിയെ പറ്റൂ. മടി മാറ്റിയേ പറ്റൂ. നിങ്ങളുടെ വീടുകളില്‍ നിന്ന് മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര കുറച്ച് തന്നെ അതിന് വഴിയുണ്ടാക്കാം. ചെറുത് എങ്കിലും സ്വന്തമായൊരു കംപോസ്റ്റ് നിര്‍മ്മിക്കുക. അത് നിങ്ങളുടെ അടുക്കളത്തോട്ടത്തിലേക്ക് തന്നെ ഉപയോഗിക്കുകയും ചെയ്യാം. ഇത്തരത്തില്‍ ഒരു കംപോസ്റ്റുള്ള സാധനങ്ങള്ക്കായ് പുറത്തൊന്നും പോകേണ്ടതില്ല. നിങ്ങളുടെ അടുക്കളയിലെ തന്നെ മിച്ചം വരുന്ന പച്ചക്കറികളുടെ തൊലിയും, മുട്ടത്തോടുകളും, ടീ ബാഗുമൊക്കെ തന്നെ ധാരാളമാണ്.
പക്ഷികള്‍ക്ക് ഭക്ഷണമൊരുക്കാംഅടുക്കളയുടെയോ പൂമുഖത്തേക്കോ തുറക്കുന്ന വാതിലുകളിലോ, അല്ലങ്കില്‍ ജനലുകള്‍ക്കരികിലോ, ഇപ്പോള്‍ അസാധാരണമായി മാത്രം കേള്‍ക്കുന്ന, എന്നാല്‍ പണ്ട് സര്‍വ്വ സാധാരണമായി കേട്ടു കൊണ്ടിരുന്ന കുറച്ച് ശബ്ദങ്ങളുണ്ട്. ആലോചിച്ച് ബുദ്ധിമുട്ടണ്ട, പാവം കുറേ പക്ഷികളുടെ ശബ്ദം. മനുഷ്യന് പ്രകൃതിയില്‍ നിന്ന് അകലാന്‍ തുടങ്ങിയപ്പോള്‍ തൊട്ട് അവയും മനുഷ്യനോട് അകലമിട്ട് തന്നെയാണ് നില്‍ക്കുന്നത്. അവയ്ക്ക് തീറ്റ കൊടുക്കുന്നതും, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാണ്. നിങ്ങള്‍ക്ക് ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്ന പാത്രം, ഉപയോഗ ശേഷം വലിച്ചെറിയുന്ന മില്‍ക്ക് കാര്‍ട്ടണ്‍ ആണ്. വീട്ടില്‍ കുട്ടികള്‍ ഉള്ളവരാണങ്കില്‍ ഇതിനായി സമയം നീക്കി വെയ്ക്കുന്നത് അവര്‍ക്കും താത്പര്യം ഉള്ള കാര്യമാകാംയ നിങ്ങള്‍ക്ക് അത് വീടിന്റെ ബാല്‍ക്കണിയിലോ അല്ലങ്കില്‍ പൂന്തോട്ടത്തിലെ മരത്തിലോ ഒക്കെ തൂക്കി ഇടാവുന്നതാണ്.
കരകൗശല വസ്തുക്കള്നിങ്ങള്ക്ക് ചുറ്റും ഉപയോഗശൂന്യമായി കിടക്കുന്ന പലതും കാണാന്‍ ഭംഗിയുള്ള വസ്തുക്കളായി മാറ്റാന്‍ നമുക്ക് സാധിക്കും. ഉദ്ദാഹരണത്തിന് ചിരട്ടകളും, ഉപയോഗ ശൂന്യമായ ടയറുകളും ഒക്കെ ഒന്ന് മനസ്സു വെച്ചാല്‍, അല്പം സര്‍ഗ്ഗാത്മമായി ചിന്തിച്ചാല്‍ കരകൗശല വസ്തുക്കളായി മാറ്റാന്‍ നമുക്ക് സാധിക്കും. അതേ പോലെ സാധാരണ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന ഭക്ഷണ പാത്രങ്ങള്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.