നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'തന്റെ തന്തയല്ല എന്റെ തന്ത': ടി.ജി മോഹൻദാസിന് മറുപടിയുമായി ജി.സുധാകരന്റെ മകൻ

  'തന്റെ തന്തയല്ല എന്റെ തന്ത': ടി.ജി മോഹൻദാസിന് മറുപടിയുമായി ജി.സുധാകരന്റെ മകൻ

  സോഷ്യൽ മീഡിയ അധികം വൈകാതെ തന്നെ ഈ മറുപടി ട്വീറ്റ് വൈറലാക്കുകയും ചെയ്തു.

  TG Mohandas

  TG Mohandas

  • News18
  • Last Updated :
  • Share this:
   കൊച്ചി: ബിജെപി ബൗദ്ധിക സെൽ അംഗം ടി.ജി മോഹൻദാസിന്റെ ട്വീറ്റിന് സിനിമാ സ്റ്റൈൽ മറുപടി നൽകി ജി.സുധാകരന്റെ മകൻ നവനീത്. മഹാരാഷ്ട്രയയിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തെ കേരളവുമായി ബന്ധപ്പെടുത്തി മോഹൻദാസ് ഒരു ട്വീറ്റ് ഇട്ടിരുന്നു. മഹാരാഷ്ട്രയിൽ ഒറ്റ രാത്രി കൊണ്ട് ഭരണം മാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്.

   Also Read-യുവാവിനെ നഗ്നനാക്കി; വയനാട്ടിൽ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം

   'എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ എകെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!! മറ്റു മന്ത്രിമാർ – സുധാകരൻ, കടകംപള്ളി, സി ദിവാകരൻ etc.. എന്തു ചെയ്യും!' ഇതായിരുന്നു നവംബർ 23 ന് രാത്രി മോഹൻദാസ് പോസ്റ്റ് ചെയ്ത ട്വീറ്റ്.

   എന്നാൽ ഇതിന് തക്ക മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ മകൻ നവനീത് സുധാകരനെത്തി.. ലൂസിഫർ എന്ന സിനിമയിലെ പ്രശസ്തമായ ഒറ്റവരി ഡയലോഗായിരുന്നു മറുപടി.. ' ആഗ്രഹം കൊള്ളാം മോഹൻദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത' എന്നായിരുന്നു പ്രതികരണം...

   സോഷ്യൽ മീഡിയ അധികം വൈകാതെ തന്നെ ഈ മറുപടി ട്വീറ്റ് വൈറലാക്കുകയും ചെയ്തു.
   First published:
   )}