• HOME
  • »
  • NEWS
  • »
  • buzz
  • »
  • കനകദുർഗയേക്കുറിച്ചുള്ള പരാമർശം: A.M ആരിഫ് മാപ്പ് പറയണമെന്ന് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' കൂട്ടായ്മ

കനകദുർഗയേക്കുറിച്ചുള്ള പരാമർശം: A.M ആരിഫ് മാപ്പ് പറയണമെന്ന് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' കൂട്ടായ്മ

കനകദുർഗയെ പോലുള്ളവർ യഥാർഥ ഭക്തയാണോയെന്നും സർക്കാരിനെ കെണിയിൽപ്പെടുത്താനാണോ അവർ ശബരിമല കയറിയതെന്നുമായിരുന്നു ആരിഫ് എം.പിയുടെ ചോദ്യം

ariff sabarimala

ariff sabarimala

  • Last Updated :
  • Share this:
    തിരുവനന്തപുരം: ആലപ്പുഴ എം.പി A.M ആരിഫിനെതിരെ നവോത്ഥാന കേരളം കൂട്ടായ്മ. കനകദുർഗയെ അധിക്ഷേപിച്ച ആരിഫ് മാപ്പ് പറയണമെന്നാണ് കൂട്ടായ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. കനകദുർഗയെ പോലുള്ളവർ യഥാർഥ ഭക്തയാണോയെന്നും സർക്കാരിനെ കെണിയിൽപ്പെടുത്താനാണോ അവർ ശബരിമല കയറിയതെന്നുമായിരുന്നു ആരിഫ് എം.പിയുടെ ചോദ്യം.

    നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം...

    കനക ദുർഗ്ഗക്കെതിരെ വ്യക്ത്യാധിക്ഷേപം നടത്തിയ എ.എം ആരിഫ് എം പി പരസ്യമായി മാപ്പു പറയണം ....

    ശബരിമലയിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച തില്ലങ്കേരിമാർക്കെതിരായല്ല ആരിഫിന്റെ വിമർശനം , മറിച്ച് കനക ദുർഗ്ഗയെന്ന യുവതി സുപ്രീം കോടതി വിധിയിൽ വിശ്വാസമർപ്പിച്ച് ശബരിമല ദർശനം നടത്തിയതിനെതിരായാണ് ആരിഫ് ആക്ഷേപമുന്നയിക്കുന്നത് ...
    ആരിഫ് മറന്നു പോകാൻ പാടില്ലാത്ത ഒരു കാര്യമുണ്ട് ....
    നീലക്കലിനപ്പുറം സ്വകാര്യ വാഹനങ്ങൾ കടത്തിവിടാതെ , ഓരോ KSRTC ബസും 4 ഉം 5 ഉം വനിതാ പോലീസുകാരെക്കൊണ്ട് പരിശോധിപ്പിച്ച് യുവതികളെ ബസ്സിൽ നിന്നിറക്കി പോലീസ് കൺട്രോൾ റൂമിലിരുത്തി ഭയപ്പെടുത്തി തിരിച്ചയക്കുന്ന ആരിഫിന്റെ പോലീസ് കനക ദുർഗ്ഗയെ കണ്ടിട്ട് കണ്ണടച്ചത് ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമായാണോ ...??
    തില്ലങ്കേരി എന്തുകൊണ്ട് കനക ദുർഗ്ഗയെ തടഞ്ഞില്ല എന്ന് രോഷം കൊള്ളുന്ന ആരിഫ് സ്വന്തം സർക്കാരിന്റെ ആഭ്യന്തര വകുപ്പിനെതിരായി കൂടിയാണ് സംസാരിക്കുന്നത് ...

    'കനകദുര്‍ഗയെ പോലുള്ളവര്‍ യഥാര്‍ത്ഥ ഭക്തയാണോ? സര്‍ക്കാരിനെ കെണിയില്‍പ്പെടുത്താനാണോ അവര്‍ ശബരിമല കയറിയത്? എ.എം ആരിഫ് എം.പി

    കനക ദുർഗ്ഗയുടെ 'ഗൂഢാലോചന'ക്കെതിരെ വിരൽ ചൂണ്ടുമ്പോൾ സ്വന്തം സർക്കാരിന്റെ ആഭ്യന്തര വകുപ്പിനെതിരായി കൂടിയാണ് സംസാരിക്കുന്നത് ...

    മിസ്റ്റർ മുഖ്യമന്ത്രി ...
    ഫെയ്സ് ബുക്ക് പോസ്റ്റിനെ വിമർശിച്ചതിന്റെ പേരിൽ ലിബി- സി.എസിനെതിരെ കേസെടുത്തതിലൂടെ ജനാധിപത്യ കേരളത്തെ അവഹേളിച്ചിരിക്കുകയാണ് താങ്കൾ ...
    താങ്കൾ മത്സരിക്കുന്നത് യോഗി ആദിത്യ നാഥിനോടാണോ എന്ന് ജനാധിപത്യ കേരളം ശരിക്കും സംശയിച്ചു പോകുന്നു.
    First published: