• HOME
  • »
  • NEWS
  • »
  • buzz
  • »
  • Onam 2020 | നയൻതാരയുടെ ഓണം നാട്ടിൽ; വിഘ്നേഷിനൊപ്പം കേരളത്തിലെത്തി

Onam 2020 | നയൻതാരയുടെ ഓണം നാട്ടിൽ; വിഘ്നേഷിനൊപ്പം കേരളത്തിലെത്തി

നാളുകൾക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്.

Vignesh Shivan and Nayanthara

Vignesh Shivan and Nayanthara

  • Share this:
    തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ ഓണാഘോഷം നാട്ടിൽ. ഓണം ആഘോഷിക്കാൻ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവയ്ക്കൊപ്പം നയൻതാര കേരളത്തിൽ എത്തി. നയൻസിനൊപ്പം കൊച്ചിയിൽ എത്തിയതിന്റെ ചിത്രം വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

    പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയിൽ നിന്നും കേരളത്തിൽ എത്തിയത്. കറുപ്പ് നിറത്തിലുള്ള പാന്റ്സ്യൂട്ടും നിയോൺ യെല്ലോ ഹീൽസുമാണ് നയൻതാരയുടെ വേഷം. വിഘ്നേഷ് ചുവപ്പ് ടീ-ഷർട്ടും ഡെനിം ജീൻസുമാണ് ധരിച്ചിരിക്കുന്നത്.



    നാളുകൾക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. കോവിഡും ലോക്ക്ഡൗണും ആയതോടെ ഏറെ നാളായി ചെന്നൈയിലായിരുന്നു ഇരുവരും. എട്ട് മാസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതും വിഘ്നേഷ് പറയുന്നു.








    View this post on Instagram





    💓💓💓 #missingtravel #gocorona #coronagoaway #newyorkcity #newyorktimes #newyork


    A post shared by Vignesh Shivan (@wikkiofficial) on





    2015 ൽ പുറത്തിറങ്ങിയ വിഘ്നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തോടെയാണ് ഇരുവരും പ്രണയത്തിലായത്. നയൻതാരയായിരുന്നു സിനിമയിലെ നായിക.








    View this post on Instagram





    🧚🏼🧚🏼🧚🏼💖💘💝❤️🧡💜❣️💕💞💓💗💗💓💕❣️💖💘💝❤️🧡💜


    A post shared by Vignesh Shivan (@wikkiofficial) on





    രജനികാന്ത് നായകനായ ദർബാറിലാണ് നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മുക്കുത്തി അമ്മൻ, അണ്ണാതെ എന്നീ ചിത്രങ്ങളാണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

    നയൻതാര, സാമന്ത അക്കിനേനി, വിജയ് സേതുപതി എന്നിവരെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച് കാതുവാക്കുള രെണ്ട് കാതൽ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിഘ്നേഷ് ശിവ.
    Published by:Naseeba TC
    First published: