ഭർത്താവ് വിഘ്നേഷ് ശിവന്റെ (Vignesh Shivan )കൈ പിടിച്ച് നയൻതാര (Nayanthara)വീണ്ടും കേരളത്തിലെത്തി. ഇന്ന് ഉച്ച തിരിഞ്ഞാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും എത്തിയത്.
അമ്മയെ കാണാനാണ് ഭർത്താവിനൊപ്പം നയൻതാര കൊച്ചിയിൽ എത്തിയതെന്നാണ് വിവരം. നയൻതാരയുടേയും വിഘ്നേഷിന്റേയും വിവാഹത്തിന് പങ്കെടുക്കാൻ നയൻതാരയുടെ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. ജൂൺ ഒമ്പതിനായിരുന്നു മഹാബലിപുരത്തുവെച്ച് താരങ്ങൾ വിവാഹതിരായത്.
വിവാഹം കഴിഞ്ഞ് അടുത്ത ദിവസം ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തിയിരുന്നു. ഇതിനു ശേഷം നയൻസും വിക്കിയും നേരെ കേരളത്തിലേക്ക് എത്തുകയായിരുന്നു. തിരുവല്ലയിലാണ് നയൻതാരയുടെ വീട്. ഇവിടെയാണ് അമ്മയും അച്ഛനും താമസിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ വിക്കിയും നയൻതാരയും എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓറഞ്ച്, പീച്ച് കുർത്ത സെറ്റാണ് നയൻതാരയുടെ വേഷം.
Also Read-നടി നയൻതാര നിയമ നടപടി നേരിടുമോ? വിവാദം നേരിട്ട് താരം
അതേസമയം, നയൻസിന്റേയും വിക്കിയുടേയും തിരുപ്പതി ദർശനം വിവാദമായിരുന്നു. ക്ഷേത്രത്തിൽ ചെരിപ്പ് ധരിച്ച് പ്രവേശിച്ചതാണ് വിവാദത്തിന് കാരണം. വിവാഹത്തിന് തൊട്ടടുത്ത ദിവസമാണ് നവദമ്പതികൾ തിരുപ്പതിയിൽ എത്തിയത്. ദൃശ്യങ്ങളിൽ നയൻതാര ചെരിപ്പ് ധരിച്ചതായി കണാം. ക്ഷേത്രത്തിനകത്തെ പരിസരങ്ങളിൽ ചെരിപ്പ് ധരിക്കാൻ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ വ്യക്തമാക്കി.
നയൻതാരയ്ക്ക് നോട്ടീസ് അയക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിരുന്നു. അതേസമയം, വിഷയത്തിൽ നയൻതാരയും വിഘ്നേഷും ക്ഷമാപണവും നടത്തിയിട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.