വിവാഹ ശേഷം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹവേദിയായി ആദ്യം നിശ്ചിയിച്ചിരുന്നത് തിരുപ്പതി ക്ഷേത്രമായിരുന്നു. കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതോടെയാണ് മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് വിവാഹ ചടങ്ങുകള്‍ മാറ്റിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം വിക്കിയുടെ കൈയും പിടിച്ച് നയന്‍താര നടന്നുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സംവിധായകന് വിഘനേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇവർ പ്രണയത്തിലായത്.
വിവാഹത്തോടനുബന്ധിച്ച് തമിഴ് നാട്ടിലെ വിവിധ അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് നവദമ്പതികള്‍ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. രജനീകാന്ത് , ഷാരൂഖ് ഖാന് അടക്കമുള്ള പ്രമുഖ ചലച്ചിത്ര താരങ്ങളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മലയാള സിനിമയില്‍ നിന്ന് നടന് ദീലിപ് പങ്കെടുത്തിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.