അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ എത്തിയതാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര. ഒപ്പം കാമുകൻ വിഘ്നേഷ് ശിവയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും കൊച്ചിയിലെത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നയൻസിനൊപ്പം കൊച്ചിയിൽ എത്തിയതിന്റെ ചിത്രം വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയിൽ നിന്നും കേരളത്തിൽ എത്തിയത്. എട്ട് മാസത്തിന് ശേഷം വീണ്ടുമൊരു ആകാശ യാത്ര എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ വിഘ്നേഷ് പങ്കുവെച്ചത്.
2015 ൽ പുറത്തിറങ്ങിയ വിഘ്നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തോടെയാണ് ഇരുവരും പ്രണയത്തിലായത്. നയൻതാരയായിരുന്നു സിനിമയിലെ നായിക.
രജനികാന്ത് നായകനായ ദർബാറിലാണ് നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മുക്കുത്തി അമ്മൻ, അണ്ണാതെ എന്നീ ചിത്രങ്ങളാണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
നയൻതാര, സാമന്ത അക്കിനേനി, വിജയ് സേതുപതി എന്നിവരെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച് കാതുവാക്കുള രെണ്ട് കാതൽ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിഘ്നേഷ് ശിവ.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.