• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നയന്‍സ് മാത്രമല്ല, വിഘ്നേഷിന്‍റെ ജീവിതത്തില്‍ ഇനിയുമുണ്ട് രണ്ടു സ്ത്രീകള്‍


Updated: April 3, 2018, 3:56 AM IST
നയന്‍സ് മാത്രമല്ല, വിഘ്നേഷിന്‍റെ ജീവിതത്തില്‍ ഇനിയുമുണ്ട് രണ്ടു സ്ത്രീകള്‍

Updated: April 3, 2018, 3:56 AM IST
തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷും പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. എന്നാൽ ഈ വാർത്തകളോടൊന്നും ഇരുവരും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

എങ്കിലും താരങ്ങൾ ഒരുമിച്ചു നടത്തുന്ന വിദേശയാത്രകളുടെയും മറ്റും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.


ഇപ്പോൾ, ലോക വനിതാദിനത്തിൽ വിഘ്നേഷ് പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ജീവിതത്തിൽ തനിക്കു ഏറ്റവും പ്രധാനപ്പെട്ട മൂന്നു വനിതകളുടെ ചിത്രങ്ങളാണ് താരം കഴിഞ്ഞദിവസം പങ്കുവെച്ചത്. അമ്മയും, സഹോദരിയും, നയൻതാരയും ആയിരുന്നു ആ മൂന്നു വനിതകൾ.



നടനും സംവിധായകനുമായ പ്രഭുദേവയുമായി നയൻതാര ഏറെകാലം പ്രണയത്തിലായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറയുമെന്നായിരുന്നു നയന്‍സ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. പ്രഭുദേവയുമായി വേര്‍പിരിഞ്ഞ താരം, വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. അന്നുമുതല്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേതും‍.
First published: March 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍