മഹാബലിപുരത്ത് നടന്ന നയൻതാരയുടെയും (Nayanthara) വിഗ്നേഷ് ശിവന്റെയും (Vignesh Shivan) വിവാഹ ചടങ്ങിൽ സംവിധായകൻ ബോണി കപൂർ എത്തിച്ചേർന്നു. പുലർച്ചെയായിരുന്നു വിവാഹ ചടങ്ങുകൾ. വളരെ കുറച്ചുപേർക്ക് മാത്രമായിരുന്നു മലയാള സിനിമയിൽ നിന്നും ക്ഷണം.
നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹ ചടങ്ങുകളിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി. ബീജ് നിറത്തിലെ കോട്ടും കറുത്ത ട്രൗസറും ധരിച്ചാണ് ഷാരൂഖ് തിളങ്ങിയത്
വ്യാഴാഴ്ച രാവിലെ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹത്തിൽ രജനികാന്ത് പങ്കെടുത്തിരുന്നു. അദ്ദേഹം വിവാഹ വേദിയിൽ എത്തിയ ചിത്രങ്ങൾ പുറത്ത് പ്രചരിച്ചിരുന്നു
മലയാളത്തിൽ നിന്നും പങ്കെടുത്തവരിൽ സൂപ്പർസ്റ്റാർ ദിലീപിന്റെ ചിത്രമാണ് പുറത്തുവന്നത്. 'ബോഡിഗാർഡ്' എന്ന സിനിമയിൽ ദിലീപിന്റെ നായികയായിരുന്നു നയൻതാര.
നയൻതാരയും വിഗ്നേഷ് ശിവനും ചേർന്ന് ഇന്ന് ഉച്ചയ്ക്ക് തമിഴ്നാട്ടിലെ 18,000 കുട്ടികൾക്കായി ഉച്ചഭക്ഷണം വിതരണം ചെയ്യും എന്നും റിപോർട്ടുകൾ പറയുന്നു.
Summary: Nayanthara- Vignesh Shivan wedding in Chennai had actor Dileep in attendance. Pics of him reaching the venue has surfaced online
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.