Viral Video| ശരത് പവാറിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ കൂട്ടത്തല്ല്; പ്രവർത്തകർ തമ്മിൽ തല്ലിയത് കേക്കിന് വേണ്ടി
Viral Video| ശരത് പവാറിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ കൂട്ടത്തല്ല്; പ്രവർത്തകർ തമ്മിൽ തല്ലിയത് കേക്കിന് വേണ്ടി
കേക്കിന് വേണ്ടി അടികൂടിയ പ്രവർത്തകരെ പൊലീസ് എത്തിയാണ് ശാന്തമാക്കിയത്
Sharad Pawars birthday celebration
Last Updated :
Share this:
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ പിറന്നാള്‍ ആഘോഷത്തിന് എത്തിയ പ്രവർത്തകർ കൂട്ടത്തല്ലിനാണ് സാക്ഷ്യം വഹിച്ചത്. കോവിഡ് നിയന്ത്രണം ലംഘിച്ച് കേക്കിന് വേണ്ടി അടികൂടിയ പ്രവർത്തകരെ പൊലീസ് എത്തിയാണ് ശാന്തമാക്കിയത്.
പവാറിന്റെ 80-ാം പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു സംഭവം. കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ചായിരുന്നു ആഘോഷങ്ങൾ നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേക്കിനായി അടിപിടി കൂടുന്ന പ്രവർത്തകരുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
Sharing visuals of NCP workers in Beed district celebrating the birthday of NCP chief Sharad Pawar. Police had to be called in to control the mob.
This is how they behave at the sight of cake & we have handed over the entire state machinery in such hands! God bless Maharashtra! pic.twitter.com/dVEzlxgd28
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.