രണ്ടാം വയസിൽ നഷ്ടമായ സഹോദരനെ കണ്ടെത്തണം; സോഷ്യൽമീഡിയയുടെ സഹായം തേടി നീതു

കയ്യെത്തുംദൂരത്ത് എവിടെയോ ഉള്ള സഹോദരനെ ഉടൻ തന്നെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നീതു...

News18 Malayalam | news18-malayalam
Updated: December 2, 2019, 10:26 AM IST
രണ്ടാം വയസിൽ നഷ്ടമായ സഹോദരനെ കണ്ടെത്തണം; സോഷ്യൽമീഡിയയുടെ സഹായം തേടി നീതു
കയ്യെത്തുംദൂരത്ത് എവിടെയോ ഉള്ള സഹോദരനെ ഉടൻ തന്നെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നീതു...
  • Share this:
രണ്ട് വയസുള്ളപ്പോൾ നഷ്ടമായ സഹോദരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തൊടുപുഴ സ്വദേശിനിയായ നീതു എന്ന യുവതി. സുനി എന്നാണ് സഹോദരന്‍റെ പേരെന്നും, വിവാഹിതനായി ഇടുക്കി രാജാക്കാടിന് സമീപത്ത് എവിടെയോ ആണ് താമസിക്കുന്നതെന്നും നീതുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കവിതയെന്നാണ് സഹോദരന്‍റെ ഭാര്യയുടെ പേരെന്നും നീതു പറയുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെയാണ് നീതുവിന് സഹോദരനെ നഷ്ടമാകുന്നത്. അച്ഛനൊപ്പം പോയ സഹോദരൻ ഇടുക്കി ഊന്നുകൽ എന്ന സ്ഥലത്തുണ്ടെന്നും സുനിയെന്നാണ് പേരെന്നും അച്ഛന്‍റെ അനുജന്‍റെ മകനായ സിബിയിൽനിന്നാണ് നീതു അറിഞ്ഞത്. എന്നാൽ സിബിയും സുനിയും തമ്മിൽ അടുപ്പമില്ലാത്തതുകൊണ്ടുതന്നെ ഫോൺ നമ്പർ ഒന്നും ഇല്ലായിരുന്നു. സുനിയുടെ ഭാര്യ കവിതയുടേതെന്ന് തോന്നിപ്പിക്കുന്ന ഫേസ്ബുക്ക് അക്കൌണ്ട് കണ്ടെത്തിയെങ്കിലും അത് ആക്ടീവ് അല്ലാത്തതിനാൽ ആ വഴിയുള്ള അന്വേഷണവും ഫലപ്രദമായില്ല. ഏതായാലും കയ്യെത്തുംദൂരത്ത് എവിടെയോ ഉള്ള സഹോദരനെ ഉടൻ തന്നെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നീതു.

നീതു പോൾസന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

മനസ്സിൽ, എന്നുമെന്നും ഒരു വേദന തന്നെയായിരുന്നു എന്റെ സഹോദരൻ , എന്റെ കൂടപ്പിറപ്പ്‌.
അച്ഛനമ്മമാരുടെ വേർപിരിയലിനു ശേഷം ഒന്നോ രണ്ടോ വയസ്സിൽ ആണ് ഞാനവനെ കാണുന്നത്.
ശേഷം അവനെ കണ്ടിട്ടേയില്ല. ഊന്നുകല്ലു വഴി കടന്നു പോവുമ്പോൾ ഒക്കെ ഇവിടെ എവിടെയോ അവനുണ്ടല്ലോ എന്ന ചിന്ത മനസ്സിൽ നിറയും. അങ്ങനെയാണ് കഴിഞ്ഞ ശനിയാഴ്ച ഊന്നുകല്ലിൽ പോയത്. അകന്ന റിലേഷനിൽ ഉള്ള വീട്ടുകാരിൽ നിന്നുമാണ് ,എന്റെ കഥകളിലെ ക്രൂരനായ നായകൻ ,എന്റെ അച്ഛൻ ഒരു വർഷം മുൻപേ ആക്സിഡന്റിൽ മരിച്ചതായി അറിയുന്നത്.
ഹൈറേഞ്ചിൽ നിന്നും വേറൊരു വിവാഹം ചെയ്തുവെന്നും അതിൽ മക്കൾ രണ്ടു പേരുണ്ടെന്നും കൂടി അവർ പറഞ്ഞു. ഊന്നുകൽ ഓട്ടോസ്റ്റാന്റിൽ പോയി അന്വേക്ഷിച്ചാൽ കൂടുതൽ അറിയാൻ കഴിയുമെന്നും.അങ്ങനെയാണ് അച്ഛന്റെ അനിയന്റെ മകനായ സിബിയിലേയ്ക്ക് എത്തുന്നതും സുനി എന്ന പേരിൽ എന്റെ അനിയൻ രാജാക്കാട് എന്ന സ്ഥലത്ത് ഉണ്ടെന്നും അറിയുന്നത്.
സിബിയും സുനിയും തമ്മിൽ വലിയ അടുപ്പം ഒന്നും ഇല്ല. അതു കൊണ്ട് തന്നെ സുനിയുടെ ഫോൺ നമ്പർ ഒന്നും അവന്റെ കൈയിൽ ഇല്ല.

കേട്ടറിവുകൾ സത്യമാണെങ്കിൽ
സുനി വിവാഹിതനായി.
അവന് ഭാര്യയും കുഞ്ഞുങ്ങളുമായി.
അവന്റെ ഭാര്യയുടേത് എന്ന് കരുതപ്പെടുന്ന ഐഡി അത്ര സജീവമല്ല. മെസ്സേഞ്ചജറും ഉപയോഗിക്കുന്നില്ലയെന്ന് തോന്നുന്നു.
എങ്കിലും കൈയെത്തും ദൂരത്തെവിടെയോ അവനുണ്ട്.
അതിൽപ്പരമെന്തുവേണമല്ലേ....

മനസ്സിന് ഇപ്പോൾ ഒരാശ്വാസമുണ്ട്.
ഒരു പെൺകുട്ടി അവന്റെ ജീവിതത്തിൽ കടന്നു വന്നതിൽ സന്തോഷമുണ്ട്.
അവന്റെ വ്യക്തി ജീവിതത്തെ മാനിച്ച്
ഫോട്ടോ ഒന്നും ഷെയർ ചെയ്യുന്നില്ല
ഒരിക്കൽ എന്റെ അമ്മയുടെ രണ്ടു വശത്തും ഞങ്ങൾ രണ്ടാളും ചേർന്നു നിൽക്കുന്ന ഒരു ദിവസം ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.
അതിനായി കാത്തിരിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading