മുകേഷ് അംബാനിക്കും കുടുംബത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയുമായി ഋഷി കപൂറിന്റെ ഭാര്യ നീതു സിംഗ്
മുകേഷ് അംബാനിക്കും കുടുംബത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയുമായി ഋഷി കപൂറിന്റെ ഭാര്യ നീതു സിംഗ്
Neetu Singh sends heartfelt thanks to Mukesh Ambani and family | ഇൻസ്റ്റാഗ്രാം കുറിപ്പിലാണ് അംബാനി കുടുംബം തങ്ങളെ എത്രത്തോളം പിന്തുണച്ചുവെന്ന് നീതു പറയുന്നത്
നടൻ ഋഷി കപൂറിന്റെ ചികിത്സാ നാളുകളിൽ പിന്തുണയുമായി ഒപ്പം നിന്ന മുകേഷ് അംബാനി കുടുംബത്തിന് ഹൃദയത്തിൽ തൊടുന്ന നന്ദി വാചകവുമായി ഭാര്യ നീതു സിംഗ്. ഇൻസ്റ്റാഗ്രാം കുറിപ്പിലാണ് അംബാനി കുടുംബം തങ്ങളെ എത്രത്തോളം പിന്തുണച്ചുവെന്ന് നീതു പറയുന്നത്. പോസ്റ്റിന്റെ പരിഭാഷ വായിക്കാം:
ഒരു കുടുംബമെന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഞങ്ങൾ ഒരു നീണ്ട യാത്രയിലായിരുന്നു.നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടായി. അത് എത്രമേൽ വൈകാരികമായിരുന്നെന്നു പറയേണ്ടതില്ല. ഒരുപക്ഷെ അംബാനി കുടുംബത്തിന്റെ പിന്തുണയും അകമഴിഞ്ഞ സ്നേഹവും ഇല്ലാതിരുന്നെങ്കിൽ ഈ യാത്ര പൂർത്തിയാക്കാൻ ഞങ്ങളെ കൊണ്ട് സാധിക്കുമായിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ചിന്തിച്ചപ്പോൾ, ഞങ്ങൾ സുരക്ഷിതരാണെന്ന് ഈ കാലയളവിൽ ഉറപ്പു വരുത്താൻ അവർ നടത്തിയ ശ്രമത്തിന് നന്ദിവാക്ക് കണ്ടെത്താനും കൂടിയായി ശ്രമം.
കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ കുടുംബത്തിലെ ഓരോ അംഗവും തങ്ങളാൽ കഴിയുന്നതിനും അപ്പുറം ഞങ്ങളുടെ പ്രിയപ്പെട്ട ഋഷിക്ക് കരുതലായി മാറി. അദ്ദേഹത്തെ ബുദ്ധിമുട്ടുകളിൽ നിന്ന് പരമാവധി ഒഴിവാക്കി. അദ്ദേഹത്തിന് വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും, ആശുപത്രിയിൽ വന്നു ഞങ്ങളെ കാണാനും, സ്നേഹവും പരിചരണവും നൽകാനും, ഞങ്ങൾ പോലും ഭയന്നിരുന്ന സാഹചര്യങ്ങളിൽ സാന്ത്വനമാവാനും അവർ ഒപ്പം നിന്നു. മുകേഷ് ഭായ്, നിത ഭാഭി, ആകാശ്, ശ്ലോക, അനന്ത്, ഇഷ -- ഈ പരീക്ഷണഘട്ടത്തിൽ നിങ്ങൾ ഞങ്ങളുടെ കാവൽ മാലാഖമാർ ആയിരുന്നു. നിങ്ങളോടു ഞങ്ങൾക്കുള്ള വികാരം അളവറ്റതാണ്.
നിങ്ങളുടെ നിസ്വാർത്ഥമായ, അന്തമില്ലാത്ത പിന്തുണക്കും കരുതലുനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞങ്ങൾ നന്ദി പറയുന്നു. നിങ്ങളെ ഞങ്ങൾക്ക് പ്രിയപ്പെട്ടവരായി ലഭിച്ചത് അനുഗ്രഹമായി കാണുന്നു. കൃതജ്ഞതയോടെ, നീതു, റിതിമ, രൺബീർ, കപൂർ കുടുംബാംഗങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.