• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വള്ളംകളിയില്‍ പട്ടാളത്തെ തോല്‍പ്പിക്കാന്‍ പൊലീസ്


Updated: April 2, 2018, 9:00 PM IST
വള്ളംകളിയില്‍ പട്ടാളത്തെ തോല്‍പ്പിക്കാന്‍ പൊലീസ്

Updated: April 2, 2018, 9:00 PM IST
കാസർകോട്: ഓളപ്പരപ്പിലെ ഒളിംപിക്സാണ് പുന്നമടക്കായലിലെ നെഹ്റുട്രോഫി വള്ളംകളി. കുട്ടനാട്ടിലെയും കുമരകത്തെയും കൊല്ലത്തെയും ചുണക്കുട്ടന്‍മാര്‍ തുഴയെറിഞ്ഞിരുന്ന നെഹ്റുട്രോഫിയില്‍ ഇപ്പോഴത്തെ താരങ്ങള്‍ പട്ടാളക്കാരാണ്. നെഹ്റുട്രോഫി കിരീടം ഉറപ്പിക്കാന്‍ ബോട്ട് ക്ലബുകള്‍ പട്ടാളക്കാരുടെ കൈക്കരുത്ത് ഉപയോഗിക്കുന്നത് സാധാരണമായി കഴിഞ്ഞു. ഇതുകണ്ടിട്ടാകണം, കേരളാപൊലീസും വള്ളംകളിയില്‍ ഒരുകൈ നോക്കാന്‍ ഒരുങ്ങുകയാണ്.




അടുത്തതവണ നെഹ്റുട്രോഫിയില്‍ ടീമിനെ ഇറക്കാനാണ് പൊലീസ് കായികവിഭാഗം തീരുമാനിച്ചിരിക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയില്‍ ഇതാദ്യമായാണ് പൊലീസ് ടീം മത്സരിക്കുന്നത്. ടീമിലുൽപ്പെടാൻ താൽപര്യമുള്ളവരുടെ പേരുവിവരങ്ങള്‍ ഈ മാസം 20നു മുൻപ് അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Loading...
വള്ളംകളിക്കായി സംസ്ഥാന പൊലീസ് ടീമിനെ സജ്ജമാക്കുന്നതിനു മുന്നോടിയായി, കഴിവുള്ളവരെ കണ്ടെത്താനായുള്ള പ്രാഥമിക മത്സരം നടത്തും. കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും കഴിവുറ്റ പോലീസുകാരെ കണ്ടെത്തി മികച്ച ടീമിനെ ഒരുക്കാനാണ് പൊലീസ് കായികവിഭാഗത്തിന്‍റെ തീരുമാനം. ഓഗസ്റ്റ് 11നാണ് നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്. ​
First published: March 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍