• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ പൂച്ചയുടെ മരണം; ഒടുവിൽ രഹസ്യം പുറത്ത്

ഏറെ പ്രിയപ്പെട്ട പാഡിൽസിന്‍റെ മരണം ന്യൂസിലാൻഡ് പ്രധാനമന്ത്രിയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്

news18
Updated: July 11, 2019, 9:03 AM IST
ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ പൂച്ചയുടെ മരണം; ഒടുവിൽ രഹസ്യം പുറത്ത്
jesinda ardern
news18
Updated: July 11, 2019, 9:03 AM IST
വെല്ലിങ്ടൺ: ഒരു പൂച്ചയുടെ മരണം ന്യൂസിലാൻഡിൽ വലിയ വാർത്തയാത് അത് വെറുമൊരു പൂച്ചയായതുകൊണ്ടല്ല. പ്രധാനമന്ത്രി ജെസിൻഡ് ആർഡേന്‍റെ ഓമനയായതുകൊണ്ടുകൂടിയായിരുന്നു. പാഡിൽസ് എന്ന പൂച്ചയുടെ മരണം സംബന്ധിച്ച ദുരൂഹത ഏറെക്കാലം നിലനിന്നിരുന്നു. ഇപ്പോഴിതാ, അതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ അയൽവാസി രംഗത്തെത്തിയിരിക്കുന്നു. തന്‍റെ കൈയബദ്ധമാണ് പൂച്ചയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ക്രിസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നയാൾ വെളിപ്പെടുത്തുന്നത്.

കാർ പിന്നിലേക്ക് എടുക്കുമ്പോൾ അബദ്ധത്തിൽ അപകടം സംഭവിക്കുകയായിരുന്നു. കാർ തട്ടിയ ഉടൻ പാഡിൽസ് മരണപ്പെട്ടു. ഈ സംഭവം അന്നുതന്നെ പ്രധാനമന്ത്രിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. അച്ഛന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് തന്‍റെ മക്കൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നതായും ക്രിസ് പറയുന്നു. ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി ജെസിൻഡ് ആർഡേൻ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം.

പുതിയ കാല രാഷ്ട്രീയത്തിന്റെ മുഖമായ ജസീന്ത ആർഡേൻ ആരാണ്?

ഏറെ പ്രിയപ്പെട്ട പാഡിൽസിന്‍റെ മരണം പ്രധാനമന്ത്രിയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. ട്വിറ്ററിലും താരമായിരുന്നു പാഡിൽസ്. സ്വന്തമായി അക്കൌണ്ടും പതിനായിരത്തിലേറെ ഫോളോവേഴ്സും പാഡിൽസിന് ഉണ്ടായിരുന്നു. മറ്റ് പൂച്ചകളെ അപേക്ഷിച്ച് ഏതാനും നഖങ്ങൾ പാഡിൽസിന് കൂടുതലുണ്ടായിരുന്നു. യു.എസ് പ്രസിഡന്‍റുമൊത്തുള്ള ജെസിൻഡയുടെ ആദ്യ കൂടിക്കാഴ്ചയ്ക്കിടെ മേശയിൽ ചാടിക്കയറിയ പാഡിൽസ്, ഇരു രാഷ്ട്രത്തലവൻമാരുടെയും സംഭാഷണം തടസപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.
First published: July 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...