വെറുതെ ഒരു വ്യാപാരം! ഉടമസ്ഥനറിയാതെ അരലക്ഷത്തിന് പോത്തിനെ വിറ്റ അയൽവാസികൾക്ക് പോയത് 30000 രൂപ

ഒടുവിൽ 50,000 രൂപയ്ക്ക് വിറ്റ പോത്തുകള്‍ക്ക് 80,000 രൂപ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

News18 Malayalam | news18-malayalam
Updated: May 27, 2020, 10:01 PM IST
വെറുതെ ഒരു വ്യാപാരം!  ഉടമസ്ഥനറിയാതെ  അരലക്ഷത്തിന് പോത്തിനെ വിറ്റ അയൽവാസികൾക്ക്  പോയത് 30000 രൂപ
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം: തീറ്റാൻ വിട്ടിരുന്ന പോത്തുകളെ ഉടമയറിയാതെ അയല്‍വാസികള്‍ കശാപ്പുകാര്‍ക്ക് വിറ്റു. പോത്തുകളെ കാണാതായതോടെ ഉടമ പൊലീസിനെ സമീപിച്ചതോടെയാണ് വ്യാജ ഉടമകൾ പൊല്ലാപ്പിലായത്.

ഉട‌മ നൽകിയ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുണ്‍ കശാപ്പുകാരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഇതോ പോത്തിനെ വിറ്റ അയല്‍വാസികളായ രണ്ട് യുവാക്കള്‍ കുടുങ്ങി.

You may also like:Liquor Sale in Kerala | സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതൽ; Bev Q App പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും [news]Bev Q App | ' ഇപ്പ ശരിയാക്കി തരാമെന്ന് ഇടയ്ക്കിടെ പറയേണ്ട'; കമ്പനിയുടെ പേജിൽ കാണുന്ന ട്രോൾ യുദ്ധം [NEWS] മദ്യ വിതരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ; മദ്യം വാങ്ങാനെത്തുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ് [NEWS]
ഒടുവിൽ  50,000 രൂപയ്ക്ക് വിറ്റ പോത്തുകള്‍ക്ക് 80,000 രൂപ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

ഇന്നലെ കുമരകത്ത് ചീപ്പുങ്കലിലാണ് സംഭവം. കശാപ്പുകാർ ചേര്‍പ്പുങ്കലിലെത്തി വീടുകളില്‍ കയറിയിറങ്ങി പോത്തിനെ  വില്‍ക്കാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് മാലിക്കായല്‍ പാടത്ത് തീറ്റാന്‍ വിട്ടിരുന്ന രണ്ട് പോത്തുകളെ യുവാക്കള്‍ ചൂണ്ടിക്കാട്ടിയത്. 50,000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. പണം നൽകിയതോടെ പോത്തുമായി കച്ചവടക്കാർ മടങ്ങി.

ഇതിനിടെ താൻ അറിയാതെ തന്റെ പോത്തുകളെ വിറ്റതറിഞ്ഞ യഥാര്‍ത്ഥ ഉടമ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ഇതേത്തുടർന്നാണ് പൊലീസ് കശാപ്പുകാരനെ പൊക്കിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

പണം തിരികെ നല്‍കാമെന്ന് തട്ടിപ്പുുകാർ പറഞ്ഞെങ്കിലും 80,000 രൂപ വേണമെന്ന നിലപാടിലായിരുന്നു പോത്തുടമ. ഇതോടെ  ചോദിച്ച പണം നല്കി യുവാക്കൾ കേസിൽ നിന്നൂരി.
First published: May 27, 2020, 10:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading