Neil Armstrong | അൻപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ചന്ദ്രനില്‍ നീല്‍ ആംസ്ട്രോങിന്റെ കാല്‍പ്പാടുകള്‍: നാസ
Neil Armstrong | അൻപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ചന്ദ്രനില്‍ നീല്‍ ആംസ്ട്രോങിന്റെ കാല്‍പ്പാടുകള്‍: നാസ
ചന്ദ്രനില്‍ ആദ്യമായി എത്തിയ ബഹിരാകാശ സഞ്ചാരികള്‍ അവേശേഷിപ്പിച്ച അടയാളങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് നാസയുടെ പുതിയ ദൃശ്യങ്ങള്‍ നല്കുന്ന സൂചന.
Last Updated :
Share this:
അപ്പോളോ 11 (Appolo 11) ചന്ദ്രനില്‍ (moon) ഇറങ്ങിയതിന്റെ 53-ാം വാര്‍ഷിക ദിനത്തില്‍ നാസ (NASA) ചില ദൃശ്യങ്ങള്‍ (video) പുറത്തുവിട്ടിരുന്നു. നീല്‍ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയപ്പോള്‍ എടുത്ത ദൃശ്യങ്ങളാണ് ഇവ. അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ചന്ദ്രനില്‍ ദൃശ്യമാണെന്ന് നാസ പറയുന്നു. നീല്‍ ആംസ്ട്രോങ്ങിനെ കൂടാതെ, ബഹിരാകാശയാത്രികരായ (space travellers) എഡ്വിന് 'ബസ്' ആല്ഡ്രിന്, മൈക്കല്‍ കോളിന്‍സ് എന്നിവരും ഈ ദൗത്യത്തില്‍ ഉണ്ടായിരുന്നു.
ചന്ദ്രനില്‍ ആദ്യമായി എത്തിയ ബഹിരാകാശ സഞ്ചാരികള്‍ അവേശേഷിപ്പിച്ച അടയാളങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് നാസയുടെ പുതിയ ദൃശ്യങ്ങള്‍ നല്കുന്ന സൂചന. 'അന്താരാഷ്ട്ര ചന്ദ്ര ദിനം! മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാല്കുത്തിയ ദിവസമാണിന്ന്. കാലങ്ങള്‍ കഴിഞ്ഞിട്ടും ബഹിരാകാശ യാത്രികര്‍ അവശേഷിപ്പിച്ച അടയാളങ്ങള്‍ മാഞ്ഞുപോയിട്ടില്ലെന്നാണ് ചന്ദ്രോപരിതലത്തിലെ ഈ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്' വീഡിയോക്ക് ഒപ്പം നാസ കുറിച്ചു.
ചന്ദ്രോപരിതലത്തിന്റെ മൂന്ന് ചിത്രങ്ങളാണ് നാസയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്. 'പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി 1961ല്‍ തുടങ്ങി വെച്ച, പഴയ തലമുറയുടെ സ്വപ്നമായിരുന്നു അവര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഈ നേട്ടം ഓരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച ആയിരക്കണക്കിന് ആളുകളുടെ പ്രയത്നത്തിന്റെ ഫലം കൂടിയാണ്' എന്ന് നാസ ചിത്രങ്ങള്‍ക്ക് കാപ്ഷന്‍ നല്‍കിയിട്ടുണ്ട്.
'1969 ജൂലൈയില്‍ ഭൂമിയില്‍ നിന്നുള്ള മനുഷ്യര്‍ ആദ്യമായി കാലുകുത്തിയത് ഇവിടെയാണ്, എല്ലാ മനുഷ്യരാശിയ്ക്കും വേണ്ടി ഞങ്ങള്‍ വരുന്നു' എന്ന് എഴുതിയ ഒരു ഫലകവും അപ്പോളോ 11ലെ ബഹിരാകാശ യാത്രികര്‍ ഇവിടെ ഉപേക്ഷിച്ചിരുന്നു. ചന്ദ്രോപരിതലത്തിലേയ്ക്കുള്ള ഒരു തിരിച്ചു വരവിന്റെ തയ്യാറെടുപ്പിലാണ് തങ്ങളെന്ന് നാസ വ്യക്തമാക്കി. തിരിച്ചുവരവ് ദൗത്യത്തിന് മുന്‍പ് ആര്‍ട്ടെമിസ് I, CAPSTONE പോലുള്ള പരീക്ഷണ ദൗത്യങ്ങള്‍ നടത്തും.
'@NASAArtemsi-നോടൊപ്പം ചന്ദ്രനിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. അന്താരാഷ്ട്ര സഹകരണത്തിലും ടീം വര്‍ക്കിലും ശ്രദ്ധ കേന്ദ്രീകരിച്ച് ദീര്‍ഘകാല ചാന്ദ്ര പര്യവേക്ഷണത്തിനായി ഞങ്ങള്‍ പുതിയ തലമുറകളെ തയ്യാറാക്കുകയാണ്' നാസ പരാമര്‍ശിച്ചു.
ഇതുവരെ 12 പേരാണ് ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയിട്ടുള്ളത്. 12 പേര് ചന്ദ്രനെ വലം വെയ്ക്കുകയും ചെയ്തു.
അപോളോ മിഷന് 11ലാണ് മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയത്. മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും എഞ്ചിനിയറിങ്ങിന്റെയും ബഹിരാകാശ ദൗത്യത്തിലും ചരിത്രം കുറിച്ച നേട്ടമായിരുന്നു അപോളോ മിഷന് പതിനൊന്നിന്റെത്. ഈഗിള്‍ എന്ന ചാന്ദ്രപേടകത്തില്‍ ജൂലൈ 20-ന് ആംസ്ട്രോങ്, ആള്ഡ്രിന് എന്നിവര്‍ ചന്ദ്രനില്‍ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവര്‍ ഇറങ്ങിയത്. 21 മണിക്കൂര്‍ 31 മിനിറ്റ് സമയം ഇവര്‍ ചന്ദ്രോപരിതലത്തില്‍ ചിലവഴിച്ചു. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തില്‍ കോളിന്‍സ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലൈ 24-ന് മൂവരും ഭൂമിയില്‍ തിരിച്ചെത്തി.
1969 ജൂലൈ 16ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം 19.02ന് യാത്ര തിരിച്ചു. നീല്‍ എ. ആംസ്ട്രോങ്, എഡ്വിന് ആല്ഡ്രിന്, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു യാത്രക്കാര്‍. ഭീമാകാരമായ സാറ്റേണ്‍ V (Saturn V) റോക്കറ്റ് 30 ലക്ഷം കി.ഗ്രാം ശക്തിയോടെ അപ്പോളോ 11-നെ ഉയര്‍ത്തി വിട്ടു. വിക്ഷേപണസമയത്ത് അപ്പോളോ 11ന്റെ ഭാരം 3,100 ടണ്‍ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേണ്‍ V ചേര്‍ന്ന അപ്പോളോ 11-ന്; അതായത് ഏതാണ്ട് 110 മീ. ഉയരം.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.