ഇന്റർഫേസ് /വാർത്ത /Buzz / 'ആ ചർച്ചയൊക്കെ വീടിന് പുറത്ത്'; ബിഗ് ബോസിൽ ചർച്ചയായി സ്വജനപക്ഷപാതം; വൈറലായി സൽമാൻ ഖാന്റെ പ്രതികരണവും

'ആ ചർച്ചയൊക്കെ വീടിന് പുറത്ത്'; ബിഗ് ബോസിൽ ചർച്ചയായി സ്വജനപക്ഷപാതം; വൈറലായി സൽമാൻ ഖാന്റെ പ്രതികരണവും

Rahul Vaidya and Salman Khan (Images credit- Twitter)

Rahul Vaidya and Salman Khan (Images credit- Twitter)

"എനിക്ക് വേണ്ടി എന്റെ പിതാവ് എന്തെങ്കിലും ചെയ്താൽ അത് സ്വജനപക്ഷപാതമാകുമോ"

  • Share this:

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് വീട്ടിലും ചർച്ചയായി നെപ്പോട്ടിസം(സ്വജനപക്ഷപാതം). ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് സൽമാൻ ഖാന്റെ പരിപാടിയിലും വിഷയം ഉയർന്നത്. ബിഗ് ബോസ് 14 സീസണിന്റെ പ്രീകാപ് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഇതിനകം വൈറലാണ്. ഇന്ന് നടക്കാനിരക്കുന്ന എപ്പിസോഡിലാണ് വിവാദ വിഷയത്തെ കുറിച്ച് സൽമാൻ ഖാൻ പറയുന്നത്.

ബിഗ് ബോസ് വീട്ടിലെ അന്തേവാസികളായ രാഹുൽ വൈദ്യ, ജാൻ കുമാർ എന്നിവർ തമ്മിലുള്ള വഴക്കാണ് ചർച്ചയ്ക്ക് കാരണം. പ്രശസ്ത ഗായകൻ കുമാർ സാനുവിന്റെ മകനാണ് ജാൻ കുമാർ. ആഴ്ച്ചയിലെ നോമിനേഷൻ ടാസ്കിൽ രാഹുൽ വൈദ്യ നോമിനേറ്റ് ചെയ്തത് ജാൻ കുമാറിനെയാണ്. നെപ്പോട്ടിസത്തെ താൻ വെറുക്കുന്നു. ജാനിന് സ്വന്തമായി വ്യക്തിത്വമില്ല. ബിഗ് ബോസ് ഷോയിൽ ജാൻ എത്തിയത് കുമാർ സാനുവിന്റെ മകൻ ആയതുകൊണ്ടാണെന്നുമായിരുന്നു രാഹുൽ ഇതിന് കാരണമായി പറഞ്ഞത്.

രാഹുലിന്റെ പരാമർശങ്ങളോടുള്ള സൽമാൻ ഖാന്റെ പ്രതികരണമാണ് വിഷയം ചൂടേറിയ ചർച്ചയാക്കി മാറ്റിയിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ എഴുത്തുകാരനായ സലിം ഖാന്റെ മകനാണ് സൽമാൻ ഖാൻ. "എനിക്ക് വേണ്ടി എന്റെ പിതാവ് എന്തെങ്കിലും ചെയ്താൽ അത് സ്വജനപക്ഷപാതമാകുമോ" എന്നാണ് രാഹുൽ വൈദ്യയോട് സൽമാൻ ഖാന്റെ ചോദ്യം. ഇതിന് പിന്നാലെ, പിതാവ് കുമാർ സാനു എത്ര സ്ഥലങ്ങളിൽ നിങ്ങൾക്ക് വേണ്ടി സംസാരിച്ചു എന്ന് ജാൻ കുമാറിനോടും സൽമാൻ ഖാൻ ചോദിച്ചു. എവിടേയും ഇല്ല എന്നായിരുന്നു ജാൻ കുമാറിന്റെ മറുപടി. നെപ്പോട്ടിസം ചർച്ചയാക്കാനുള്ള സ്ഥലമല്ല ഇതെന്ന് രാഹുൽ വൈദ്യയ്ക്ക് സൽമാൻ താക്കീതും നൽകി. എപ്പിസോഡിന്റെ പൂർണ രൂപം ഇന്ന് കളേഴ്സ് ചാനലിൽ ടെലികാസ്റ്റ് ചെയ്യും.

ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. നിരവധി താരങ്ങൾ സ്വജനപക്ഷപാതത്തിന് ഇരകളായെന്നും വെളിപ്പെടുത്തുകയുണ്ടായി. താര കുടുംബത്തിലെ ഇളമുറക്കാരായ താരങ്ങൾക്കെതിരെ രൂക്ഷമായ ആക്രണവും ഇതിനെ തുടർന്ന് നടക്കുകയുണ്ടായി.

First published:

Tags: Nepotism, Salman Khan