നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞ് പിച്ചവെച്ചു; കണ്ണീരോടെ കൈകൂപ്പി സാമൂഹ്യ മാധ്യമങ്ങൾ

  ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞ് പിച്ചവെച്ചു; കണ്ണീരോടെ കൈകൂപ്പി സാമൂഹ്യ മാധ്യമങ്ങൾ

  ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യ ചുവടുകൾ വയ്ക്കുന്ന ഈ പിഞ്ചുകുഞ്ഞിനെ, 'എ പേജ് ടു മേക്ക് യു സ്‌മൈൽ' എന്ന ട്വിറ്റർ പേജ് പങ്കിട്ട ഒരു വീഡിയോയിലാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക.

  Credits: Twtter| A page to make you smile

  Credits: Twtter| A page to make you smile

  • Share this:

   ആശുപത്രികളിൽ ഇടയ്ക്കിടെ പോകേണ്ടി വരാതെ ജീവിതം നയിക്കാൻ കഴിയുന്നവർ എത്ര ഭാഗ്യവാന്മാരാണെന്ന വസ്തുത മനസിലാക്കാതെ നിസ്സാര പ്രശ്നങ്ങളെക്കുറിച്ച് വിലപിക്കുന്ന ധാരാളം ആൾക്കാർ നമുക്കു ചുറ്റുമുണ്ട്. സമീപകാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ നമുക്ക് ലഭിച്ചിട്ടുള്ള ഈ അനുഗ്രഹങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ്‌ ചെയ്യുന്നത്.


   ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി ഒരു പിഞ്ചുകുഞ്ഞ് പിച്ചവച്ച് നടക്കുന്ന ഹൃദയസ്പർശിയായ വീഡിയോയാണ്‌ നമ്മുടെ കണ്ണുതുറപ്പിക്കുന്നത്. ആദ്യാക്ഷരങ്ങള്‍ പഠിക്കേണ്ട പ്രായത്തിൽ, ഈ പിഞ്ചുകുഞ്ഞിന്‌ ഒരു വലിയ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. എന്നിരുന്നാലും അത് അവന്റെ ആവേശത്തെ ഒട്ടും കെടുത്തിയില്ല. സ്വന്തം കാലിൽ എഴുന്നേറ്റു നിൽക്കാനും നടക്കാനുമുള്ള എല്ലാ വെല്ലുവിളികളെയും അവൻ സധൈര്യം നേരിടുകയാണ്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യ ചുവടുകൾ വയ്ക്കുന്ന ഈ പിഞ്ചുകുഞ്ഞിനെ, 'എ പേജ് ടു മേക്ക് യു സ്‌മൈൽ' എന്ന ട്വിറ്റർ പേജ് പങ്കിട്ട ഒരു വീഡിയോയിലാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക.


   കുട്ടി അമ്മയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോൾ നഴ്‌സ് സഹായിക്കുകയും അവനെ പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളിലൂടെയാണ് ആശുപത്രി വാർഡിൽ റെക്കോർഡുചെയ്‌ത ഈ പത്ത് സെക്കൻഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ആരംഭിക്കുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള പുനസമാഗമത്തിന്റെ വൈകാരികമായ ഈ നിമിഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെ നിരവധി ആരാധകരെയാണ് കണ്ണീരണിയിച്ചത്. ഇത് കാണുന്ന ആരെയും പ്രസ്തുത ദൃശ്യങ്ങൾ വികാരാധീനരാക്കുകയും ചെയ്യും.

   “ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി പിച്ചവയ്ക്കുന്ന ഈ കുട്ടിയുടെ ദൃശ്യങ്ങള്‍ ആരുടെയും മുഖത്ത് പുഞ്ചിരി വിടർത്താൻ പര്യാപ്തമാണ്" എന്നായിരുന്നൂ ഹൃദയസ്പർശിയായ ഈ ക്ലിപ്പിനൊപ്പം പങ്കിട്ട അടിക്കുറിപ്പ്.


   ജൂലൈ 12 ന് ട്വിറ്ററിൽ പങ്കിട്ട ഈ വീഡിയോ , ഏതാണ്ട് മൂവായിരത്തോളം ആള്‍ക്കാരാണ്‌ ഇതുവരെ കണ്ടത്. ഈ വീഡിയോയ്ക്ക് ഉപയോക്താക്കളിൽ നിന്നുള്ള നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. ഈ ഹൃദയസ്പർശിയായ വീഡിയോയ്ക്കു താഴെ വരുന്ന കമന്റുകളിൽ അധികവും കുഞ്ഞിനെ പ്രശംസിച്ചു കൊണ്ടുള്ളതാണ്. തന്റെ വഴിയിൽ വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും ധീരമായി നേരിടുന്നതിന് കുഞ്ഞിനു കഴിയട്ടെയെന്ന് നിരവധി ആള്‍ക്കാര്‍ ആശംസിക്കുന്നുമുണ്ട്.


   ഹാർട്ട് ഇമോജികൾ ഇട്ട് കുഞ്ഞിനോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്ന ആരാധകര്‍ ഈ വീഡിയോ അവരെ ഏറെ വികാരാധീനരാക്കിയെന്ന് പരാമർശിക്കുകയും ചെയ്യുന്നുണ്ട്. കുഞ്ഞ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്ന ആരാധകര്‍ ഈ സ്നേഹ ഭാജനത്തിന് തങ്ങളുടെ അനുഗ്രഹങ്ങളും ചൊരിയുന്നു. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇത്തരം ദൃശ്യങ്ങള്‍ ശരിക്കും പ്രചോദനം നല്‍കുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.


   Published by:Naveen
   First published:
   )}