നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • VIRAL VIDEO: തമിഴ്നാട് മന്ത്രിയെ തോളിലേറ്റി മത്സ്യത്തൊഴിലാളികൾ, അവർ ഇഷ്ടം കൊണ്ട് ചെയ്തതാണെന്ന് വിശദീകരണം

  VIRAL VIDEO: തമിഴ്നാട് മന്ത്രിയെ തോളിലേറ്റി മത്സ്യത്തൊഴിലാളികൾ, അവർ ഇഷ്ടം കൊണ്ട് ചെയ്തതാണെന്ന് വിശദീകരണം

  വെള്ള വസ്ത്രവും വെള്ള നിറമുള്ള ചെരിപ്പും ധരിച്ച് ബോട്ടിൽ നിന്ന് ഇറങ്ങുന്ന മന്ത്രിയെ മൂന്ന് നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് തോളിലേറ്റി കരയ്‌ക്കെത്തിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

  • Share this:
   മത്സ്യത്തൊഴിലാളികൾ തോളിലേറ്റി നടക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് തമിഴ്നാട് ഫിഷറീസ് വകുപ്പ് മന്ത്രി അനിത ആർ രാധാകൃഷ്ണൻ വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. മണ്ണൊലിപ്പിനെ സംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പരാതിയിൽ പരിശോധനയ്ക്കായി എത്തിയപ്പോൾ യാത്ര ചെയ്ത ബോട്ടിൽ നിന്ന് കര വരെ അദ്ദേഹത്തെ മത്സ്യത്തൊഴിലാളികൾ തോളിലേറ്റി എത്തിച്ചതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. തിരുവള്ളുവർ ജില്ലയിലെ പലവേർക്കാട് എന്ന പ്രദേശത്ത് വെച്ചാണ് സംഭവം നടന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് മന്ത്രിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്.

   പരിശോധനയ്ക്ക് ശേഷം ബോട്ടിൽ യാത്ര ചെയ്യാൻ തീരുമാനിച്ച സന്ദർഭത്തിലാണ് ഡി എം കെ അംഗമായ മന്ത്രി ഉൾപ്പെട്ട ഈ സംഭവം നടന്നത്. വെള്ള വസ്ത്രവും വെള്ള നിറമുള്ള ചെരിപ്പും ധരിച്ച് ബോട്ടിൽ നിന്ന് ഇറങ്ങുന്ന മന്ത്രിയെ മൂന്ന് നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് തോളിലേറ്റി കരയ്‌ക്കെത്തിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മന്ത്രി രാധാകൃഷ്ണന്റെ ഭാഗത്തു നിന്നുണ്ടായ ഈ 'വി ഐ പി സമീപനത്തെ' സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

   എന്നാൽ, വെള്ളത്തിലേക്കിറങ്ങാൻ തയ്യാറാവാതിരുന്നത് കൊണ്ടാണ് മത്സ്യത്തൊഴിലാളികൾ തോളിലേറ്റിയത് എന്ന മട്ടിൽ ഉയരുന്ന ആരോപണങ്ങൾ മന്ത്രി രാധാകൃഷ്ണൻ നിഷേധിച്ചു. തന്നോടുള്ള ഇഷ്ടവും അടുപ്പവും കാരണം മത്സ്യത്തൊഴിലാളികൾ തന്നെ തോളിലേറ്റാൻ സ്വയം സന്നദ്ധരാവുകയായിരുന്നു എന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. "എന്നെ തോളിൽ കയറ്റാൻ ഞാൻ അവരോട് ആവശ്യപ്പെട്ടെങ്കിൽ മാത്രമേ അത് തെറ്റാകുന്നുള്ളൂ. ഒരു ഫിഷറീസ് മന്ത്രിയ്ക്ക് ഒരു മത്സ്യത്തൊഴിലാളിയുടെ തോളിൽ മാത്രമേ കയറാൻ കഴിയൂ. മറ്റാരുടെ തോളിലാണ് കയറാൻ കഴിയുക", അദ്ദേഹം പ്രതികരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.   2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുച്ചെന്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് അനിത ആർ രാധാകൃഷ്ണൻ. പിന്നീട് ഡി എം കെയുടെ നേതൃത്വത്തിൽ രൂപീകരിച്ച മന്ത്രിസഭയിൽ ഫിഷറീസ്, മത്സ്യത്തൊഴിലാളി ക്ഷേമ, മൃഗസംരക്ഷണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു.

   എ എൻ ഐ വാർത്താ ഏജൻസിയാണ് വൈറലായ മന്ത്രിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. "മത്സ്യത്തൊഴിലാളികൾ മണ്ണൊലിപ്പിനെ സംബന്ധിച്ച് പരാതി ഉന്നയിച്ചതിനെ തുടർന്ന് തിരുവള്ളുവർ ജില്ലയിൽ പരിശോധനയ്ക്ക് എത്തിയ തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണൻ വെള്ളത്തിലേക്കിറങ്ങാൻ വിസമ്മതിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തെ തോളിലേറ്റുന്നു" എന്ന അടിക്കുറിപ്പോടു കൂടിയാണ് എ എൻ ഐ വീഡിയോ പങ്കുവെച്ചത്. നിരവധി ആളുകൾ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പ്രതികരണവുമായി എത്തി. "എത്രനാൾ സാധാരണ മനുഷ്യർ ഈ ഭാരം ചുമക്കും? വിഷമം തോന്നുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ജനങ്ങളെയാണ് സേവിക്കേണ്ടത്, അല്ലാതെ മറിച്ചല്ല. കാര്യങ്ങൾ വൈകാതെ തിരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം" എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്.
   Published by:Naveen
   First published:
   )}