'കൊറോണ വൈറസ്..അത് വരുന്നു': ഏഴ് വർഷം മുമ്പുള്ള 'പ്രവചനത്തിൽ' ഞെട്ടി നെറ്റിസൺസ്
'കൊറോണ വൈറസ്..അത് വരുന്നു': ഏഴ് വർഷം മുമ്പുള്ള 'പ്രവചനത്തിൽ' ഞെട്ടി നെറ്റിസൺസ്
ഒരു തവണ പോസ്റ്റ് ചെയ്ത ട്വീറ്റിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ സാധിക്കാത്തത് കൊണ്ട് തന്നെ ഇത് ഫേക്ക് അല്ലെന്നാണ് നെറ്റിസൺസ് പറയുന്നത്.
Tweet
Last Updated :
Share this:
ലോകമെമ്പാടും ഭീതി ഉയര്‍ത്തി വ്യാപിക്കുകയാണ് കൊറോണ. ആഗോളതലത്തിൽ ഒന്നരലക്ഷത്തിലധികം ആളുകൾ വൈറസ് ബാധിതരാണെന്നാണ് കണക്ക്. ആറായിരത്തി അഞ്ഞൂറിലധികം മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട ഈ രോഗം ലോകമെമ്പും വ്യാപിച്ച മഹാമാരിയാകാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.
എന്നാൽ ചില ടിവി ഷോകളും സോഷ്യൽ മീഡിയയും ഇത്തരമൊരു മഹാമാരി വരുമെന്ന് മുന്നില്ക്കണ്ടിരുന്നുവെന്നു വേണം കരുതാനെന്നാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ പറയുന്നത്. ഇതിന് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത് ഏഴ് വർഷം മുമ്പുള്ള ഒരു ട്വീറ്റാണ്. 'കൊറോണ വൈറസ്.. അത് വരുന്നു' എന്നായിരുന്നു മാർകോ എന്നയാള്‍ ജൂണ്‍ 2013ൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിൽ പറയുന്നത്. ഒരു തവണ പോസ്റ്റ് ചെയ്ത ട്വീറ്റിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ സാധിക്കാത്തത് കൊണ്ട് തന്നെ ഇത് ഫേക്ക് അല്ലെന്നാണ് നെറ്റിസൺസ് പറയുന്നത്.
1993ലെ ദി സിംസണ്‍സ് എന്ന സീരിയലിലെ ഒരു എപ്പിസോഡിലും ഒസാക ഫ്ലു എന്ന രോഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കൊറോണയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ തന്നെയായിരുന്നു ആ സീരിയലിലും കാണിച്ചിരുന്നത്.
അതേസമയം മാര്‍കോയുടെ ട്വീറ്റ് ശരിക്കും ഇപ്പോഴത്തെ കൊറോണ വ്യാപനത്തെക്കുറിച്ച് തന്നെയാണോയെന്ന് സംശയിക്കുന്നവരുമുണ്ട്. കാരണ് കൊറോണ വൈറസ് പുതിയതല്ല. സാധാരണ പനി മുതൽ ശ്വാസതടസം വരെയുണ്ടാക്കാൻ കഴിയുന്ന വൈറസുകളുടെ ഒരു കുടുംബമാണ്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത സാർസ് കൊറോണ വൈറസ് കുടുംബത്തിൽ നിന്നു തന്നെയാണ്.
ഏതായാലും സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്.മാര്‍കോയുടെ ഏഴ് വർഷം മുമ്പുള്ള പ്രവചനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.