നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Dhanush | 'south ഭാഷ'യിൽ സംസാരിക്കാനാവശ്യപ്പെട്ട് ഫോട്ടോഗ്രാഫർ; കൈകൂപ്പി 'വണക്കം' പറഞ്ഞ് ധനുഷ്; വിമർശനവുമായി ആരാധകർ

  Dhanush | 'south ഭാഷ'യിൽ സംസാരിക്കാനാവശ്യപ്പെട്ട് ഫോട്ടോഗ്രാഫർ; കൈകൂപ്പി 'വണക്കം' പറഞ്ഞ് ധനുഷ്; വിമർശനവുമായി ആരാധകർ

  ധനുഷിനോട് ഒരാള്‍ ദക്ഷിണേന്ത്യന്‍ ഭാഷയില്‍ എന്തെങ്കിലും പറയാന്‍ ആവശ്യപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

  • Share this:
   സാറാ അലി ഖാനും (Sara Ali Khan) ധനുഷും (Dhanush) തങ്ങൾ അക്ഷയ് കുമാറിനൊപ്പം (Akshay Kumar) അഭിനയിക്കുന്ന അത്‌രംഗി രേ (Atrangi Re) എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ (Promotion) തിരക്കിലാണ്. ഒരു പ്രൊമോഷന്‍ പരിപാടിക്കിടെ ധനുഷിനോട് ഒരാള്‍ ദക്ഷിണേന്ത്യന്‍ ഭാഷയില്‍ എന്തെങ്കിലും പറയാന്‍ ആവശ്യപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് (Viral Video). ചോദ്യം കേട്ട ധനുഷ് ആദ്യം ആശയക്കുഴപ്പത്തിലായെങ്കിലും പിന്നീട് ചോദ്യം ചോദിച്ചയാൾ തമിഴില്‍ എന്തെങ്കിലും പറയാന്‍ ആവശ്യപ്പെട്ടു. 'വണക്കം' എന്നാണ് താരം അതിനു മറുപടിയായി പറഞ്ഞത്. ഇതു കേട്ട് തൊട്ടടുത്ത് നിന്ന് സാറാ അലിഖാന്‍ ചിരിക്കുന്നുമുണ്ട്.

   എന്നാല്‍ വീഡിയോ കണ്ടയാളുകൾ ആ ചോദ്യത്തിന് ചുട്ടമറുപടിയാണ് നല്‍കിയത്. ദക്ഷിണേന്ത്യയില്‍ നാല് വ്യത്യസ്ത ഭാഷകളുണ്ടെന്നും അവ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവയാണെന്നും വിശദീകരിച്ചുകൊണ്ട് ഒരാള്‍ കമന്റ് ചെയ്തു. ധനുഷിന്റെ വിനയം നിറഞ്ഞ മറുപടിയെ ആരാധകര്‍ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

   അതേസമയം, ധനുഷിനെ അഭിനന്ദിച്ച് അക്ഷയ് കുമാര്‍ ഞായറാഴ്ച വൈകുന്നേരം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഒരു സെല്‍ഫി ചിത്രമാണ് അക്ഷയ് പങ്കുവെച്ചത്.

   അക്ഷയ് കുമാര്‍, സാറാ അലി ഖാന്‍, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത 'അത്‌രംഗി രേ' ഡിസംബര്‍ 24 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ഒരു മ്യൂസിക്കല്‍ റൊമാന്റിക് ചിത്രമായാണ് 'അത്‌രംഗി രേ' ആരാധകർക്ക് മുന്നിലെത്തുക. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് 2021 ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി ചിത്രത്തിന്റെ നിർമാണത്തെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെയും ബാധിച്ചതിനാല്‍ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. ഗലാട്ട കല്യാണം എന്ന പേരിൽ ചിത്രത്തിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങുന്നുണ്ട്.
   ഹിമാന്‍ഷു ശര്‍മ്മയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് പങ്കജ് കുമാര്‍ ആണ്. എഡിറ്റിംഗ് നിർവഹിച്ചത് ഹേമല്‍ കോത്താരി. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവർ ചേർന്നാണ്അത്‌രംഗീ രേ നിര്‍മിക്കുന്നത്.
   View this post on Instagram


   A post shared by Akshay Kumar (@akshaykumar)


   മുഹമ്മദ് സീഷാന്‍ അയ്യുബ്, ഡിംപിള്‍ ഹയാതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വാരാണസി, മധുര, ഡല്‍ഹി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
   Published by:Jayesh Krishnan
   First published: