Nivar Cyclone| കൃത്യസമയത്ത് മുൻകരുതൽ നൽകിയ കാലാവസ്ഥാ വകുപ്പിന് അഭിനന്ദനവുമായി നെറ്റിസൺസ്
Nivar Cyclone| കൃത്യസമയത്ത് മുൻകരുതൽ നൽകിയ കാലാവസ്ഥാ വകുപ്പിന് അഭിനന്ദനവുമായി നെറ്റിസൺസ്
കാലാവസ്ഥാ വകുപ്പിൽ നിന്ന് ലഭിച്ച കൃത്യമായ മുൻകരുതൽ നിർദേശങ്ങൾ അപകടങ്ങൾ വലിയ തോതിൽ കുറച്ചെന്നാണ് വിലയിരുത്തൽ
Cyclone Nivar
Last Updated :
Share this:
ഇന്ത്യൻ സംസ്ഥാനങ്ങളിൽ നാശം വിതച്ചാണ് നിവാർ ചുഴലിക്കാറ്റ്മടങ്ങുന്നത്. തമിഴ്നാട്ടിൽ മാത്രം അഞ്ച് പേരാണ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചത്. എങ്കിൽ പോലും കാലാവസ്ഥാ വകുപ്പിൽ നിന്ന് ലഭിച്ച കൃത്യമായ മുൻകരുതൽ നിർദേശങ്ങൾ അപകടങ്ങൾ വലിയ തോതിൽ കുറച്ചെന്നാണ് വിലയിരുത്തൽ.
തിരുവണ്ണാമല, കടലൂർ, കല്ലകുരിചി, വില്ലുപുരം എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കാരണം ജനങ്ങൾക്ക് ജാഗ്രത പാലിക്കാൻ ആവശ്യമായ സമയം ലഭിച്ചു. സമയബന്ധിതവും നേരത്തെയുള്ളതുമായ മുന്നറിയിപ്പുകൾക്ക് കാലാവസ്ഥാ വകുപ്പിന് സോഷ്യൽ മീഡിയയിലൂടെ നന്ദി നൽകുകയാണ് നെറ്റിസൺസ്.
ദുരിതബാധിത സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയിലെ കാലാവസ്ഥാ വകുപ്പ് തുടർച്ചയായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഇത് കാരണം അധികൃതർക്കും തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങളെ സഹായിച്ച കാലാവസ്ഥാ വകുപ്പിന് ട്വിറ്ററിൽ അഭിനന്ദന പ്രവാഹമാണ്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.