ലോര്‍ഡ് ഓഫ് ദ റിങ്‌സിന് ആദരം; കേരളത്തില്‍ കണ്ടെത്തിയ പുതിയ മീനിന്റെ പേര് ഗൊള്ളം

യുകെ യിലെ ശാസ്ത്രജ്ഞന്‍മാരുടെ സംഘമാണ് പുതിയതരം മീനിനെ കണ്ടെത്തിയത്

news18
Updated: May 15, 2019, 8:27 AM IST
ലോര്‍ഡ് ഓഫ് ദ റിങ്‌സിന് ആദരം; കേരളത്തില്‍ കണ്ടെത്തിയ പുതിയ മീനിന്റെ പേര് ഗൊള്ളം
Gollum
  • News18
  • Last Updated: May 15, 2019, 8:27 AM IST
  • Share this:
തിരുവനന്തപുരം: കേരളത്തില്‍ കണ്ടെത്തിയ പുതിയ മീനിന് ജെആര്‍ആര്‍ റ്റോള്‍കീനിന്റെ വിഖ്യാത നോവലായി ലോര്‍ഡ് ാേഫ് ദി റിങ്‌സിലെ കഥാപാത്രത്തിന്റെ പേര് നല്‍കി. കേരളത്തില പാടങ്ങളില്‍ നിന്ന കണ്ടെത്തിയ പാമ്പിന്‍ രൂപത്തിലുള്ള മീനിനാണ് ഗൊള്ളം എന്ന പേരു നല്‍കിയത്.

യുകെ യിലെ ശാസ്ത്രജ്ഞന്‍മാരുടെ സംഘമാണ് പുതിയതരം മീനിനെ കണ്ടെത്തിയത്. അന്താരാഷ്ട്ര മാധ്യമമായ 'സൂടാക്‌സ'യിലാണ് പുതിയ മീനിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രൂപത്തിലും ജനിതകസ്വഭാവത്തിലും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ മീനെന്നാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read: പതിനാലാം തീയതി കടം തീർക്കാമെന്ന് ഒപ്പിട്ടു നൽകി: അമ്മയും മകളും മരണം തെരഞ്ഞെടുത്തത് അതേ ദിവസം

ഗൊള്ളം എന്ന പേര് മീനിനു നല്‍കിയ ശാസ്ത്രജ്ഞര്‍ ശാസ്ത്രീയ നാമമയി നല്‍കിയിരിക്കുന്നത് ഏനിഗ്മചന്ന ഗൊള്ളം എന്നാണ്. 'സ്‌നേക്‌ഹെഡ്' വിഭാഗത്തില്‍പ്പെടുന്ന മറ്റു മീനുകളില്‍ നിന്ന് രൂപത്തില്‍ തികച്ചും വ്യത്യസ്തമാണ് ഗൊള്ളം എന്നാണ് ശസ്ത്രജ്ഞര്‍ പറയുന്നത്.ഭൂമിക്കടിയില്‍ കഴിയുന്ന തരം വിഭാഗത്തില്‍പ്പെടുന്നതാണ് പുതുതായി കണ്ടെത്തിയ ഗൊള്ളം. ചെളി നിറഞ്ഞ പാടത്തെ വെള്ളത്തിനടിയിലെ സാഹചര്യങ്ങളില്‍ അതിജീവിക്കാന്‍ വേണ്ടുന്ന ശാരീരിക സവിശേഷതകള്‍ വികസിതമായിട്ടുണ്ട് ഇവയ്ക്ക്.

ഈ മത്സ്യങ്ങള്‍ ഇത്രയും കാലം സമീപ പ്രദേശങ്ങളിലെ ജലാശയങ്ങളുടെ അടിത്തട്ടിലാവാം കഴിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതുകിലെ നീളന്‍ ചിറകുകളും, താരതമ്യേന വലിയ വായും, ചെകിളകള്‍ക്കുള്ളിലുള്ള ഒരു സംവിധാനം വഴി ശ്വസിക്കാനുള്ള കഴിവുമാണ് പാമ്പിന്‍ തലയന്‍ മത്സ്യങ്ങളുടെ പൊതുവെയുള്ള സവിശേഷതകള്‍.

First published: May 15, 2019, 8:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading