ഇന്റർഫേസ് /വാർത്ത /Buzz / 'ലോക്ക്ഡൗണിൽ ലുക്ക് അടിമുടി മാറി'; ഈ എംഎൽഎ ആരാണെന്ന് പറയാമോ?

'ലോക്ക്ഡൗണിൽ ലുക്ക് അടിമുടി മാറി'; ഈ എംഎൽഎ ആരാണെന്ന് പറയാമോ?

new look

new look

Lockdown Look of MLA went viral | കേരളത്തിലെ ഒരു എംഎൽഎ ഇത്തരത്തിൽ താടി ക്ലീൻഷേവ് ചെയ്തു പുറത്തിറങ്ങിയപ്പോൾ സ്വന്തം മണ്ഡലത്തിലെ പൊലീസുകാർക്കും ജനങ്ങൾക്കും ആളെ മനസിലായില്ല.

  • Share this:

ലോക്ക്ഡൗണായി വീട്ടിനുള്ളിൽ കഴിഞ്ഞു കൂടുകയാണ് ആളുകൾ. ഈ ഘട്ടത്തിൽ പലരും വർഷങ്ങളായി കാത്തുസൂക്ഷിച്ച താടിയും മുടിയുമൊക്കെ ക്ലീൻഷേവ് ചെയ്തു രൂപമാറ്റം വരുത്തുന്നുണ്ട്. ചിലർ താടിയും മുടിയും നീട്ടിവളർത്തിയപ്പോഴാണ് മറ്റുചിലർ തല മൊട്ടയടിച്ച് താടി ക്ലീൻ ഷേവ് ചെയ്തു പുത്തൻ ലുക്കിലേക്ക് മാറിയത്. കേരളത്തിലെ ഒരു എംഎൽഎ ഇത്തരത്തിൽ താടി ക്ലീൻഷേവ് ചെയ്തു പുറത്തിറങ്ങിയപ്പോൾ സ്വന്തം മണ്ഡലത്തിലെ പൊലീസുകാർക്കും ജനങ്ങൾക്കും ആളെ മനസിലായില്ല. തിരുവല്ല എംഎൽഎയും മുൻമന്ത്രിയുമായ മാത്യു ടി തോമസാണ് പതിറ്റാണ്ടുകളായി സ്വന്തം സ്റ്റൈലായി കൊണ്ടുനടന്ന താടി ഉപേക്ഷിച്ചത്.

താടി പോയത് വൈകാതെ മാത്യു ടി തോമസിന് തന്നെ വിനയായി മാറി. കഴിഞ്ഞ ദിവസം ചെക്കിങ്ങിനിടെ ആളെ മനസിലാകാത്തതിനാൽ എംഎൽഎയെ കടത്തിവിടാൻ ആദ്യം പൊലീസ് തയ്യാറായില്ല. എംഎൽഎ ആണെന്ന് പറഞ്ഞപ്പോൾ എവിടുത്തെ എംഎൽഎ എന്നായി പൊലീസുകാരുടെ ചോദ്യം. ഒടുവിൽ ആളെ മനസിലായപ്പോൾ പൊലീസുകാർ ക്ഷമചോദിച്ചശേഷമാണ് കടത്തിവിട്ടത്.

താടിയുള്ളവരിൽ കൊറോണ വൈറസ് അതിവേഗം പകരുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് മാത്യു ടി തോമസ് ഈ കടുംകൈ ചെയ്യാൻ തയ്യാറായത്. ഇതിനായി ബാർബറുടെ സഹായമൊന്നും തേടിയില്ല. സ്വന്തമായി തന്നെ അദ്ദേഹം ക്ലീൻ ഷേവും കട്ടിങ്ങുമൊക്കെ ചെയ്തു. കോവിഡ് രോഗം പൂർണമായും ഒഴിഞ്ഞുപോകുന്നതുവരെ ഇനി താടി വളർത്തില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് മാത്യു ടി തോമസ്.

TRENDING:മദ്യത്തിൽ എന്ത് വൈറസ്? ബിയർ കെയ്സ് പിടിച്ചുപറിച്ച് ആൾക്കൂട്ടം; വൈറൽ വീഡിയോയുമായി സുനിൽ ഗ്രോവർ [NEWS]മുടിവെട്ടാൻ വിസമ്മതിച്ചു; ബിഹാറിൽ ബാർബറെ വെടിവെച്ചു കൊന്നു [NEWS]തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു [NEWS]

സിപിഎം മല്ലപ്പള്ളി ഏരിയാസെക്രട്ടറി ബിനു കാക്കനാടൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ച മാത്യു ടി തോമസിന്‍റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയും ചെയ്തു. 'കോവിഡ് റിപ്പോർട്ട് ചെയ്യാത്ത രണ്ടാം ദിനം, ആശങ്കകൾ അകലുന്നുവെന്ന തോന്നൽ..... MLA ക്കും ചെറിയ രൂപമാറ്റം'- എന്നായിരുന്നു ഈ ചിത്രത്തിനൊപ്പമുണ്ടായിരുന്ന അടികുറിപ്പ്.

First published:

Tags: Kerala mla, Lockdown look, Mathew Thomas, New look, Viral in social media