• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൃഗങ്ങളെ തണുപ്പിക്കാൻ എസി മുതൽ പഴങ്ങൾ വരെ

Gowthamy GG
Updated: April 2, 2018, 9:30 PM IST
മൃഗങ്ങളെ തണുപ്പിക്കാൻ എസി മുതൽ പഴങ്ങൾ വരെ
Gowthamy GG
Updated: April 2, 2018, 9:30 PM IST
തിരുവനന്തപുരം: കടുത്ത വേനൽ മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും ബാധിക്കാറുണ്ട്. ചുട്ടുപൊളളുന്ന വേനലിൽ നിന്ന് രക്ഷ നേടാൻ മൃഗശാലയിലെ പക്ഷിമൃഗാദികൾക്ക് പുതിയ പരിപാലനം ഏർപ്പെടുത്തിയിരിക്കുകയാണ്. എസിയും ഫാനും സജ്ജീകരിച്ചതു കൂടാതെ ചൂടിനെ പ്രതിരോധിക്കാൻ ഭക്ഷണക്രമവും മാറ്റിയിരിക്കുകയാണ്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തിയാണ് പുതിയ മെനു.


കടുവ, സിംഹം, കരടി, പുലി, ഒട്ടകപക്ഷി എന്നിവയ്ക്ക് കൂടുകളിൽ ഫാൻ ഒരുക്കി നൽകിയിട്ടുണ്ട്. മുഴുവൻ സമയവും ഇത് പ്രർത്തിപ്പിക്കും തണുപ്പിൽ മാത്രം കഴിയുന്ന പാമ്പ് ഭീമന്മാരായ അനാക്കോണ്ടയ്ക്കും രാജവെമ്പാലയ്ക്കും ഇനി 24 മണിക്കൂറും എസിയിൽ കഴിയാം. ഇതിനായി  കൂടുകളിൽ എസി ഒരുക്കിയിരിക്കുകയാണ്.



ഒരു നേരം മാത്രമായിരുന്ന മൃഗങ്ങളുടെ കുളി രണ്ടും മൂന്നും നേരമാക്കി. കൂടുകളിലെ നീന്തൽ കുളവും വൃത്തിയാക്കിയിട്ടിട്ടുണ്ട്. ഉഷ്ണം ശക്തമാകുമ്പോൾ മൃഗങ്ങൾക്ക് ശരീരം തണുപ്പിക്കാനാണിത്. പക്ഷികളുടെ കൂടുകളിൽ വാട്ടർ ബാത്തുകൾ ഘടിപ്പിച്ചിട്ടുണ്ട്. സ്പ്രിങ്കിളുകൾ സ്ഥാപിച്ച് വെള്ളം ചീറ്റിക്കാനും സൗകര്യമുണ്ട്.
Loading...

മാനുകൾക്ക് 24 മണിക്കൂറും വെള്ളം കുടിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രാത്രിയിൽ വെള്ളം നിറയ്ക്കുന്നതിനു ജീവനക്കാരെ നിയോഗിച്ചിട്ടുമുണ്ട്. മ്ലാവുകൾക്ക് ശരീരം തണുപ്പിക്കുന്നതിനായി ചെളിക്കുളവുമുണ്ട്.


ഏറ്റവുമധികം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് ഹിമാലയൻ കരടിക്കാണ്. രണ്ടുനേരം പഴങ്ങൾ ഫ്രീസറിൽ വെച്ച് തണുപ്പിച്ച് ഐസ് ബ്ലോക്കാക്കി നൽകും. ഇതിനു പുറമെ രണ്ട് നേരം ഐസ്ബ്ലോക്കും നൽകും. കൂടാതെ മുന്തിരി, പുഴുങ്ങിയ മുട്ട, വെളളരിക്ക, പാൽ, റാഗി കഞ്ഞി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. കുരങ്ങന്മാർക്ക് പഴങ്ങൾക്കു പുറമെ തളർച്ച അനുഭവപ്പെടാതിരിക്കാൻ വൈറ്റമിൻസും മിനറൽസും നൽകുന്നുണ്ട്. കൂടാതെ, എല്ലാ ജീവികൾക്കും ഗ്ലൂക്കോസ് നൽകി വരുന്നു.
First published: March 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍