• HOME
  • »
  • NEWS
  • »
  • buzz
  • »
  • Earth | ഭൂമിയിലെ ജലത്തിലേറെയും എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്തിയതായി പുതിയ പഠനം

Earth | ഭൂമിയിലെ ജലത്തിലേറെയും എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്തിയതായി പുതിയ പഠനം

സി-ടൈപ്പ് ഛിന്നഗ്രഹങ്ങള്‍ക്ക് ( C-type asteroids) സമാന്തരമായി ഈ ജലസമൃദ്ധമായ ധൂളികള്‍ പെയ്യുകയും ഭൂമിയിലെ സമുദ്രങ്ങളില്‍ കലാശിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

(Photo: Canva)

(Photo: Canva)

  • Share this:
    ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും വരുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തിയതായി പുതിയ പഠനം. ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന സൂചനകളാണ് പുതിയ പഠനം നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഗവേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് നോക്കാം.

    ബഹിരാകാശ അപക്ഷയത്തിന്റെ (space weathering) ഫലമായി ഇറ്റകോവയില്‍ ( Itokawa) നിന്നുള്ള പൊടി വലുപ്പമുള്ള കണികകളുടെ ഉപരിതലത്തിന് താഴെയായി ഗണ്യമായ അളവില്‍ ജലം ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ് നേച്ചര്‍ അസ്‌ട്രോണമി ജേണലവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ പഠനത്തിലെ കണ്ടെത്തല്‍.

    സൗരവാതം (solar wind) എന്നറിയപ്പെടുന്ന, സൂര്യനില്‍ നിന്നും ശക്തിയാര്‍ജിച്ച കണങ്ങള്‍ (charged particles) ഈ കണികകളുടെ (Grains) രാസഘടനയെ ജലതന്മാത്രകളാക്കി മാറ്റുന്ന ഒരു പ്രതിഭാസമാണ് ബഹിരാകാശ അപക്ഷയം (Space weathering).


    സി-ടൈപ്പ് ഛിന്നഗ്രഹങ്ങള്‍ക്ക് ( C-type asteroids) സമാന്തരമായി ഈ ജലസമൃദ്ധമായ ധൂളികള്‍ പെയ്യുകയും ഭൂമിയിലെ സമുദ്രങ്ങളില്‍ കലാശിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

    'ആറ്റോം ട്രോബ് ടോമോഗ്രഫി' (atome trobe tomography) പോലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള അളവെടുക്കലുകള്‍ സാധ്യമാകുമായിരുന്നില്ല എന്ന് പഠനത്തിന്റെ രചയിതാക്കളായ ജോണ്‍ കര്‍ട്ടിനും ഫില്‍ ബ്ലാന്‍ഡും അഭിപ്രായപ്പെടുന്നു. ബഹിരാകാശത്ത് പൊങ്ങിക്കിടക്കുന്ന പൊടിപടലങ്ങള്‍ ഭൂമിയിലെ ജലത്തിന്റെ ഉത്ഭവം സംബന്ധിച്ചുള്ള നിഗൂഢത പരിഹരിക്കാനുള്ള പുതിയ സൂചനകള്‍ നല്‍കാന്‍ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചുള്ള അസാധാരണമായ ഉള്‍ക്കാഴ്ച ഈ സാങ്കേതികവിദ്യ നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

    ബഹിരാകാശ പര്യവേക്ഷകര്‍ക്ക് വരണ്ട ഗ്രഹങ്ങളില്‍ പോലും ജലസ്രോതസ്സുകള്‍ ഉറപ്പായും കണ്ടെത്താന്‍ കഴിയുമെന്നതിനാല്‍ ഈ പഠനം ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളെയും ചന്ദ്രനിനിലും മറ്റ് ഗ്രഹങ്ങളിലും പര്യവേക്ഷണം ചെയ്യുന്നതിനുള്ള മറ്റ് ശ്രമങ്ങളെയും സഹായിക്കുമെന്നും ഗവേഷണ സംഘം അവകാശപ്പെടുന്നു. ഒരു ദിവസം ബഹിരാകാശ സഞ്ചാരികള്‍ക്ക് ബഹിരാകാശത്ത് ജലവിതരണം നടത്താന്‍ പോലും കഴിയുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.

    'ഭാവിയിലെ മനുഷ്യ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഒരു പ്രധാന വെല്ലുവിളി, ബഹിരാകാശയാത്രികര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം എങ്ങനെ കണ്ടെത്താമെന്നും യാത്രയില്‍ അത് കൊണ്ടുപോകാതെ അവരുടെ കൃത്യങ്ങള്‍ എങ്ങനെ നിറവേറ്റാം എന്നതുമാണ് ' പഠനത്തിന്റെ മറ്റൊരു രചയിതാവായ പ്രൊഫസര്‍ ഹോപ്പ് ഇഷി പറഞ്ഞു.

    ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും ഇറ്റകോവയില്‍ ജലം സൃഷ്ടിച്ച അതേ ബഹിരാകാശ അപക്ഷയ പ്രക്രിയക്ക് ബഹിരാകാശ പര്യവേഷകരെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്നും അപക്ഷയ പ്രക്രിയയില്‍ നിന്ന് നേരിട്ട് ജലം കണ്ടെത്താന്‍ കഴിയുമെന്ന് അനുമാനിക്കാന്‍ ഈ പഠനം അവര്‍ക്ക് ഒരു കാരണം നല്‍കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
    Published by:Jayesh Krishnan
    First published: