നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മോഡലുകൾക്ക് എന്തേ ഇത്ര ഗൗരവം? സബ്യസാചിയുടെ പരസ്യത്തിന് ട്രോൾ

  മോഡലുകൾക്ക് എന്തേ ഇത്ര ഗൗരവം? സബ്യസാചിയുടെ പരസ്യത്തിന് ട്രോൾ

  സബ്യസാചി മുഖർജിയുടെ പരസ്യത്തിന് ട്രോൾ

  ട്രോൾ ചെയ്യപ്പെട്ട പരസ്യം

  ട്രോൾ ചെയ്യപ്പെട്ട പരസ്യം

  • Share this:
   "നിങ്ങൾ കൂടുതൽ പുഞ്ചിരിക്കുക, സുന്ദരിയായി കാണപ്പെടും" എന്നത് വർഷങ്ങളായി കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തെരുവിലെ കമന്റ് അടിക്കാരിൽ നിന്നും ഇൻറർനെറ്റിലെ അപരിചിതരിൽ നിന്നും മിക്ക സ്ത്രീകളും കേൾക്കുന്ന ഒരു അഭിപ്രായമാണ്. പലപ്പോഴും തങ്ങളോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുന്നയാൾക്ക് എന്തോ 'അവകാശം' ഉള്ളതായി തോന്നാറുണ്ടെന്ന് സ്ത്രീകൾ ചൂണ്ടിക്കാട്ടാറുണ്ട്.

   സന്തോഷം പ്രകടിപ്പിക്കാനുള്ള അവരുടെ തിരഞ്ഞെടുപ്പ് ചിലപ്പോൾ അവരുടെ സ്വന്തം ഇഷ്ടമല്ലെന്ന് തോന്നുന്ന പ്രകാരമാണ് ഇവരുടെ പ്രതികരണം. വാസ്തവത്തിൽ, 'പെൺകുട്ടികളെ പുഞ്ചിരിക്കാൻ ആവശ്യപ്പെടുന്ന സംസ്കാരം' സ്വാഭാവികമായി പുഞ്ചിരിക്കാത്ത സ്ത്രീകളെ വിശേഷിപ്പിക്കാൻ ' ചില പ്രത്യേക പദപ്രയോഗങ്ങൾ തന്നെ കണ്ടുപിടിക്കേണ്ട സ്ഥിതിവിശേഷത്തിലെത്തിച്ചിരുന്നു.

   സാധാരണ സ്ത്രീകളെ മാറ്റിനിർത്തിയാൽ, ഫോട്ടോഷൂട്ടിലെ മോഡലുകളോട് പലപ്പോഴും 'പുഞ്ചിരിയ്ക്കരുത്' എന്നും അവരുടെ ഗൗരവം നിറഞ്ഞ മുഖം ഫോട്ടോഷൂട്ടുകൾക്കായി പ്രകടത്തിപ്പിക്കാനും പറയാറുണ്ട്. അത് അവരിൽ നിന്നും അവർ വിൽക്കുന്ന ഉൽപ്പന്നത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം കൂടിയാണ്. ഇന്ത്യൻ ഫാഷൻ ആൻഡ് ജ്വല്ലറി ഡിസൈനറായ സബ്യസാചി മുഖർജിയുടെ ഏറ്റവും പുതിയ ജ്വല്ലറി പരസ്യ കാമ്പെയ്‌ൻ സമാനമായ കാരണങ്ങളാൽ ഓൺലൈനിൽ ട്രോൾ ചെയ്യപ്പെടുകയാണ്. ഇവിടെ മോഡലുകൾ പുഞ്ചിരിക്കുന്നില്ല.
   'ഓട്ടം വിന്റർ ’2 കാമ്പെയ്‌നിലെ ബ്രാൻഡിന്റെ മികച്ച ആഭരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചിത്രത്തിൽ നിന്നാണ് ട്രോളുകളുടെ ആരംഭം. കോളിളക്കം സൃഷ്ടിച്ച ചിത്രം സബ്യസാചി ആഭരണങ്ങളിലും വസ്ത്രങ്ങളിലും അലങ്കരിച്ച മൂന്ന് സൂപ്പർ മോഡലുകളുടേതാണ്. ഡിസൈനറുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കിട്ട പോസ്റ്റ് ചുവടെ.

   മംഗല്യസൂത്രം ദുരുപയോഗം ചെയ്‌തതിന് സബ്യസാചിയുടെ അടുത്തിടെയുള്ള പരസ്യം ട്വിറ്ററിൽ നെറ്റിസൺസ് രൂക്ഷമായി വിമർശിച്ചിരുന്നു. ലക്ഷ്വറി ലേബൽ 'ദി റോയൽ ബംഗാൾ മംഗൾസൂത്ര' ഫീച്ചർ ചെയ്യുന്ന ഒരു ഇന്റിമേറ്റ് ഫൈൻ ജ്വല്ലറി ശേഖരം പുറത്തിറക്കുകയും പുതിയ ലൈനിന്റെ ചിത്രങ്ങൾ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിടുകയും ചെയ്തു. 1,65,000 രൂപ മുതൽ ആരംഭിക്കുന്ന ബംഗാൾ ടൈഗർ ഐക്കൺ ശേഖരം ആയിരുന്നു അവതരിപ്പിച്ചത്.

   പരസ്യ കാമ്പെയ്‌നിൽ ഒരു സ്ത്രീ ഡെനിമും ബ്രായും ധരിച്ച് മംഗല്യസൂത്രം ധരിച്ചിരിക്കുന്നതായിരുന്നു ചിത്രം. വിവാഹസമയത്ത് ഹിന്ദു സ്ത്രീകൾ ധരിക്കുന്ന ഒരു വിശുദ്ധ ആഭരണമായാണ് മംഗല്യസൂത്രം കരുതിപ്പോരുന്നത്. വിവാഹദിനത്തിൽ വരൻ വധുവിന്റെ കഴുത്തിൽ ശുഭസൂചകമായ സ്വർണ്ണനൂൽ കെട്ടുന്നത് അവരുടെ ബന്ധവും ആ നൂൽ പോലെ ശുഭകരമാകുമെന്നതിന്റെ പ്രാധാന്യത്തോടെയാണ്. ഒരു സാധാരണ മംഗല്യസൂത്രത്തിൽ കറുത്ത മുത്തുകളുടെ രണ്ട് ചരടുകളും ഒരു പെൻഡന്റുമുണ്ട്.

   Summary: Sabyasachi's Jewellery Ad Gets Trolled For 'Unhappy' Models. The image, that created the stir, is of three supermodels decked in Sabyasachi jewellery and clothing
   Published by:user_57
   First published: