നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Parag Agrawal | Twitter CEO പരാഗ് അഗര്‍വാളും ശ്രേയാ ഘോഷാലും ബാല്യകാല സുഹൃത്തുക്കളോ? ചിത്രങ്ങള്‍ പറയുന്നത്

  Parag Agrawal | Twitter CEO പരാഗ് അഗര്‍വാളും ശ്രേയാ ഘോഷാലും ബാല്യകാല സുഹൃത്തുക്കളോ? ചിത്രങ്ങള്‍ പറയുന്നത്

  കഴിഞ്ഞ പത്ത് വര്‍ഷത്തോളം ട്വിറ്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പരാഗ്.

  • Share this:
   ട്വിറ്റര്‍ സിഇഒ (Twitter CEO)സ്ഥാനത്ത് നിന്ന് ജാക്ക് ഡോര്‍സെ (Jack Dorsey)രാജി വെച്ചതിനു പിന്നാലെ ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാളിനെ (parag agarwal) പുതിയ സിഇഒ (new twitter ceo) ആയി നിയമിച്ചു. സിഇഒ സ്ഥാനത്ത് 16 വര്‍ഷം തുടര്‍ന്ന ജാക്ക് ഡോര്‍സി ട്വിറ്റര്‍ (twitter)സഹസ്ഥാപകന്‍ കൂടിയായിരുന്നു. ട്വിറ്റര്‍ സ്ഥാപകരുടെ സ്വാധീനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സജ്ജമായെന്ന് പറഞ്ഞുകൊണ്ടാണ് ജാക് ഡോര്‍സെ സ്ഥാനമൊഴിയല്‍ പ്രഖ്യാപിച്ചത്.

   ഐഐടി ബോംബെയില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ് പഠനം പൂർത്തിയാക്കിയ പരാഗ് അഗര്‍വാള്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളം ട്വിറ്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പരാഗ്. 15 ലക്ഷം ഡോളറാണ് പരാഗ് അഗര്‍വാളിന്റെ ആസ്തി. ചീഫ് ടെക്‌നോളജി ഓഫീസറില്‍ നിന്നാണ് ട്വിറ്ററിന്റെ തലപ്പത്തേക്കുള്ള പരാഗ് അഗര്‍വാളിന്റെ വളര്‍ച്ച.

   ഒരു പതിറ്റാണ്ട് മുമ്പ് 1000ല്‍ താഴെ ജീവനക്കാര്‍ ഉണ്ടായിരുന്നപ്പോഴാണ് അഗവര്‍വാള്‍ ട്വിറ്ററില്‍ ചേര്‍ന്നത്. ട്വിറ്ററിനു മുമ്പ് എറ്റി ആന്‍ഡ് റ്റി, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവിടങ്ങളിലും പരാഗ് ജോലി ചെയ്തിട്ടുണ്ട്. മെഷീൻ ലേണിംഗ്, കസ്റ്റമര്‍ ആന്‍ഡ് റവന്യൂ പ്രൊഡക്ട് തുടങ്ങിയ മേഖലകളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

   പരാഗ് നേടിയ മഹത്തായ നേട്ടത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് പറയാതിരിക്കാനാവില്ലെങ്കിലും, അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ബോളിവുഡ് പിന്നണി ഗായിക ശ്രേയ ഘോഷാലുമായുള്ള (Shreya Ghoshal) അദ്ദേഹത്തിന്റെ ബന്ധമാണ്. അഗര്‍വാളും ഘോഷാലും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. ഇപ്പോള്‍ വൈറലായിരിക്കുന്ന അവരുടെ പഴയ ട്വിറ്റര്‍ ചിത്രങ്ങൾ അതിനുള്ള തെളിവാണ്.


   തിങ്കളാഴ്ച ട്വിറ്ററിന്റെ സിഇഒ ആയതിനു പിന്നാലെ, ഗായിക പരാഗിനെ അഭിനന്ദിച്ചതിന് ശേഷം ഘോഷാലിന്റെയും അഗര്‍വാളിന്റെയും പഴയ ഫോട്ടോകളും സോഷ്യല്‍ മീഡിയയിൽ നിന്ന് ആരാധകര്‍ ചികഞ്ഞെടുത്തു. ''അഭിനന്ദനങ്ങള്‍ @പരാഗ്. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു, ഈ വാര്‍ത്ത ആഘോഷിക്കുന്ന നമുക്ക് ഇത് ഒരു വലിയ ദിവസം തന്നെയാണ്'' എന്നായിരുന്നു ഗായിക ട്വീറ്റ് ചെയ്തത്.


   ഗായികയുടെ ട്വീറ്റിന് തൊട്ടുപിന്നാലെ, ഘോഷാലിന്റെയും അഗര്‍വാളിന്റെയും പഴയ ഫോട്ടോകളുടെയും സംഭാഷണങ്ങളുടെയും സ്‌ക്രീന്‍ഷോട്ടുകളുള്ള പോസ്റ്റിന്റെ കമന്റ് വിഭാഗത്തിലേക്കായി പിന്നെ ആരാധകരുടെ ഒഴുക്ക്. പഴയ ട്വീറ്റുകളിലൊന്നില്‍ ഘോഷാല്‍ അഗര്‍വാളിന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. മറ്റൊരു പോസ്റ്റില്‍, ഘോഷാല്‍ തന്റെ ബാല്യകാല സുഹൃത്താണ് പരാഗ് എന്നും, ആരാധകരോട് പരാഗിനെ പിന്തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2010ല്‍ ഘോഷാലുമായി അഗര്‍വാള്‍ നടത്തിയ സംഭാഷണമാണ് ഈ ട്വീറ്റുകള്‍. ടെക്‌നോളജി എക്‌സിക്യൂട്ടീവായ ശ്രേയയുടെ ഭര്‍ത്താവ് ശിലാദിത്യ മുഖോപാധ്യായയുമായും അഗര്‍വാളിന് അടുത്ത ബന്ധമുണ്ട്.
   Published by:Naseeba TC
   First published: