HOME » NEWS » Buzz » NEW YORK RESTAURANT PREPARES WORLDS MOST EXPENSIVE FRENCH FRIES NAV

സ്വർണം തൂകിയ ഫ്രഞ്ച് ഫ്രൈസ്; ലോകത്തിലെ ഏറ്റവും വിലക്കൂടിയ ഫ്രഞ്ച് ഫ്രൈസിന് ഗിന്നസ് റെക്കോർഡ്

യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്ഥാനമായുള്ള സെറീൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റാണ് വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്.

News18 Malayalam | news18-malayalam
Updated: July 17, 2021, 12:12 PM IST
സ്വർണം തൂകിയ ഫ്രഞ്ച് ഫ്രൈസ്; ലോകത്തിലെ ഏറ്റവും വിലക്കൂടിയ ഫ്രഞ്ച് ഫ്രൈസിന് ഗിന്നസ് റെക്കോർഡ്
യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്ഥാനമായുള്ള സെറീൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റാണ് വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്.
  • Share this:
ലോകത്തിലെ ഏറ്റവും ചെലവേറിയ ഫ്രഞ്ച് ഫ്രൈസുണ്ടാക്കി ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ന്യൂയോർക്കിലെ ഒരു റെസ്റ്റോറന്റ്. ജൂലൈ 13നാണ് റെസ്റ്റോറന്റ് ഈ നേട്ടം കൈവരിച്ചത്. യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്ഥാനമായുള്ള സെറീൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റാണ് വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്.

റെസ്റ്റോറന്റിലെ ക്രിയേറ്റീവ് ഷെഫ് ജോ കാൽഡെറോൺ, കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഷെഫ് ഫ്രെഡ്രിക് ഷോൻ-കിവേർട്ട് എന്നിവർ ചേർന്നാണ് അതിഥികൾക്കായി രുചികരമായ ഈ വിഭവം തയ്യാറാക്കിയത്. ഒരു ക്ലാസിക് അമേരിക്കൻ ഭക്ഷണമാണ് ഫ്രെഞ്ച് ഫ്രൈസ്. 200 യുഎസ് ഡോളർ വിലയുള്ള ഈ വിഭവം തയ്യാറാക്കാൻ ഡോം പെരിഗൺ ഷാംപെയ്ൻ, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനഗർ എന്നിവയാണ് ചേർത്തിരിക്കുന്നത്.

ഗിന്നസ് വേൾഡ് റെക്കോർഡ് റിപ്പോർട്ട് അനുസരിച്ച് ഫ്രെഞ്ച് ഫ്രൈസ് തയ്യാറാക്കാൻ “ചിപ്പർബെക്ക് ഉരുളക്കിഴങ്ങ്, ഫ്രാൻസിൽ നിന്നുള്ള ശുദ്ധമായ കൊഴുപ്പ്, ഗ്വാറാൻഡെ ട്രഫിൽ സോൾട്ട്, ട്രഫിൽ ഓയിൽ, ക്രീറ്റ് സെനെസി പെക്കോറിനോ ടാർട്ടുഫെല്ലോ ചീസ്, ഡോം പെരിഗൺ ഷാംപെയ്ൻ, ട്രഫിൾ ബട്ടർ എന്നിവയും അലങ്കാരത്തിനായി 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണ പൊടിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഡോം പെരിഗൺ ഷാംപെയ്ൻ, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗർ എന്നിവയിൽ ഉരുളക്കിഴങ്ങ് മുക്കിയാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഇത് ഫ്രൈസിന്റെ രുചി വർദ്ധിപ്പിക്കുന്നു. ഫ്രൈസ് ശുദ്ധമായ കൊഴുപ്പിലാണ് വറുത്തെടുക്കുന്നത്. ട്രഫിൽ വെണ്ണ ഉരുക്കിയാണ് ഫ്രഞ്ച് ഫ്രൈസിനൊപ്പം ലഭിക്കുന്ന മോർനെ സോസ് തയ്യാറാക്കുന്നത്. സോസിന് ജേഴ്സി പശുക്കളുടെ പാലിൽ നിന്നുണ്ടാക്കുന്ന ഓർഗാനിക് ക്രീമാണ് ഉപയോഗിക്കുന്നത്. സെറീൻഡിപിറ്റി 3യുടെ ഇൻസ്റ്റാഗ്രാം പേജിൽ ഈ ആഢംബര ഫ്രെഞ്ച് ഫ്രൈസിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യൻ പാചകരീതിയാണെന്ന് ജൂലൈ 14ന് യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രശസ്തമായ ടാബ്ലോയിഡ് ദി മിററിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു. തയ്യാറാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭക്ഷണം ഇന്ത്യൻ വിഭവങ്ങളാണെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ചൈനീസ്, ഇറ്റാലിയൻ വിഭവങ്ങളാണ് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടിന്റെ കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ലണ്ടൻ ആസ്ഥാനമായുള്ള ടിൽഡ പബ്ലിഷിംഗ് നടത്തിയ പഠനത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. ലോക്ക്ഡൗൺ സമയത്ത് മിക്ക ബ്രിട്ടീഷ് പൗരന്മാരും ആഗോള പാചകരീതികൾ പരീക്ഷിക്കുമായിരുന്നുവെന്നും കണ്ടെത്തി. ഇത് അവരുടെ പാചക പരീക്ഷണങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 39% പേർ തങ്ങൾ ഇന്ത്യൻ വിഭവങ്ങൾ വീട്ടിൽ തന്നെ പാചകം ചെയ്യാൻ ശ്രമിച്ചുവെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ഏറ്റവും ബുദ്ധിമുട്ടുള്ളതായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജർമ്മൻ വിഭവങ്ങൾ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി.
Published by: Naveen
First published: July 17, 2021, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories