• HOME
  • »
  • NEWS
  • »
  • buzz
  • »
  • പുതിയ അടിവസ്ത്രങ്ങള്‍ വാങ്ങിയിട്ട് 23 വർഷം; യുവതി ചെലവുചുരുക്കാൻ ചെയ്ത കാര്യങ്ങൾ

പുതിയ അടിവസ്ത്രങ്ങള്‍ വാങ്ങിയിട്ട് 23 വർഷം; യുവതി ചെലവുചുരുക്കാൻ ചെയ്ത കാര്യങ്ങൾ

പണം ലാഭിക്കുന്നതിനായി 1998 മുതല്‍ കേറ്റ് പുതിയ അടിവസ്ത്രങ്ങള്‍ വാങ്ങിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. ഡിസ്‌കവറി ചാനലിന്റെ കീഴിലുള്ള ടിഎല്‍സിയുടെ ഷോയായ എക്സ്ട്രീം ചീപ്സ്‌കേറ്റ്സില്‍ സംസാരിക്കുമ്പോഴാണ് തന്റെ ചെലവുചുരുക്കല്‍ രഹസ്യങ്ങള്‍ കേറ്റ് പങ്കുവയ്ക്കുന്നത്.

News18 Malayalam

News18 Malayalam

  • Share this:
ചെലവുചുരുക്കാൻ പലവഴികളും തേടുന്നവരുണ്ട്.  എന്നാൽ,  ന്യൂയോര്‍ക്ക് നിവാസിയായ കേറ്റ് ഹാഷിമോട്ടോ താന്‍ പണം ലാഭിക്കാനായി നടത്തുന്ന കാര്യങ്ങളും ഒന്നിനും പ്രതിഫലം നല്‍കാതെ എങ്ങനെ ജീവിക്കുന്നതിനെക്കുറിച്ചും നടത്തിയ വെളിപ്പെടുത്തലുകള്‍ ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയവ വാങ്ങാന്‍ പണം ചെലവഴിക്കുന്നതിനെ താന്‍ വെറുക്കുന്നു. മൂന്ന് വര്‍ഷമായി ലോണ്ട്രി സ്‌പെയ്‌സില്‍ പോയുള്ള അലക്കല്‍ ഇല്ലെന്നും, ഷവറില്‍ വസ്ത്രം അലക്കുകയാണെന്നും ആ സ്ത്രീ സമ്മതിച്ചു.

കേറ്റിന്റെ ചെലവുചുരുക്കല്‍ ഇത് കൊണ്ട് തീരും എന്ന് കരുതരുത്. പണം ലാഭിക്കുന്നതിനായി 1998 മുതല്‍ കേറ്റ് പുതിയ അടിവസ്ത്രങ്ങള്‍ വാങ്ങിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. ഡിസ്‌കവറി ചാനലിന്റെ കീഴിലുള്ള ടിഎല്‍സിയുടെ ഷോയായ എക്സ്ട്രീം ചീപ്സ്‌കേറ്റ്സില്‍ സംസാരിക്കുമ്പോഴാണ് തന്റെ ചെലവുചുരുക്കല്‍ രഹസ്യങ്ങള്‍ കേറ്റ് പങ്കുവയ്ക്കുന്നത്. കേറ്റ് ഒരു അക്കൗണ്ടന്റാണ്. കൃത്യമായ കണക്കൂട്ടലുകളിലാണ് കേറ്റ് തന്റെ ജീവിത ചെലവുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് നഗരങ്ങളില്‍ ഒന്നാണ് ന്യൂയോര്‍ക്ക്. വാടകയില്ലാതെയാണെങ്കില്‍ നഗരത്തിലെ ശരാശരി ജീവിതച്ചെലവ് മാസം 1,341 ഡോളര്‍ (99,597.21 ഇന്ത്യന്‍ രൂപ) ആണ്. പക്ഷെ കേറ്റിന് എങ്ങനെപോയാലും ജീവിതച്ചെലവിനായി ഒരു മാസം വെറും 200 ഡോളര്‍ (14,837.34രൂപ) മതിയാകും. തന്റെ ജീവിതത്തിലെ മിക്കവാറും എല്ലാ കാര്യത്തിനും പ്രതിഫലം നല്‍കുന്നത് ഒഴിവാക്കാന്‍ ഒരു വഴി കണ്ടെത്തിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്.

Also Read- 'കാബൂൾ സ്കൈഡൈവിംഗ് ക്ലബ്'; വിമാനത്തിൽ നിന്ന് വീണു മരിച്ച അഫ്ഗാനികളെ പരിഹസിച്ച് ടീ ഷർട്ട്

“ഞാന്‍ മൂന്ന് വര്‍ഷമായി ന്യൂയോര്‍ക്കില്‍ താമസിക്കുന്നു. ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരമാണെങ്കിലും, അത് മറികടക്കാനുള്ള വഴികള്‍ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു കാര്യത്തിന് പണം ചെലവഴിക്കേണ്ടിവന്നാല്‍, ഞാന്‍ ആ കാര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നു. പണം നല്‍കേണ്ടി വന്നാല്‍ പരമാവധി കുറച്ചു നല്‍കാന്‍ ശ്രമിക്കുന്നു,”അവള്‍ കൂട്ടിച്ചേര്‍ത്തു.

പൊതുകുളിമുറിയില്‍ കൈ കഴുകുമ്പോഴും മറ്റും നല്‍കുന്ന തൂവാലകള്‍, ഉണക്കി സൂക്ഷിക്കുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് കേറ്റ് പറയുന്നു. ഫര്‍ണിച്ചറുകള്‍ വാങ്ങാനായി ഒരിക്കലും പണം നല്‍കിയിട്ടില്ല. പകരം ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളും മറ്റും ശേഖരിച്ച് ഉപയോഗിക്കും. തെരുവുകളില്‍ ഉപേക്ഷിച്ച പഴയ യോഗ പായകള്‍ കൊണ്ടാണ് തന്റെ കിടക്ക കേറ്റ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അവര്‍ ടിവി ഷോയില്‍ വെളിപ്പെടുത്തി.

പഴയ മാഗസിനുകള്‍ അടുക്കി വച്ച് അത് ഡൈനിംഗ് ടേബിളാക്കുന്നു. വൈദ്യുതിക്കും ഗ്യാസിനും പണം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍, പാചകം ഒഴിവാക്കുന്നു. ഓവനുകള്‍ ചെറിയ അലമാരയായി ഉപയോഗിക്കുന്നു. സുഹൃത്തുക്കളോടൊപ്പം റെസ്റ്റോറന്റുകളില്‍ പോകുമ്പോള്‍ അവര്‍ക്കുള്ള ഭക്ഷണത്തിന് പണം നല്‍കുന്നില്ലെങ്കില്‍ പോകാറില്ലെന്നും കേറ്റ് കൂട്ടിച്ചേര്‍ത്തു.

ടിഎല്‍സിയില്‍ സംപ്രേഷണം ചെയ്യുന്ന ഒരു അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ ഷോ സിരീസാണ് 'എക്സ്ട്രീം ചീപ്സ്‌കേറ്റ്‌സ്'. അങ്ങേയറ്റം ചെലവു ചുരുക്കി ജീവിക്കുന്നുവരുടെ ജീവിതം അവരിലൂടെ തന്നെ കാണിച്ചുതരുന്ന ഒരു പരിപാടിയാണിത്. 2012 ഒക്ടോബര്‍ 16 നായിരുന്നു ആദ്യ സീസണ്‍ പരമ്പരയുടെ ആദ്യ പ്രദര്‍ശനം. 2013 ഒക്ടോബര്‍ 30നായിരുന്നു സീസണ്‍ 2-വിന്റെ പ്രദര്‍ശനം.
Published by:Rajesh V
First published: