നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മുസ്ലിം വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹിജാബ് ധരിക്കാം; ഹിജാബ് യൂണിഫോമിൻറെ ഭാഗമാക്കി ന്യൂസിലാൻഡ്

  മുസ്ലിം വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹിജാബ് ധരിക്കാം; ഹിജാബ് യൂണിഫോമിൻറെ ഭാഗമാക്കി ന്യൂസിലാൻഡ്

  പുതുതായി സേനയിലെത്തിയ കോൺസ്റ്റബിൾ സീന അലിയാണ് പൊലീസ് യൂണിഫോമിന്റെ ഭാഗമായി പ്രത്യേകം രൂപകൽപ്പനെ ചെയ്ത ഹിജാബ് ധരിക്കുന്ന ആദ്യ ഉദ്യോഗസ്ഥ.

  Zeena Ali

  Zeena Ali

  • Share this:
   വെല്ലിങ്ടൺ: മുസ്ലീം സ്ത്രീകളെ സേനയുടെ ഭാഗമാക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഇനി മുതൽ ഹിജാബ് ധരിക്കാം. ഇതിന്റെ ഭാഗമായി പൊലീസ് യൂണിഫോമിനൊപ്പം ഹിജാബും ഉൾപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലൻഡ്.

   പുതുതായി സേനയിലെത്തിയ കോൺസ്റ്റബിൾ സീന അലിയാണ് പൊലീസ് യൂണിഫോമിന്റെ ഭാഗമായി പ്രത്യേകം രൂപകൽപ്പനെ ചെയ്ത ഹിജാബ് ധരിക്കുന്ന ആദ്യ ഉദ്യോഗസ്ഥ. കഴിഞ്ഞ വർഷമുണ്ടായ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രണമത്തിനു പിന്നാലെയാണ് മുസ്ലിം സമൂഹത്തെ സഹായിക്കാനായി 30കാരിയായ സീന പൊലീസ് സേനയുടെ ഭാഗമായത്. ന്യൂസിലൻഡിലെ രണ്ട് മുസ്ലിം പള്ളികളിലായി 51 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

   തന്റെ പുതിയ ദൗത്യത്തിനു യോജിച്ചതും അതേസമയം മതത്തെ ഉള്‍ച്ചേര്‍ക്കുന്നതുമായ വസ്ത്രം രൂപകല്‍പ്പന ചെയ്യാന്‍ സീന പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. യൂണിഫോം രൂപകല്‍പന ചെയ്യുന്ന പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്റെ സമുദായത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും സീന പറഞ്ഞു.

   ഇത് കൂടുതൽ മുസ്ലിം സ്ത്രീകളെ സേനയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും സീന പറയുന്നു. ഫിജിയിലാണ് സീന ജനിച്ചത്. കുഞ്ഞായിരിക്കുമ്പോഴാണ് കുടുംബത്തിനൊപ്പം അവർ ന്യൂസിലൻഡിൽ എത്തിയത്.

   സമൂഹത്തില്‍ സേവനം ചെയ്യാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ മുസ്ലിം സ്ത്രീകളെ ആവശ്യമുണ്ട്. അവരില്‍ ഭൂരിഭാഗവും പൊലീസിനോട് സംസാരിക്കാന്‍ ഭയപ്പെടുന്നവരാണ്. ഒരു പുരുഷന്‍ അവരോട് സംസാരിക്കാന്‍ വന്നാല്‍ മുന്‍വാതില്‍ അടച്ച് ശീലമുള്ളവരാണവര്‍. കൂടുതല്‍ സ്ത്രീകള്‍, കൂടുതല്‍ വൈവിധ്യമാര്‍ന്നവര്‍ മുന്‍നിരയിലേക്ക് വരുമ്പോള്‍ നമുക്ക് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കഴിയും, ''സീന പറഞ്ഞു.   2008 ല്‍ ന്യൂസീലൻഡ് പൊലീസ് യൂണിഫോമില്‍ സിഖ് തലപ്പാവ് അവതരിപ്പിച്ചിരുന്നു. നെല്‍സണ്‍ കോണ്‍സ്റ്റബിള്‍ ജഗ്മോഹന്‍ മാല്‍ഹി ആയിരുന്നു ഇത് ധരിച്ച ആദ്യത്തെ പൊലീസ് ഓഫീസർ. യുകെയിൽ, ലണ്ടന്‍ മെട്രോപൊളിറ്റൻ പൊലീസ് 2006 ൽ യൂണിഫോമിനൊപ്പം ഹിജാബിന് അംഗീകാരം നൽകിയിരുന്നു. 2016ൽ സ്കോട്ട്ലാൻഡ് പൊലസും ഹിജാബിന് അംഗീകാരം നൽകി. ഓസ്‌ട്രേലിയയിൽ വിക്ടോറിയ പൊലീസിലെ മഹാ സുക്കർ 2004 ൽ ഹിജാബ് ധരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
   Published by:Gowthamy GG
   First published:
   )}