• HOME
 • »
 • NEWS
 • »
 • buzz
 • »
 • സ്വന്തമായി കാറില്ലാത്ത ന്യൂസിലാൻഡ് എം.പി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി പ്രസവിച്ചു

സ്വന്തമായി കാറില്ലാത്ത ന്യൂസിലാൻഡ് എം.പി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി പ്രസവിച്ചു

ആദ്യ പ്രസവത്തിനും ജൂലി സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ എത്തിയത്... പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജൂലി ആശുപത്രിയിലേക്ക് സൈക്കിളില്‍ പുറപ്പെട്ടത്

Julie_anne

Julie_anne

 • Last Updated :
 • Share this:
  വെല്ലിങ്ടൺ: സ്വന്തമായി കാറില്ലാത്ത ന്യൂസിലാൻഡ് എം.പി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി പ്രസവിച്ചു. എം പി ജൂലി ആന്‍ ജെന്‍ററാണ് പ്രസവിക്കാനായി സൈക്കിളിൽ ആശുപത്രിയിലെത്തിയത്. പെണ്‍കുഞ്ഞിനാണ് ജൂലി ജന്‍മം നല്‍കിയത്. എം പി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ജൂലി പ്രസവത്തിനായി സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ പോകുന്നത് ഇതാദ്യമായല്ല. തന്റെ ആദ്യകുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്തും ജൂലി സൈക്കിള്‍ ചവിട്ടിയിലാണ് ആശുപത്രിയില്‍ എത്തി പ്രസവിച്ചത്.

  ഇത്തവണ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജൂലി ആശുപത്രിയിലേക്ക് സൈക്കിളില്‍ പുറപ്പെട്ടത്. സംഭവത്തെ കുറിച്ച്‌ എം പി പങ്കുവെച്ച കുറിപ്പിൽ എഴുതിയിരിക്കുന്നത് ഇതാണ് ' ഒരു വലിയ വാർത്തയുണ്ട്, ഇന്ന് പുലര്‍ച്ചെ 3.04ന് കുടുബത്തിലെ ഏറ്റവും പുതിയ അതിഥിയെ ഞങ്ങള്‍ സ്വാഗതം ചെയ്തു. ഇത്തവണ പ്രസവിക്കാനായി സൈക്കിളില്‍ ആശുപത്രിയില്‍ പോകാന്‍ പദ്ധതി ഇല്ലായിരുന്നെങ്കിലും കാര്യങ്ങള്‍ എത്തിച്ചേർന്നത് അങ്ങനെങ്ങനെ തന്നെയാണ്. ഞങ്ങള്‍ പുലര്‍ച്ചെ 2 മണിക്ക് ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ തീവ്രമായ പ്രസവ വേദന അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ആശുപത്രിയില്‍ എത്തി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വേദന കൂടി. അത്ഭുതമെന്ന് പറയട്ടെ ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചു, അവളുടെ അച്ഛനെ പോലെ തന്നെ അവളും ഉറങ്ങുകയാണ്. മികച്ച ഒരുകൂട്ടം ഡോക്ടർമാരുടെ സംഘത്തിൽനിന്ന് നല്ല പരിചരണവും പിന്തുണയും ലഭിച്ചതില്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു'. പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള സൈക്കിള്‍ യാത്രയുടേയും കുഞ്ഞിന്റേയുമെല്ലാം ഫോട്ടോകളും ജൂലി പങ്കുവെച്ചിട്ടുണ്ട്.

  ഏതായാലും ജൂലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വളരെ വേഗം തന്നെ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ജൂലിക്ക് ആശംസ അറിയിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്.ആദ്യ തവണയും മന്ത്രിയായിരിക്കെവെയായിരുന്നു ജൂലി ആന്‍ ജെന്‍റര്‍ പ്രസവത്തിനായി സൈക്കിളില്‍ പോയത്. വീട്ടില്‍ നിന്നും ഒരു കിലോമിറ്റര്‍ അകലെയുള്ള ആക്ലാന്‍ സിറ്റി ആശുപത്രി വരെയാണ് ജൂലി സൈക്കിള്‍ ചവിട്ടിയത്.

  രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ്

  ജോലി ചെയ്യുന്ന വ്യക്തികള്‍ എല്ലാക്കാലത്തും ഒരേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യണമെന്നില്ല. ജോലിയില്‍ എന്തെങ്കിലും തടസമോ പ്രയാസമോ ഉണ്ടെങ്കില്‍ അവര്‍ ആ ജോലി രാജി വെച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് മാറും. നല്ല അവസരങ്ങള്‍ക്ക് വേണ്ടിയും ആളുകള്‍ മികച്ച തൊഴില്‍ തേടി പോകാറുണ്ട്. ജോലി രാജി വെയ്ക്കുന്നതിന് അതിന്റേതായ നടപടിക്രമങ്ങള്‍ ഉണ്ട്. ജീവനക്കാര്‍ സാധാരണയായി ഒരു ഔപചാരിക ഇ-മെയില്‍ അയയ്ക്കുകയോ രാജിക്കത്ത് (Resignation Letter) നല്‍കുകയോ ആണ് ചെയ്യാറുള്ളത്. മിക്കപ്പോഴും രാജിക്കത്തുകൾ വളരെ ഔപചാരികവും ലളിതവുമായിരിക്കും. എന്നാൽ, ലൂയിസ് എന്ന വ്യക്തിയുടെ വ്യത്യസ്തമായ രാജിക്കത്താണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

  Read also: Organic Farming | ജൈവകൃഷിയോട് താൽപര്യം; യുഎസിലെ ജോലി ഉപേക്ഷിക്കാനൊരുങ്ങി സോഫ്റ്റ് വെയർ എൻജിനീയർ

  അദ്ദേഹം തന്റെ രാജിക്കത്ത് ഒരു കുറിപ്പായാണ് എഴുതിയത്. എന്നാല്‍ കമ്പനിയുമായി ഒടുവിലത്തെ ആശയവിനിമയം നടത്തേണ്ടതിന്റെ യഥാര്‍ത്ഥ രീതി അതായിരുന്നില്ല. ലൂയിസിന്റെ വ്യത്യസ്തമായ ഈ രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലായി മാറുകയാണ്ഇപ്പോള്‍. കത്തിന്റെ ഉള്ളടക്കം മാത്രമല്ല, രാജിക്കത്ത് തയ്യാറാക്കിയ പേപ്പറും കൗതുകം പിടിച്ചു പറ്റുന്നതാണ്.

  ഓണ്‍ലൈന്‍ സൈറ്റായ റെഡ്ഡിറ്റില്‍ ലൂയിസ് ഈ കത്ത് പോസ്റ്റ് ചെയ്തതോടെ ആളുകള്‍ ഇതിനോട് പ്രതികരിക്കാനും തുടങ്ങി. വൈറലായ പോസ്റ്റില്‍ ലൂയിസ് പങ്കുവെച്ച രാജിക്കത്ത് എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. കാരണം രാജി വെക്കുന്നതായുള്ള കുറിപ്പ് ഒരു ടോയ്‌ലറ്റ് പേപ്പറിലാണ് ലൂയിസ് എഴുതിയിരിക്കുന്നത്.
  Published by:Anuraj GR
  First published: