• HOME
  • »
  • NEWS
  • »
  • buzz
  • »
  • NEW ZEALAND WEBSITE IS SELLING A CHARPAI AS VINTAGE INDIAN DAYBED FOR RS 41000 KM

'വിന്റേജ് ഡേബെഡ്':  ഇന്ത്യൻ ചൂടിക്കട്ടിലുകൾ ന്യൂസിലൻഡ് ബ്രാൻഡ് വിൽക്കുന്നത് 41,000 രൂപയ്ക്ക്

ഇന്ത്യയിലെ വിലയുടെ ഏതാണ്ട് പത്തിരട്ടിയോളമാണ് ന്യൂസിലൻഡ് ബ്രാൻഡ് ഈ ചൂടിക്കട്ടിലിന് വിലയിട്ടിരിക്കുന്നത്

ഇന്ത്യയിലെ വിലയുടെ ഏതാണ്ട് പത്തിരട്ടിയോളമാണ് ന്യൂസിലൻഡ് ബ്രാൻഡ് ഈ ചൂടിക്കട്ടിലിന് വിലയിട്ടിരിക്കുന്നത്

ഇന്ത്യയിലെ വിലയുടെ ഏതാണ്ട് പത്തിരട്ടിയോളമാണ് ന്യൂസിലൻഡ് ബ്രാൻഡ് ഈ ചൂടിക്കട്ടിലിന് വിലയിട്ടിരിക്കുന്നത്

  • Share this:
    ന്യൂസിലാൻഡിൽ നിന്നുള്ള ഒരു റീട്ടെയിൽ വ്യാപാരി ഇന്ത്യൻ വീടുകളിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു വീട്ടുപകരണം സ്വന്തമായി വിലയിട്ട് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഇന്ത്യൻ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് പുതുമയുള്ള സംഗതിയല്ല. 'മെഹന്ദി'യെ 'ഹെല്ല ഡിസൈനുകൾ' ആക്കിമാറ്റിയും 'കുർത്തയും പൈജാമയും' 'വിന്റേജ് ബോഹോ വസ്ത്രങ്ങൾ' എന്ന പേരിൽ വിൽപ്പനയ്ക്ക് വെച്ചുമൊക്കെ ഇന്ത്യൻ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങൾ വിപണിയിൽ ആകർഷകമായ ചരക്കുകളായി മാറുന്ന കാഴ്ച നമ്മൾ മുമ്പും കണ്ടിട്ടുണ്ട്.

    പരമ്പരാഗതമായ മെഹന്ദിയുടെ ഉപയോഗം ജനപ്രിയ ബ്യൂട്ടി ട്രെൻഡ് ആയി മാറിയപ്പോൾ, ഇന്ത്യയിൽ മതപരമായ ചടങ്ങുകളിൽ ഉപയോഗിച്ചിരുന്ന ചന്ദനം സംഗീത മഹോത്സവങ്ങളിൽ മുഖത്ത് ചിത്രം വരയ്ക്കാനുള്ള ചമയവസ്തുവായി മാറി. ഇത്തരത്തിൽ ഇന്ത്യൻ സംസ്‍കാരം തെറ്റായ രീതിയിൽ പ്രതിനിധീകരിക്കപ്പെടുന്ന നിരവധി കാഴ്ചകൾക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

    2019-ൽ ഒരു ബ്രിട്ടീഷ് വസ്ത്ര വ്യാപാര ബ്രാൻഡ് 'വിന്റേജ് ബോഹോ വസ്ത്രങ്ങൾ' വിൽപ്പനയ്ക്ക് വെച്ചതിന്റെ പേരിൽ ശക്തമായ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഈ ബ്രാൻഡ് അവതരിപ്പിച്ച വസ്ത്രങ്ങൾ ഇന്ത്യയിലെ പരമ്പരാഗത വസ്ത്രമായ കുർത്തകളുമായി പുലർത്തിയ സാദൃശ്യമായിരുന്നു വിമർശനത്തിന് കാരണം. സമാനമായ വിധി നേരിടേണ്ടിവരുന്ന മറ്റൊരു ഇന്ത്യൻ ഉത്പന്നമായി ചൂടിക്കട്ടിൽ അഥവാ ചാർപായ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ പരമ്പരാഗത വീട്ടുപകരണം മാറുകയാണ്.

    ന്യൂസിലൻഡിലെ അനബെല്ല എന്ന ബ്രാൻഡ് ആണ് 'വിന്റേജ് ഇന്ത്യൻ ഡേബെഡ്' എന്ന പേരിൽ ചൂടിക്കട്ടിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. തൂവെള്ള വിരിപ്പ് കൊണ്ട് വിരിച്ച ചൂടിക്കട്ടിലിന്റെ ചിത്രത്തോടൊപ്പം തൂക്കിയിട്ടിരിക്കുന്ന പ്രൈസ് ടാഗ് കണ്ടാൽ നിങ്ങൾ ഞെട്ടും. കാരണം, ഇന്ത്യയിലെ വിലയുടെ ഏതാണ്ട് പത്തിരട്ടിയോളമാണ് ന്യൂസിലൻഡ് ബ്രാൻഡ് ഈ ചൂടിക്കട്ടിലിന് വിലയിട്ടിരിക്കുന്നത്.

    800 ന്യൂസിലൻഡ് ഡോളർ അഥവാ 41,211.85 രൂപയാണ് ഈ കട്ടിലിന് അവർ നൽകിയിട്ടുള്ള വില. ഇന്ത്യയിൽ ആമസോണിൽ പോലും ഏറ്റവും കുറഞ്ഞത് 800 രൂപയ്ക്ക് വാങ്ങാൻ കഴിയുന്ന ഒരു ഉത്പ്പന്നമാണ് ചാർപായ്. വലിയ ഡിസൈനുകളോട് കൂടി വിപണിയിലെത്തുന്ന ചൂടിക്കട്ടിലുകൾക്ക് പോലും പരമാവധി 10,000 രൂപയോളമേ വിലയുണ്ടാവുകയുള്ളൂ. അപ്പോഴാണ് അവിശ്വസനീയമായ വില കൊടുത്ത് വാങ്ങാൻ ആളെയും കാത്ത് നമ്മുടെ സ്വന്തം ചൂടിക്കട്ടിൽ ന്യൂസിലൻഡിൽ കഴിയുന്നത്!

    ഇന്ത്യയിൽ നിന്ന് തന്നെയായിരിക്കണം അനബെല്ല എന്ന ബ്രാൻഡ് ചൂടിക്കട്ടിലുകൾ സ്വന്തമാക്കിയിട്ടുണ്ടാവുക. 2020 ജൂണിൽ ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്ന പേരിൽ നേരിട്ട് പരാമർശിച്ചിട്ടുള്ള നിരവധി ഉത്പന്നങ്ങളും അവരുടെ വെബ്‌സൈറ്റിൽ കാണാവുന്നതാണ്. ഇന്ത്യൻ പരമ്പരാഗത ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലെ പേരുകേട്ട ബ്രാൻഡുകൾ സ്വംശീകരിച്ചെടുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ചൂടിക്കട്ടിലിന്റെ ഈ കഥയെ കാണാവുന്നതാണ്.
    Published by:Karthika M
    First published:
    )}