• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഞങ്ങൾക്ക് ജീവിച്ചേ പറ്റൂ- രണ്ടുദിവസം മുമ്പ് വിവാഹിതരായ ഹാരിസണും ഷഹാനയ്ക്കും വധഭീഷണി

News18 Malayalam
Updated: July 18, 2018, 11:34 PM IST
ഞങ്ങൾക്ക് ജീവിച്ചേ പറ്റൂ- രണ്ടുദിവസം മുമ്പ് വിവാഹിതരായ ഹാരിസണും ഷഹാനയ്ക്കും വധഭീഷണി
News18 Malayalam
Updated: July 18, 2018, 11:34 PM IST
തിരുവനന്തപുരം: ഞങ്ങൾക്ക് ജീവിച്ചേ പറ്റൂ, ഞങ്ങൾ മരിക്കാൻ ഒരുക്കമല്ല- രണ്ടുദിവസം മുമ്പ് വിവാഹിതരായ മിശ്രവിവാഹിതരായ ദമ്പതികളുടെ വാക്കുകളാണിത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഹാരിസണും ഷഹാനയുമാണ് തങ്ങൾക്ക് എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഹാരിസണിനെയും കുടുംബത്തെയും ഒപ്പം ഷഹാനയെയും വകവരുത്തുമെന്നാണ് ഭീഷണി. ഷഹാനയുടെ വീട്ടുകാരാണ് ഭീഷണിക്ക് പിന്നിലെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം രണ്ടുദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ വിവരം ഫോട്ടോ സഹിതം ഫേസ്ബുക്കിൽ ഇട്ടതോടെ ഇവർക്കെതിരെ വധഭീഷണി മുഴക്കിയുള്ള ഫോൺ വിളികളും സന്ദേശങ്ങളും ലഭിച്ചുതുടങ്ങി. എസ്.ഡി.പി.ഐയും ഷംസി, നിസാർ തുടങ്ങിയവരാണ് ഭീഷണി മുഴക്കുന്നതെന്നും ഹാരിസൺ പറയുന്നു.

വീഡിയോ കാണാം...

First published: July 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...