• HOME
 • »
 • NEWS
 • »
 • buzz
 • »
 • വിവാഹസമ്മാനമായി ഓരോ ലിറ്റർ പെട്രോളും ഡീസലും; ഹാപ്പിയായി നവദമ്പതികൾ

വിവാഹസമ്മാനമായി ഓരോ ലിറ്റർ പെട്രോളും ഡീസലും; ഹാപ്പിയായി നവദമ്പതികൾ

വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും കൂടിയാണ് ഈ വ്യത്യസ്ത സമ്മാനം നല്‍കിയത്.

 • Last Updated :
 • Share this:
  വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നവദമ്പതികള്‍ക്ക്  (Newly married couple) ലഭിക്കാറുള്ളത്. ഇലക്ട്രോണിക്  ഉപകരണങ്ങൾ മുതൽ സ്വര്‍ണം വരെ സമ്മാനമായി ലഭിക്കാറുണ്ട്. തമിഴ്‌നാട്ടിലെ (Tamil Nadu) ഒരു നവദമ്പതികള്‍ക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സമ്മാനമാണ് ലഭിച്ചത്. ഇന്ത്യയില്‍ തന്നെ വളരെ അധികം വിലകൂടിയ വസ്തുവായിരുന്നു അത്.

  പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കെ വിവാഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നൽകിയത്  പെട്രോളും ഡീസലുമായിരുന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്.

  ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും കൂടിയാണ് ഈ വ്യത്യസ്ത സമ്മാനം നല്‍കിയത്. ഒരോ ലിറ്റര്‍ പെട്രോളും ഡീസലും മാണ് ഇവര്‍ക്ക് നല്‍കിയത്.

  എന്തായലും സമ്മാനം സന്തോഷത്തോടെയാണ് നവദമ്പതികള്‍ സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ സമ്മാനം ലഭിക്കുന്നത് ഇത് ആദ്യമായിട്ടല്ല. നവദമ്പതികള്‍ക്ക് ഗ്യാസ് സിലിണ്ടര്‍, ഒരു ക്യാന്‍ പെട്രോള്‍, ഉള്ളി കൊണ്ടുള്ള മാല എന്നിവയെല്ലാതന്നെ മുന്‍പ് സമ്മാനമായി ലഭിച്ച വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്.

  എന്തായും ഉടന്‍ തന്നെ നമ്മുടെ കേരളത്തിലും ഇത്തരം മനോഹരമായ ആചരങ്ങള്‍ കടന്ന വരുമെന്ന് പ്രതീക്ഷിക്കാം.

  TCSലെ ജോലി രാജിവെച്ച് Zomatoയിൽ ഡെലിവറി ഏജന്റായി; വെല്ലുവിളികൾ തുറന്നു പറ‍ഞ്ഞ് യുവാവ്; കുറിപ്പ് വൈറൽ

  പല തരം ഡെലിവറി (delivery) സേവനങ്ങളിൽ ഏർപ്പെടുന്ന നിരവധി ആളുകളുണ്ട് നമുക്ക് ചുറ്റും. പാർട്‍ടൈം ആയും ഫുൾ ടൈം ആയും ഇത്തരത്തിൽ വിവിധ കമ്പനികൾ നൽകുന്ന തൊഴിലവസരത്തെ പ്രയോജനപ്പെടുത്തുന്നവരുണ്ട്. ലിം​ഗഭേദ വ്യത്യാസമില്ലാതെ, ദൂരങ്ങൾ പലതും താണ്ടി, ഉപഭോക്താക്കളുടെ പക്കൽ ഭക്ഷണങ്ങളും മറ്റ് സാധനങ്ങളും എത്തിക്കാൻ നെട്ടോട്ടം ഓടുന്നവരെ പലപ്പോഴും കണ്ടിട്ടുണ്ടാകും.

  ഡെലിവറി ഏജന്റുകളിൽ ഭൂരിഭാ​ഗവും ചെറുപ്പക്കാരുമാണ്. ജീവിതം കയ്യെത്തിപ്പിടിക്കാൻ, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ രാപ്പകൽ അധ്വാനിക്കുന്നവരായിരിക്കും ഇവർ. ഇത്തരത്തിൽ സൊമാറ്റോയിൽ (Zomato) ഡെലിവറി ഏജന്റ് ആയി പ്രവർത്തിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രീനിവാസൻ ജയറാം എന്ന യുവാവ്. ലിങ്ക്ഡ്ഇനിൽ (LinkedIn) പങ്കുവെച്ച കുറിപ്പ് നിരവധി ആളുകളാണ് ഷെയർ ചെയ്യുന്നത്. ലിങ്ക്ഡിനിൽ സോമറ്റോയെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. ദയവായി ഇതുപോലുള്ള യോദ്ധാക്കളെ സഹായിക്കൂ, പിന്തുണയ്ക്കൂ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ശ്രീനിവാസിന്റെ കുറിപ്പ്.

  ടാറ്റ കൺസൾട്ടൻസി സർവീസസിലെ (TCS) ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടുന്നതിനിടക്ക് കിട്ടിയ ഇടവേളയിലാണ് ശ്രീനിവാസൻ സൊമാറ്റോ ജീവനക്കാരനായി ചേരുന്നത്. പുതിയ ജോലികൾ പഠിക്കുക, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുക എന്നിവയൊക്കെയായിരുന്നു ലക്ഷ്യം. അത്ര നിസാരക്കാരായി കാണേണ്ടവരല്ല ഡെലിവറി ഏജന്റുമാരെന്നും നിരവധി വെല്ലുവിളികൾ നിറഞ്ഞ മേഖലയാണിതെന്നും ശ്രീനിവാസ് ചൂണ്ടിക്കാട്ടുന്നു. സമയത്തോട് മൽസരിച്ച് ഓടുന്നവരാണ് ഡെലിവറി ഏജന്റുമാർ. ഇങ്ങനെ നെട്ടോട്ടം ഓടുന്നതിനിടെ ഉണ്ടാകുന്ന പ്രധാന വെല്ലുവിളികളാണ് ശ്രീനിവാസ് ലിങ്‍ഡിനിൽ പങ്കുവെച്ചത്.

  പലപ്പോഴും ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾ അത് എത്തിക്കേണ്ട സ്ഥലം കൃത്യമായി സൂചിപ്പിക്കാറില്ല. ചിലർ ഫോൺ നമ്പറുകൾ‌ പോലും അപ്ഡേറ്റ് ചെയ്യാറില്ലെന്ന് ശ്രീനിവാസ് പറയുന്നു. നഗരത്തിൽ പുതിയതായി എത്തിയ ആളാണെങ്കിൽ സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകില്ല. ചിലർക്ക് ഭക്ഷണം വാങ്ങേണ്ട റെസ്റ്റോറന്റ് പോലും പെട്ടന്ന് കണ്ടെത്താൻ കഴിയില്ല. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ പോലും ശരിയായ സ്ഥലം കണ്ടെത്താൻ ചിലപ്പോൾ സാധിക്കാറില്ല എന്നും ശ്രീനിവാസ് പറയുന്നു. ഇതുമൂലം തങ്ങളെപ്പോലെ ഉള്ളവരാണ് പ്രതിസന്ധിയിലാകുന്നത്.

  മറ്റൊരു പ്രധാന പ്രശ്നം ദൂരമാണ്. ചിലപ്പോൾ കീലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്നേക്കാം. ഓർഡർ എടുക്കുന്ന റെസ്റ്റോറന്റിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള സ്ഥലത്തു പോലും ചിലപ്പോൾ ഭക്ഷണം വിതരണം ചെയ്യേണ്ടി വന്നേക്കാം.

  ചില ദിവസങ്ങളിൽ ലഭിക്കുന്ന ഓർഡറുകളുടെ എണ്ണം കുറവായിരിക്കും. മൂന്ന് മണിക്കൂർ കാത്തിരുന്നാൽ പോലും മൂന്ന് ഓർഡറുകളൊക്കെ ലഭിച്ച ദിവസങ്ങൾ ഉണ്ട് എന്നും കൂടുതൽ ഓർഡറുകൾ ലഭിക്കും എന്ന് കരുതുന്ന ഹോട്ട്‌സ്‌പോട്ട് ലൊക്കേഷനുകളിൽ നിന്നു പോലും തനിക്ക് കുറച്ച് ഓർഡറുകൾ മാത്രമാണ് ലഭിച്ചതെന്നും ശ്രീനിവാസ് പറയുന്നു. ‌

  Viral Video | നടുറോഡിൽ പോലീസും SUV ഡ്രൈവറും തമ്മിൽ ഉന്തും തള്ളും; വൈറലായി വീഡിയോ

  ‌മേൽപ്പറഞ്ഞ കാരണങ്ങൾക്കെല്ലാം പുറമേ മറ്റൊരു പ്രധാന പ്രതിസന്ധിയാണ് ദിനംപ്രതി വർധിച്ചുവരുന്ന ഇന്ധനവില. തങ്ങളെപ്പോലുള്ളവരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ് ഇന്ധനവില വർധനവ് എന്നും ശ്രീനിവാസ് പറയുന്നു.
  Published by:Jayashankar Av
  First published: