• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viagra Overdose| വയാഗ്ര അമിതമായി കഴിച്ച നവവരൻ ആശുപത്രിയിൽ; മൂന്നാഴ്ച കഴിഞ്ഞിട്ടും ജനനേന്ദ്രിയം സാധാരണ നിലയിലായില്ല

Viagra Overdose| വയാഗ്ര അമിതമായി കഴിച്ച നവവരൻ ആശുപത്രിയിൽ; മൂന്നാഴ്ച കഴിഞ്ഞിട്ടും ജനനേന്ദ്രിയം സാധാരണ നിലയിലായില്ല

മാസങ്ങള്‍ക്ക് മുൻപ് വിവാഹം കഴിഞ്ഞ യുവാവാണ് ഡോക്ടറുടെ നിര്‍ദേശം കൂടാതെ വയാഗ്ര കഴിച്ചത്. സുഹൃത്തുക്കളുടെ പ്രേരണയിലായിരുന്നു ഇത്.

 (Credits: Shutterstock)

(Credits: Shutterstock)

  • Share this:
    ലഖ്നൗ: വയാഗ്ര (Viagra Overdose) അമിത അളവിൽ കഴിച്ച നവവരൻ (newly married man) ആശുപത്രിയിൽ. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ലൈംഗികസുഖം വര്‍ദ്ധിപ്പിക്കാനായാണ് ഉദ്ധാരണക്കുറവിനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന വയാഗ്ര എന്ന മരുന്ന് യുവാവ് ഉപയോഗിച്ചത്. എന്നാൽ അമിത അളവിൽ കഴിച്ച വയാഗ്ര മൂലം ഉദ്ധാരണം അവസാനിക്കാത്ത സ്ഥിതി വന്നതോടെ ഇയാളുടെ വിവാഹജീവിതവും താറുമാറായി. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് (Prayagraj) സംഭവം നടന്നത്.

    മാസങ്ങള്‍ക്ക് മുൻപ് വിവാഹം കഴിഞ്ഞ യുവാവാണ് ഡോക്ടറുടെ നിര്‍ദേശം കൂടാതെ വയാഗ്ര കഴിച്ചത്. സുഹൃത്തുക്കളുടെ പ്രേരണയിലായിരുന്നു ഇത്. സാധാരണ ഗതിയിൽ 50 മില്ലി ഗ്രാമാണ് ഡോക്ടര്‍മാര്‍ ശുപാര‍ശ ചെയ്യാറുള്ള ഡോസ് എങ്കിലും ഇയാള്‍ ഇതിന്റെ നാലിരട്ടിയായിരുന്നു ദിവസവും അകത്താക്കിയിരുന്നത്. അമിതമായ അളവിൽ മരുന്ന് ഉള്ളിൽ ചെന്നതാണ് ആരോഗ്യപ്രശ്നത്തിന് കാരണമായതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

    ആദ്യം സാധാരണ അളവിൽ മരുന്ന് കഴിച്ചു തുടങ്ങിയ യുവാവ് സുഹൃത്തുക്കള്‍ നിര്‍ദേശിച്ചത് അനുസരിച്ച് മരുന്നിന്റെ ഡോസ് 200 മില്ലി ഗ്രാം വരെയാക്കി വര്‍ധിപ്പിക്കുകയായിരുന്നു. ഇതോടെ ഇയാളുടെ ഉദ്ധരിച്ച ലിംഗം 20 ദിവസം പിന്നിട്ടിട്ടും സാധാരണ നിലയിൽ എത്താത്ത അവസ്ഥയിലായി. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായതിനു പിന്നാലെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. എന്നാൽ യുവാവിന്റെ കുടുംബത്തിന്റെ നിര്‍ബന്ധത്തിനും അപേക്ഷയ്ക്കും വഴങ്ങി യുവതി ഭര്‍തൃവീട്ടിൽ തിരിച്ചെത്തി. എന്നാൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ യുവതി വീണ്ടും വീട്ടിലേയ്ക്ക് തിരിച്ചു പോയെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

    Also Read- Viral video | 40 ഡിഗ്രി ചൂട്; വെസ്പാ സ്കൂട്ടറിൽ മൊരിഞ്ഞ ദോശ ചുടുന്ന യുവാവിന്റെ വീഡിയോ വൈറൽ

    തുടര്‍ന്ന് യുവാവിന്റെ പ്രശ്നം പരിഹരിക്കാനായി ഇയാളെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ഇനിയൊരിക്കലും യുവാവിന്‍റെ ലിംഗം സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവാവിന് കുട്ടികളുണ്ടാകുന്നതിനു തടസ്സമില്ലെന്നും എന്നാൽ ഉദ്ധാരണം ഒരിക്കലും ഇല്ലാതാകില്ലെന്നുമാണ് വിവരം. ഇത് മറച്ചു വെക്കാനായി ഇറുകിയ വസ്ത്രം ധരിക്കുക എന്നതു മാത്രമാണ് മാര്‍ഗം. ഇതൊഴികെ, യുവാവിന് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാനാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

    ഡോക്ടറുടെ നിർദേശം അനുസരിച്ചാകണം വയാഗ്ര ഉപയോഗിക്കേണ്ടത്. തോന്നിയതുപോലെ ഗുളിക ഉപയോഗിക്കുന്നത് മറ്റ് ശരീരഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമിത അളവിൽ വയാഗ്ര കഴിക്കുന്നത് കണ്ണിലെ കോശങ്ങളെ ദോഷമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

    English Summary: A newly married man in Uttar Pradesh’s Prayagraj landed in a hospital after he overdosed on Viagra, which is a drug used to treat erectile dysfunction. According to reports, the man got married a few months back. On the advice of his friends, he started popping Viagra pills. He consumed the medicine more than the recommended quantity, which lead to an overdose and subsequent hospitalisation.
    Published by:Rajesh V
    First published: