നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹ സമ്മാനമായി 'പെട്രോളും ഗ്യാസും' ; ഇത്രയും 'വിലപിടിപ്പുള്ള' വേറെ സമ്മാനമില്ലെന്ന് സോഷ്യൽ മീഡിയ

  വിവാഹ സമ്മാനമായി 'പെട്രോളും ഗ്യാസും' ; ഇത്രയും 'വിലപിടിപ്പുള്ള' വേറെ സമ്മാനമില്ലെന്ന് സോഷ്യൽ മീഡിയ

  അതിഥി സത്ക്കാരത്തിനിടെയും തങ്ങൾക്ക് കിട്ടിയ സമ്മാനം കണ്ട് വധൂ-വരന്മാർ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

  • Share this:
   ചെന്നൈ: സുഹൃത്തുക്കളുടെയും മറ്റും വിവാഹമെത്തുമ്പോൾ അവർക്ക് 'വ്യത്യസ്തമായി' എന്ത് സമ്മാനം നൽകുമെന്നാണ് പലരും ആലോചിക്കുന്നത്. കളിയായും കാര്യമായും പല വേറിട്ട സമ്മാനങ്ങൾ ആളുകൾ എത്തിക്കാറുമുണ്ട്. സാധാരണ നിലയിൽ നിന്നും വേറിട്ട് ചിന്തിച്ച് സാഹചര്യങ്ങൾക്ക് യോജിച്ച സമ്മാനങ്ങളും ചിലർ തിരഞ്ഞെടുക്കാറുണ്ട്. ആനുകാലിക സാഹചര്യങ്ങളുമായി ഒത്തുപോകുന്ന തരത്തിലെ ചില തിരഞ്ഞെടുപ്പുകൾ.

   Also Read-വിവാഹ സമ്മാനമായി ഉള്ളി കൊണ്ടുള്ള ബൊക്ക; അസാധാരണവും വിലയേറിയതുമായ സമ്മാനം ലഭിച്ച ഞെട്ടലിൽ നവദമ്പതികൾ

   നേരത്തെ രാജ്യത്ത് ഉള്ളിവില റോക്കറ്റ് പോലെ കുതിച്ച സമയത്ത് ഒരു കൂട്ടം ആളുകൾ ചേർന്ന് സുഹൃത്തിന് വിവാഹസമ്മാനമായി ഉള്ളി എത്തിച്ചു നൽകിയ വാർത്ത വൈറലായിരുന്നു. സമാനമായ ഒരു സംഭവമാണ് ഇപ്പോഴും വൈറലാകുന്നത്. എന്നാൽ ഇപ്പോൾ സാധനങ്ങള്‍ ഒന്നു മാറി. സുഹൃത്തിന് വിവാഹസമ്മാനമായി മറ്റ് കൂട്ടുകാർ എത്തിച്ചു നൽകിയത് കുറച്ചു കൂടി വില ഉയർന്ന രണ്ട് സാധനങ്ങളായിരുന്നു. 'പെട്രോളും, ഗ്യാസ് സിലണ്ടറും'. രാജ്യത്ത് വില വർധിച്ചു കൊണ്ടിരിക്കുന്ന രണ്ട് പ്രധാന സാധനങ്ങൾ.   തമിഴ്നാട്ടിലെ ചെന്നൈയിൽ നടന്ന ഒരു വിവാഹച്ചടങ്ങിലാണ് സുഹൃത്തുക്കൾ ഇത്തരമൊരു സമ്മാനം എത്തിച്ചു നൽകിയത്. ഇതിന്‍റെ ദൃശ്യങ്ങൾ അധികം വൈകാതെ തന്നെ വൈറലായി. കാലത്തിന് അനുയോജ്യമായ സമ്മാനമെന്നും, വിവേകപൂര്‍വ്വമായ സമ്മാനം എന്നുമൊക്കെയാണ് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിക്കുന്നത്. എൽപിജി സിലിണ്ടറിനും ഒരു കന്നാസ് പെട്രോളിനും പുറമെ ഉള്ളി കൊണ്ടുള്ള മാലയും ദമ്പതികൾക്ക് സുഹൃത്തുക്കള്‍ നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് വളരെ വിലകൂടിയ മൂന്ന് വസ്തുക്കൾ.   അതിഥി സത്ക്കാരത്തിനിടെയും തങ്ങൾക്ക് കിട്ടിയ സമ്മാനം കണ്ട് വധൂ-വരന്മാർ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംസ്ഥാനത്ത് പെട്രോൾ വില നൂറു രൂപയിലേക്ക് അടുക്കുകയാണ്. ഗ്യാസ് വില 900വും. അതുകൊണ്ട് തന്നെ ഈ സമ്മാനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
   Published by:Asha Sulfiker
   First published:
   )}