നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കണ്മണി നീയെൻ കരം പിടിച്ചാൽ കാർ എന്തിന്, ജെ.സി.ബി. മതിയല്ലോ; വധൂവരന്മാരുടെ യാത്ര വൈറൽ

  കണ്മണി നീയെൻ കരം പിടിച്ചാൽ കാർ എന്തിന്, ജെ.സി.ബി. മതിയല്ലോ; വധൂവരന്മാരുടെ യാത്ര വൈറൽ

  Newly weds enjoy a ride in earthmover | നവദമ്പതികൾക്ക് മണ്ണുമാന്തി യന്ത്രവും വാഹനമാണ്

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   കാറുകൾ പഴംകഥയായെന്നു തോന്നും ഈ വീഡിയോ കണ്ടാൽ. പുതുതായി വിവാഹിതരായ ദമ്പതികൾക്ക് മണ്ണുമാന്തി യന്ത്രവും വാഹനമാണ്. ഖനന ജോലിയിൽ ഉപയോഗിക്കുന്ന ഭാരമേറിയ വാഹനത്തിൽ നിൽക്കുന്ന ദമ്പതികൾ സന്തോഷത്തോടെ കൈവീശുന്ന വീഡിയോ പാകിസ്ഥാൻ പത്രപ്രവർത്തകൻ ഗുലാം അബ്ബാസ് ഷാ ട്വിറ്ററിൽ പങ്കുവച്ച ഒരു ക്ലിപ്പിൽ കാണാം.

   ദമ്പതികൾക്ക് ഇരിക്കാൻ രണ്ട് ഇരിപ്പിടങ്ങൾ ഉണ്ട്. പാകിസ്ഥാനിലെ ഹൻസ താഴ്‌വരയിൽ നിന്നുമുള്ളതാണ് വീഡിയോ എന്ന് തോന്നുന്നു. വാഹനത്തെ പിന്തുടർന്ന് വിവാഹ അതിഥികളും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അവർ പടക്കം പൊട്ടിക്കുന്നതും കാണാം.

   "#Hunza Valley #Pakistan ലെ #VideoViral Adventures കല്യാണം" എന്ന അടിക്കുറിപ്പോടെ അദ്ദേഹം വീഡിയോ പങ്കിട്ടു.   മറ്റ് ഉപയോക്താക്കൾ വീഡിയോ കണ്ട് രസിക്കുകയും ക്ലിപ്പിൽ അഭിപ്രായമിടുകയും ചെയ്തു. "വളരെ നല്ലത്, എനിക്ക് ഇത് ഇഷ്ടമാണ്." ഒരാൾ എഴുതി.   ഈ വീഡിയോ നിങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ നല്കുന്നുവെങ്കിൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് #JCBKiKhudayi മീമുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നതിനാലാണിത്. മീമുകളുടെ പ്രവാഹത്തിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ആർക്കും ഒരുപക്ഷെ അറിയില്ലായിരിക്കാം.

   ട്വിറ്ററിൽ, #jcbkikhudayi ഒരു പ്രധാന ട്രെൻഡ് ആയി തുടർന്നു, അതേസമയം ജെസിബി കുഴിക്കുന്നതുമായി ബന്ധപ്പെട്ട മീമുകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും വഴിമാറി. ഈ ട്രെൻഡിൽ കണ്ണുവച്ച്, കർണ്ണാടകയിൽ നിന്നുള്ള ദമ്പതികൾ വിവാഹശേഷം മണ്ണുമാന്തി യന്ത്രത്തിൽ വീട്ടിൽ പോയിരുന്നു.

   Summary: Cars are passé. If a viral video is anything to go by, earth moving machines too can be a vehicle fit for a newly-wed couple. A clip shared by a Pakistani journalist Ghulam Abbas Shah on Twitter shows a couple waving merrily while standing in the heavy vehicle used in excavation work. There are two couches for the couple to sit on too
   Published by:user_57
   First published: