• HOME
  • »
  • NEWS
  • »
  • buzz
  • »
  • NGO RECYCLES 6772 MILLION TONNES OF PLASTIC WASTE IN LAST THREE YEAR JS

ഉത്തരാഖണ്ഡില്‍ എന്‍ജിഒ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ റീസൈക്കിള്‍ ചെയ്ത് 6,772 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

''നഗരവല്‍ക്കരണവും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതിനാല്‍ വരുംകാലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതിലോല സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

(Image Credits: Shutterstock/Representational)

(Image Credits: Shutterstock/Representational)

  • Share this:
    2022 ആകുമ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ടു രംഗത്ത് വന്നിരിക്കുകയാണ് ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 6,772 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ പുനരുപയോഗം ചെയ്തത്.

    ''നഗരവല്‍ക്കരണവും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതിനാല്‍ വരുംകാലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതിലോല സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അതിനാല്‍, ഭാവിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് പ്രതിരോധിക്കുന്നതിനാണ് ഞങ്ങളുടെ ഈ ശ്രമങ്ങള്‍,'' ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഓയായ ഇന്ത്യന്‍ മലിനീകരണ നിയന്ത്രണ അസോസിയേഷന്‍ (IPCA) ഡയറക്ടര്‍ ആശിഷ് ജെയിന്‍ പറഞ്ഞു.

    'വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം എല്ലാ വ്യക്തികളുടേയും അവകാശമാണ്. നമ്മുടെ ഭാവിതലമുറയ്ക്കായി നമ്മള്‍ ഇത് ഉറപ്പാക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും മാലിന്യനിര്‍മ്മാര്‍ജ്ജനം അനിവാര്യമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. വികസിത രാജ്യങ്ങള്‍ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദപരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യകളും അനുബന്ധ സംവിധാനങ്ങളും ഉള്ളതിനാല്‍ വികസ്വര രാജ്യങ്ങളുടെ മാലിന്യ സംസ്‌കരണത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാണ്. വികസ്വര രാജ്യങ്ങളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാനും നീക്കം ചെയ്യാനും അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വളരെ നിര്‍ണായക ഘട്ടത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഇത് പരിസ്ഥിതിയേയും മനുഷ്യന്റെ ആരോഗ്യത്തേയും ബാധിക്കുന്നു. അതിനാല്‍, മാലിന്യനിര്‍മ്മാര്‍ജ്ജന മേഖലയുടെ വളര്‍ച്ചയ്ക്കായുള്ള സമൂഹത്തിന്റെ ചിന്താഗതി നാം മാറ്റുക തന്നെ ചെയ്യണം,' ആശിഷ് ജെയിന്‍ പറയുന്നു.

    പ്രതിദിനം 327.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്ന കണക്കിന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഡെറാഡൂണ്‍ സംഭാവന ചെയ്യുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് പ്രതിദിനം 584.051 ടണ്ണായി ഉയരുമെന്ന് ഈ എന്‍ജിഒ അറിയിച്ചു.

    'ഡെറാഡൂണിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ഒരു അനുയോജ്യമായ മാതൃക സ്വീകരിച്ചുകൊണ്ട്, 2018 മുതല്‍ 6,772 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനും വേര്‍തിരിക്കാനും പുനരുപയോഗം ചെയ്യാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇതില്‍ 2020 ല്‍ 3,555 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുനരുപയോഗം ചെയ്തുകൊണ്ട്, 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി,'' അദ്ദേഹം പറഞ്ഞു.

    പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ഉള്‍ക്കൊള്ളുന്ന മാതൃക മാലിന്യ വ്യവസായം വലിയതോതില്‍ അസംഘടിതമാണെന്നും പരിവര്‍ത്തനപരമായ മാറ്റം കൊണ്ടുവരാന്‍, ഈ സംരംഭത്തില്‍ എല്ലാ പങ്കാളികളുടെയും ഇടപെടല്‍ ആവശ്യമാണെന്നും വിശ്വസിക്കപ്പെടുന്നു.

    ഡെറാഡൂണില്‍, നഗര തദ്ദേശ സ്ഥാപനങ്ങളുമായി ഇടപഴകുകയും മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ ശേഷി പഠിപ്പിക്കുന്നതിലൂടെ ഉറവിടത്തിലെ മാലിന്യങ്ങളെ വേര്‍തിരിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിനും ഐപിസിഎയ്ക്കു കഴിഞ്ഞിട്ടുണ്ട്. മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ പല തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാനും അവയുടെ പുനരുപയോഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിയുന്നുണ്ട്.

    കഴിഞ്ഞ 20 വര്‍ഷമായി 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐപിസിഎ.
    Published by:Jayashankar AV
    First published:
    )}