• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | നിർത്തി അങ്ങ് അപമാനിക്കുവാ..! ഇന്ത്യൻ സീരിയലുകളിലെ വലിച്ചുനീട്ടൽ ട്രോളി നൈജീരിയക്കാർ; വീഡിയോ

Viral Video | നിർത്തി അങ്ങ് അപമാനിക്കുവാ..! ഇന്ത്യൻ സീരിയലുകളിലെ വലിച്ചുനീട്ടൽ ട്രോളി നൈജീരിയക്കാർ; വീഡിയോ

നായകനും നായികയും തമ്മിലുള്ള കൂടിക്കാഴ്ചയും അവരുടെ പ്രണയരംഗങ്ങളെയും അനാവശ്യമായി വലിച്ചുനീട്ടി ഒരു എപ്പിസോഡ് ആക്കി അവതരിപ്പിക്കുന്നതെല്ലാം സ്ഥിരം കാഴ്ചകളാണ്.

 • Share this:
  ഇന്ത്യൻ ടെലിവിഷൻ സീരിയലുകളിൽ (Indian Soap Opera) മിക്കതും യാഥാർഥ്യമായി ഒരു തരത്തിലും ബന്ധമില്ലാത്തവയാണ്. ഇവയിലെ കഥയും കഥാപാത്രങ്ങളുമെല്ലാം സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെ വെച്ച് താരതമ്യം പോലും കഴിയാത്തവയാണ്. ഇവയിൽ പലതിലും നായകനും നായികയും തമ്മിലുള്ള കൂടിക്കാഴ്ചയും അവരുടെ പ്രണയരംഗങ്ങളെയും അനാവശ്യമായി വലിച്ചുനീട്ടി ഒരു എപ്പിസോഡ് ആക്കി അവതരിപ്പിക്കുന്നതെല്ലാം സ്ഥിരം കാഴ്ചകളാണ്.

  ഈ സീരിയലുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ (Social Media) ചര്‍ച്ചയാവുകയു൦ അവയെ ട്രോളുകളാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചരണങ്ങളും നടക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള സീരിയലുകളുടെ ഒരു സ്പൂഫ്‌ വീഡിയോയാണ് (Spoof Video) സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
  View this post on Instagram


  A post shared by PRAGYA (@paulscata)

  സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്ന ഈ വീഡിയോയുടെ സൃഷ്ടാക്കൾ നൈജീരിയന്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ്. പോള്‍ സ്‌കാറ്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ കാൽ ലക്ഷത്തോളം പേർ കാണുകയും അതിന് ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്.

  Also read- സീരിയൽ നടിയുടെ ഫോണിലേക്ക് ശാരീരികവേഴ്ച ആവശ്യപ്പെട്ട് ഫോൺ കോൾ പ്രവാഹം; ഒടുവിൽ പരാതി

  Viral Video | ദാഹിച്ച് വലഞ്ഞ കുരങ്ങന് വെള്ളം നൽകി ട്രാഫിക് പൊലീസ്; വൈറലായി വീഡിയോ

  മനുഷ്യരോളം തന്നെ, ചിലപ്പോൾ മനുഷ്യരേക്കാൾ നമ്മളുമായി ചങ്ങാത്തം കൂടുന്നവരാണ് മൃ​ഗങ്ങൾ (Animals). മുൻവിധികളില്ലാതെ നമ്മെ സ്നേഹിക്കാനും നമുക്കൊപ്പം സമയം ചെലവഴിക്കാനും അവയ്ക്കാകും. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും പലപ്പോഴും അവ ആശ്വാസമായി എത്താറുണ്ട്. ആ സ്നേഹം തിരിച്ച് പ്രകടിപ്പിക്കുന്നത് ചുരുക്കം ചിലർ മാത്രമായിരിക്കും. അത്തരത്തിലൊരു സഹാനുഭൂതിയുടെ കഥയാണ് മഹാരാഷ്ട്രയിൽ (Maharashtra) നിന്നും എത്തുന്നത്. ദാഹിച്ചുവലഞ്ഞ കുരങ്ങന് (Monkey) വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരനാണ് (Traffic Police) കയ്യടി നേടുന്നത്. സംഭവത്തിന്റെ വീഡിയോ (Viral Video) സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

  മഹാരാഷ്ട്രയിലെ മാൽസേജ് ​ഘാട്ടിലാണ് സംഭവം. ഐഎഎസ് ഉദ്യോ​ഗസ്ഥനായ സുശാന്ത് നന്ദ ഐപിഎസ് ആണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സഞ്ജയ് ​ഗൂഡ് എന്ന പൊലീസ് ഉദ്യോ​ഗസ്ഥനെയാണ് വീഡിയോയിൽ കാണുന്നത്. ഇദ്ദേഹം സാവധാനം കുരങ്ങന് അടുത്തേക്ക് കുപ്പിയെത്തിച്ച് വെള്ളം കുടിക്കാൻ അനുവദിക്കുന്നത് വീഡിയോയിൽ കാണാം. സമീപത്തുള്ളവർ ഈ നല്ല കാഴ്ച നോക്കിനിൽക്കുന്നതും കാണാം.

  ''സാധിക്കുന്നിടത്തെല്ലാം ദയ ഉള്ളവരാകുക. നല്ല കാരണങ്ങളാലാണ് കോൺസ്റ്റബിൾ സഞ്ജയ് ​ഗൂഡിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങളി‍ൽ വ്യാപകമായി പ്രചരിക്കുന്നത് ''. സുശാന്ത് നന്ദ അടിക്കുറിപ്പായി ട്വീറ്റ് ചെയ്തു. സമാനമായ നിരവധി വൈറൽ വീഡിയോകൾ സുശാന്ത് നന്ദ ഐഎഎസ് ട്വീറ്റ് ചെയ്യാറുണ്ട്. ഒരു വ്യക്തിയുടെ യഥാർ‌ഥ മനസ് വ്യക്തമാകുന്നത് ഇത്തരം നല്ല പെരുമാറ്റങ്ങളിലൂടെയും നൻമ നിറഞ്ഞ പ്രവർത്തികളിലൂടെയും ആണെന്നും നല്ല മനസിനുടമയാണ് സ‍ഞ്ജയ് എന്നും വീഡിയോ കണ്ടവരിൽ ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
  Published by:Naveen
  First published: