• HOME
  • »
  • NEWS
  • »
  • buzz
  • »
  • NIGERIAS SHARIATH POLICE COMMANDER WANTS SHOPS TO DISPLAY HEADLESS MANNEQUINS KM

നൈജീരിയയിൽ തുണിക്കടകൾക്ക് മുൻപിലെ പ്രതിമകളുടെ തല എടുത്തുമാറ്റണമെന്ന് ശരിഅത്ത് പോലീസ്

തുണിക്കടകൾക്ക് മുൻപിൽ പ്രദർശനത്തിന് വെക്കുന്ന മാനെക്വിനുകളുടെ (പ്രതിമ) തല എടുത്തുമാറ്റണമെന്ന നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാനോ.

തുണിക്കടകൾക്ക് മുൻപിൽ പ്രദർശനത്തിന് വെക്കുന്ന മാനെക്വിനുകളുടെ (പ്രതിമ) തല എടുത്തുമാറ്റണമെന്ന നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാനോ.

തുണിക്കടകൾക്ക് മുൻപിൽ പ്രദർശനത്തിന് വെക്കുന്ന മാനെക്വിനുകളുടെ (പ്രതിമ) തല എടുത്തുമാറ്റണമെന്ന നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാനോ.

  • Share this:
    തുണിക്കടകൾക്ക് മുൻപിൽ പ്രദർശനത്തിന് വെക്കുന്ന മാനെക്വിനുകളുടെ (പ്രതിമ) തല എടുത്തുമാറ്റണമെന്ന നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാനോ. പ്രദേശത്തെ ഹിസ്ബ എന്ന പേരിൽ അറിയപ്പെടുന്ന ശരിഅത്ത് പോലീസിന്റെ കമാണ്ടറായ ഹറുന ഇബ്നു സീനയാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്.

    കാനോയിലെ ഇസ്ലാമിക് പോലീസിന്റെ പുതിയ നിയമപ്രകാരം പ്രതിമകളുടെ തല എടുത്തുമാറ്റുന്നതിന് പുറമെ അവപൂർണമായും വസ്ത്രങ്ങൾ കൊണ്ട് മറക്കുകയും വേണം. പ്രതിമകളുടെ മാറിടവും പിൻവശവും മറക്കണമെന്നാണ് ഇസ്ലാമിക നിയമമെന്ന് പോലീസ് പറയുന്നു. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശരിഅത്ത് പോലീസ് തലവൻ തുണിക്കടകൾക്ക് മുൻപിൽ പ്രദർശിപ്പിക്കുന്ന പ്രതിമകൾ ബിംബങ്ങൾക്ക് സമാനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിയമം നടപ്പിൽവരുത്തിയത്. ഇസ്ലാം ബിംബാരാധന നിരോധിച്ചതാണെന്നും അദ്ദേഹം പറയുന്നു.

    മുൻപും ഇബ്നു സീന നടപ്പിൽവരുത്തിയ നിയമങ്ങൾ രാജ്യത്തെ വിവിധയാളുകളുടെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. നൈജീരിയുടെ മതേതര സ്വഭാവത്തിന് വിരുദ്ധമായ നിലപാടുകളാണ് പലപ്പോഴും ഇബ്നു സീന എടുക്കാറുള്ളത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പരസ്യവാചകങ്ങളിൽ ‘ബ്ലാക്ക് ഫ്രൈഡേ’ എന്ന പ്രയോഗം ഉപയോഗിക്കുന്നതും അദ്ദേഹം വിലക്കിയിട്ടുണ്ട്. ഇസ്ലാമിൽ വെള്ളിയാഴ്ച പുണ്യ ദിനമായി കണക്കാക്കുന്നത് കൊണ്ടാണ് ഇത്തരം ഒരു നിയമം നടപ്പിൽവരുത്തുന്നത് എന്നാണ് അദ്ധേഹത്തിന്റെ വിശദീകരണം. എന്നാൽ പ്രദേശത്തെ ഷോപ്പിംഗ് മാളുകളും റേഡിയോ സ്റ്റേഷനുകളും ഈ ആജ്ഞ അവഗണിക്കുകയായിരുന്നു. നിയമം തെറ്റിച്ചവർക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

    നൈജീരിയൻ പ്രസിഡണ്ട് മുഹമ്മദ് ബുഹാരിയുടെ മകൻ യൂസുഫിന്റെ മുറപ്പെണ്ണ് സഹ്റാ ബയേറോവിന്റെ ചിത്രങ്ങളെ വിമർശിച്ചും ഇബ്നു സീന രംഗത്തെത്തിയിരുന്നു. വിവാഹത്തിന് മുമ്പ് നടത്തുന്ന ഒരു ആഘോഷ പരിപാടിയിൽ കൈയില്ലാത്ത വെള്ള വസ്ത്രം ധരിച്ച് സഹ്റ പങ്കെടുത്തിരുന്നു. ഇതിനെയാണ് ശരീഅ പോലീസ് മേധാവി വിമർശിച്ചത്. രാജ്യത്തെ മുസ്ലിംകൾക്ക് മാതൃകയാവേണ്ട സഹ്റ ബയോറോ അതിൽ പരാജയപ്പെട്ടുവെന്ന് ബിബിസിയോട് സംസാരിക്കവേ ഇബ്നു സീന പറഞ്ഞു. വധു തോളിന്റെ ചിത്രം കാണിച്ചതാണ് ഇബ്നു സീനയെ ചൊടിപ്പിച്ചത്. സഹ്റയുടെ ചിത്രങ്ങൾ പങ്കുവച്ചവരെയും അദ്ദേഹം വെറുതെ വിട്ടില്ല. ഇത്തരം ചിത്രങ്ങൾ ഷെയർ ചെയ്യുന്നതും കുറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

    കാനോയിൽ മോഹോക് സ്റ്റൈറ്റലിൽ മുടിവെട്ടുന്ന യുവാക്കൾക്കെതിരെയും ഇബ്നു സീന രംഗത്തെത്തിയിരുന്നു. നഗരത്തിൽ ഇത്തരം രീതിയിൽ മുടിവെട്ടുന്ന ചെറുപ്പക്കാരെ പോലീസ് സേനയിലെ അംഗങ്ങൾ നിർബന്ധിച്ച് തല മൊട്ടയടിപ്പിച്ചിരുന്നു.

    എന്നാൽ ഇബ്നു സീനയുടെ തീവ്ര നിലപാടുകളോട് ഭൂരിപക്ഷ മുസ്ലിംകളും യോജിക്കുന്നില്ല എന്നതാണ് വാസ്തവം. 'ആളുകളുടെ ഉദ്ദേശ ശുദ്ധിയെ ദൈവത്തിന് വീടൂ' എന്നാണ് ഒരു ഇസ്ലാമിക മത പണ്ധിതൻ ഈ വിഷയത്തോട് പ്രതികരിക്കവേ പറഞ്ഞത്.

    Tags: nigeria, kano, Ibn-Sina, mannequins, Sharia Police, islam, Zahrah Bayero, ohawk hairstyle, നൈജീരിയ, കാനോ, ശരീഅ, ശരീഅ പോലീസ്, ഇബ്നു സീന, ഇസ്ലാം,
    Published by:Karthika M
    First published:
    )}