നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരു കപ്പ് ചായയ്ക്ക് 1000 രൂപ! ഹൈദരാബാദിലെ ഈ വ്യത്യസ്തനാമൊരു ചായയെ പരിചയപ്പെടാം

  ഒരു കപ്പ് ചായയ്ക്ക് 1000 രൂപ! ഹൈദരാബാദിലെ ഈ വ്യത്യസ്തനാമൊരു ചായയെ പരിചയപ്പെടാം

  ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ എന്ന് വിളിക്കപ്പെടുന്ന ഒരു ഇനം തേയിലയാണ് ഇത്. കിലോയ്ക്ക് 75,000 രൂപയാണ് ഈ തേയിലയുടെ വില.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചായ പലർക്കും ഒരു വികാരമാണ്. ദിവസത്തിൽ ഒരു നേരമെങ്കിലും ചായ കുടിക്കാത്തവർ വളരെ വിരളവുമായിരിക്കും. ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ. 1000 രൂപയാണ് ഒരു കപ്പ് ചായയുടെ വില! വിലകേട്ട് അമ്പരക്കാൻ വരട്ടെ, നൽകുന്ന പണത്തിനുള്ള മൂല്യം ചായയ്ക്കുമുണ്ടെന്നാണ് കഫേയുടെ അവകാശവാദം.

   രാജ്യത്തെ ഏറ്റവും വിലയേറിയ തേയില ഉപയോഗിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. അതിനാൽ, സ്വാഭാവികമായും ചായയുടെ വിലയും കൂടുതലാണ്. “ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ" എന്ന് വിളിക്കപ്പെടുന്ന വിശേഷപ്പെട്ട തേയിലയാണ് നിലോഫർ കഫേ ചായയ്‌ക്കായി ഉപയോഗിക്കുന്നത്. കിലോയ്ക്ക് 75,000 രൂപയാണ് ഈ തേയിലയുടെ വില.

   “ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ എന്ന് വിളിക്കപ്പെടുന്ന ഒരു ഇനം തേയിലയാണ് ഇത്. അസമിലെ മൈജാനിൽ നടന്ന ഒരു ലേലത്തിലാണ് ഞങ്ങൾ ഇവ സ്വന്തമാക്കിയത്. ആകെ 1.5 കിലോഗ്രാം മാത്രമേ ലേലത്തിൽ ലഭ്യമായിരുന്നുള്ളു, അത് മുഴുവൻ ഞങ്ങൾ വാങ്ങി. വളരെ വിശേഷപ്പെട്ട ഈ ചായയുടെ തനതുരുചി ഞങ്ങളുടെ ഉപഭോക്താക്കൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു", ന്യൂസ് 18 നോട് സംസാരിക്കവെ, കഫേയുടെ മാനേജിംഗ് ഡയറക്ടർ ശശാങ്ക് അനുമൂല പറഞ്ഞു.

   ഹൈദരാബാദിലെ പേരുകേട്ട കൊഴുത്ത, മധുരമുള്ള ഇറാനി ചായയെപ്പോലെയല്ല വ്യത്യസ്തനായ ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ. പാല് ചേർക്കാതെയാണ് ഈ ചായ ഉണ്ടാക്കുന്നത്. സമൃദ്ധമായ രുചിയുള്ള ഈ ചായയുടെ കൂടെ എന്ത് കഴിക്കാനാവും എന്ന് ചോദിച്ചപ്പോൾ, “ഞങ്ങളുടെ ഒസ്മാനിയ, വെണ്ണ ബദാം അല്ലെങ്കിൽ ഡ്രൈ ഫ്രൂട്ട് കുക്കികൾ എന്നിവ ഈ ചായയ്ക്ക് മികച്ച കോമ്പിനേഷൻ ആണെന്നായിരുന്നു ശശാങ്കിന്റെ മറുപടി. കൂടാതെ ഈ ചായ തങ്ങളുടെ കഫേയുടെ ബഞ്ചാര ഹിൽസ് ഔട്ട്ലെറ്റിൽ മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

   Read also: Tallest Woman in the World | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത; ലോക റെക്കോര്‍ഡ് സ്വന്തമാക്കി തുര്‍ക്കി സ്വദേശിയായ ഇതുപത്തിനാലുകാരി

   സുഗന്ധത്തിനു പേരുകേട്ട അസമിലെ മൈജൻ ഗോൾഡൻ ടിപ്സ് രാജ്യത്തെ ഏറ്റവും ചെലവേറിയ തേയില ഇനങ്ങളിൽ ഒന്നാണ്. 2019 ൽ ഗുവാഹത്തി ടീ ലേല കേന്ദ്രത്തിൽ ഒരു കിലോഗ്രാമിന് 70,000 രൂപയ്ക്ക് വിറ്റ് ഇവ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

   കൊൽക്കത്തയിലെ ഒരു ചായ വിൽപ്പനക്കാരനും ഈ വർഷം തുടക്കത്തിൽ കപ്പിന് 1,000 രൂപ നിരക്കിൽ ഒരു ചായ വിൽക്കാൻ ആരംഭിച്ചിരുന്നു. ബോ-ലെയ് എന്ന ഇനത്തിൽ പെട്ട തേയില കൊണ്ടുള്ള ചായയായിരുന്നു അത്. ഈ തേയിലയ്ക്ക് ഒരു കിലോഗ്രാമിന് 3 ലക്ഷം രൂപയാണ് വില. ഗ്രീൻ ടീയും ബ്ലാക്ക് ടീയും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കാമെലിയ സിനെൻസിസ് എന്ന സസ്യത്തിൽ നിന്നാണ് ബോ-ലെയ്‌ തേയിലയും നിർമ്മിക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}