• HOME
  • »
  • NEWS
  • »
  • buzz
  • »
  • NINE MONTHS PREGNANT LADY RUN ONE AND 6 KM IN JUST 5 MINUTES

ഭർത്താവിന്റെ 'ചലഞ്ച്' ഏറ്റെടുത്ത് നിറവയറുമായി അവൾ ഓടി; ഒമ്പതാം മാസത്തിൽ 1.6 കി.മീ അഞ്ചുമിനിറ്റ് കൊണ്ട് ഓടി തീർത്തു

ഒമ്പതാം മാസത്തിൽ 1.6 കിലോമീറ്റർ ഓടി തീർക്കണമെന്ന് ആയിരുന്നു വെല്ലുവിളി. വെറുതെയങ്ങ് ബെറ്റ് വച്ചതല്ല. ബെറ്റ് ജയിച്ചാൽ 100 ഡോളർ ഭാര്യയ്ക്ക് നൽകുമെന്ന് ഉറപ്പും നൽകിയിരുന്നു മൈക്കൽ.

മകേന

മകേന

  • News18
  • Last Updated :
  • Share this:
    'പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും' എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. അതായത്, ഗർഭകാലം ശാരീരികമായി സ്ത്രീകൾ ദുർബലരാകുന്ന കാലമെന്ന് കൂടിയാണ് പൊതുവേയുള്ള ധാരണ. അത് മാത്രമോ ഗർഭകാലത്ത് ഭാരപ്പെട്ട പണികളൊന്നും ചെയ്യാൻ പൊതുവേ സ്ത്രീകളെ അനുവദിക്കാറുമില്ല. എന്നാൽ, ഇതിനെയെല്ലാം ഓടി തോൽപിച്ചിരിക്കുകയാണ് ഒമ്പതു മാസം ഗർഭിണിയായ ഒരു യുവതി. ഒമ്പതാം മാസത്തിൽ 100 മീറ്ററും 200 മീറ്ററും ഒന്നുമല്ല ഒരു കിലോ മീറ്ററും 600 മീറ്ററും ഈ യുവതി ഓടിയത്. അതും വെറും അഞ്ചു മിനിറ്റ് കൊണ്ട്.

    ഗർഭകാലം പൊതുവേ സ്ത്രീകൾക്ക് ആരോഗ്യപരമായും ശാരീരികമായും ബുദ്ധിമുട്ടേറിയ കാലമാണ്. പ്രത്യേകിച്ച് അവസാനത്തെ മൂന്ന് മാസങ്ങൾ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് എന്നതിന് ഇടയിലാണ് ഒമ്പതുമാസം ഗർഭിണിയായ മകേന മൈലർ എന്ന 28 വയസുകാരി ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. കായികതാരം കൂടിയായ മകേന തന്റെ കുഞ്ഞിനെയും ഉദരത്തിൽ വഹിച്ച് ഓടിയത് ഭർത്താവിന്റെ വെല്ലുവിളി ഏറ്റെടുത്താണെന്ന് കൂടി ഓർക്കണം.

    You may also like:ഗർഭിണിയായ കോവിഡ് രോഗിയെ ആരോഗ്യപ്രവർത്തകരുടെ അടുത്തു നിന്ന് ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി [NEWS]കാവ്യയ്ക്കും കാർത്തികയ്ക്കും ജീവിതത്തിലേക്കുള്ള താക്കോൽ; രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് തുടക്കം [NEWS] വിദേശത്തേക്ക് പണം കടത്തുന്നതിന് മുമ്പ് UAE. കോൺസൽ ജനറൽ എക്സറേ യന്ത്രത്തിൽ പരീക്ഷണം നടത്തി [NEWS]

    നിറവയറുമായി തന്റെ ഭാര്യ ഓടുന്നതിന്റെ വീഡിയോ മൈക്കൽ മൈലർ എന്ന യുവാവാണ് യു ട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. വൈറലായ ഈ ഓട്ടത്തിന് കാരണമായതോ മൈക്കലും ഭാര്യയും തമ്മിൽ വച്ച ഒരു ബെറ്റും. മകേന രണ്ടു മാസം ഗർഭിണി ആയിരുന്നപ്പോളായിരുന്നു ഈ ബിഗ് ചലഞ്ച് മൈക്കൽ ഭാര്യയ്ക്ക് മുമ്പിൽ വച്ചത്. ഒമ്പതാം മാസത്തിൽ 1.6 കിലോമീറ്റർ ഓടി തീർക്കണമെന്ന് ആയിരുന്നു വെല്ലുവിളി. വെറുതെയങ്ങ് ബെറ്റ് വച്ചതല്ല. ബെറ്റ് ജയിച്ചാൽ 100 ഡോളർ ഭാര്യയ്ക്ക് നൽകുമെന്ന് ഉറപ്പും നൽകിയിരുന്നു മൈക്കൽ.



    ഏതായാലും രണ്ടാം മാസത്തിൽ മകേന ആ വെല്ലുവിളി ഏറ്റെടുത്തു. ഏഴു മാസങ്ങൾക്കിപ്പുറം അത് പ്രാവർത്തികമാക്കുകയും ചെയ്തു. ഭാര്യ ഓടുന്നതിന്റെ വീഡിയോ മൈക്കൽ പോസ്റ്റ് ചെയ്തു. മകേനയുടെ നിശ്ചദാർഢ്യത്തിന് നിറഞ്ഞ കൈയടിയാണ് നെറ്റിസൺസ് നൽകിയത്. സ്ത്രീയുടെ ശക്തി ഇതാണെന്ന് ചിലർ പറഞ്ഞപ്പോൾ മറ്റു ചിലർ മകേനയെ വിശേഷിപ്പിച്ചത് ഉരുക്കുവനിത എന്നാണ്. എന്നാൽ, ഒമ്പതാം മാസത്തിലെ ഈ ഓട്ടത്തെ പേടിയോടെ കണ്ടവരുമുണ്ട്. എന്നാൽ, അവരെയെല്ലാം മൈക്കൽ ആശ്വസിപ്പിച്ചു. കോളേജ് കാലം തൊട്ടു തന്നെ ട്രാക്കിൽ ഓടിയ പരിചയം മകേനയ്ക്ക് ഉണ്ടെന്നും ഒമ്പതാം മാസത്തിലെ ഓട്ടം ഡോക്ടർമാരുടെ അനുവാദം നേടിയതിനു ശേഷമാണെന്നും മൈക്കൽ മറുപടി നൽകി.
    Published by:Joys Joy
    First published:
    )}