• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'കയറിപിടിച്ച' വിഐപി ഷോണ്‍ അല്ല?

News18 Malayalam
Updated: May 22, 2018, 11:29 AM IST
'കയറിപിടിച്ച' വിഐപി ഷോണ്‍ അല്ല?
 • Share this:
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് സ്ത്രീ വിവാദം പുത്തരിയല്ല. ഏറ്റവുമൊടുവില്‍ കേരള കോണ്‍ഗ്രസ് അതിയാകന്‍ കെ എം മാണിയുടെ മരുമകള്‍ സ്വന്തം പുസ്തകത്തിലൂടെ തൊടുത്തുവിട്ട പരാമര്‍ശമാണ് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായത്. 'ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ സംസ്ഥാനത്തെ ഒരു രാഷ്ട്രീയനേതാവിന്‍റെ മകന്‍ തന്നെ കയറി പിടിച്ചുവെന്നാണ് നിഷ ജോസ് കെ മാണിയുടെ പരാമര്‍ശം. ഒരു വിഐപി ട്രെയിന്‍ യാത്ര എന്ന അധ്യായത്തില്‍ നല്‍കുന്ന ചില സൂചനകള്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിലേക്ക് എത്തുകയും നിഷയ്ക്കെതിരെ ഷോണ്‍ രംഗത്തുവരുകയും കേസ് കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാല്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന വിഐപി ശരിക്കും ഷോണ്‍ ആണോ? പുസ്തകം കൃത്യമായി വായിച്ചു മനസിലാക്കിയാല്‍ സംശയത്തിന്‍റെ മുന മറ്റു ചില നേതാക്കളിലേക്കും നീണ്ടേക്കാം.

ഷോണിനെ സംശയിച്ച രണ്ടു പരാമര്‍ശങ്ങള്‍

ഇംഗ്ലീഷിലുള്ള പുസ്തകം കൃത്യമായി മനസിലാക്കാതെ തര്‍ജ്ജമ ചെയ്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വിവാദത്തിന്‍റെ മുന ഷോണിലേക്ക് തിരിച്ചതെന്നാണ് സൂചന. അപകടംപറ്റി ആശുപത്രിയിലുള്ള ഭാര്യയുടെ അച്ഛനെ സന്ദര്‍ശിച്ചു മടങ്ങുകയാണെന്നതും, സംസ്ഥാനത്തെ ഒരു രാഷ്ട്രീയനേതാവിന്‍റെ മകനാണെന്നതുമാണ് ഷോണിനെ സംശയിക്കാനുള്ള പ്രധാന കാരണം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്രയിലുണ്ടായ വാഹനാപകടത്തില്‍ ഷോണിന്‍റെ ഭാര്യയുടെ അച്ഛനും പ്രമുഖ നടനുമായ ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജഗതിയുടെ ആദ്യ ചികില്‍സ. പിന്നീട് വെല്ലൂരിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ സമയങ്ങളില്‍ കോഴിക്കോടേക്കും തിരിച്ചും ഷോണ്‍ ട്രെയിന്‍ യാത്ര ചെയ്തിരിക്കാമെന്ന സംശയത്താലാണ് ഷോണിനുനേരെ ആരോപണത്തിന്‍റെ മുന നീണ്ടത്.

ആ വിഐപി ഷോണ്‍ അല്ലെന്ന് ഉറപ്പിക്കാന്‍ നിരവധി കാരണങ്ങള്‍

വിഐപി ട്രെയിന്‍ യാത്ര എന്ന അധ്യായം വായിക്കുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍ മറ്റു ചില രാഷ്ട്രീയനേതാക്കളുടെ മക്കളെയും സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്നുണ്ട്.

അതില്‍ ആദ്യത്തേത് കെ എം മാണിയ്ക്കൊപ്പം ഒരേ മുന്നണിയിലുള്ള പാര്‍ടിയിലെ നേതാവിന്‍റെ മകന്‍ എന്ന പരാമര്‍ശമാണ്. 2010 വരെ കെഎം മാണിയും പി സി ജോര്‍ജും ഒരേ മുന്നണിയിലായിരുന്നില്ല. പി സി ജോര്‍ജ് 2011 മുതല്‍ 2015 വരെ കെ എം മാണിയ്ക്കൊപ്പമായിരുന്നു യുഡിഎഫില്‍ ഉണ്ടായിരുന്നത്. അല്ലാതെ ഒരേ മുന്നണിയിലെ വ്യത്യസ്ത പാര്‍ടികളിലായി ആയിരുന്നില്ല ഇരുവരും.

Loading...

രണ്ടാമതായി അധികാരസ്ഥാനത്ത് ഇരിക്കുന്ന രാഷ്ട്രീയനേതാവിന്‍റെ മകന്‍ എന്നു പറഞ്ഞുകൊണ്ടാണ് സഹയാത്രികന്‍ ഇങ്ങോട്ടുവന്ന് പരിയപ്പെടുത്തിയതെന്ന് നിഷ പരാമര്‍ശിക്കുന്നു. തന്‍റെ ഭര്‍ത്താവ് സജീവരാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ്, അച്ഛന്‍ മന്ത്രിയായിരുന്നുവെന്ന തരത്തില്‍ ആരോടും പരിചയപ്പെടാറില്ലെന്നും നിഷ പുസ്തകത്തില്‍ താരതമ്യം ചെയ്യുന്നുണ്ട്. പി സി ജോര്‍ജ് രാഷ്ട്രീയജീവിതത്തില്‍ മന്ത്രിസ്ഥാനത്ത് എത്തിയിട്ടില്ല. 2011 മുതല്‍ 2015 വരെ ചീഫ് വിപ്പ് പദവി മാത്രമാണ് ഉണ്ടായിരുന്നത്.

മൂന്നാമതായി കോട്ടയത്തേക്കുള്ള രണ്ടുമണിക്കൂര്‍ മാത്രം നീളുന്ന ട്രെയിന്‍ യാത്രയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. അപകടത്തില്‍പ്പെട്ട് കോഴിക്കോട്ടെ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ അച്ഛനെ സന്ദര്‍ശിച്ച് മടങ്ങുന്ന ഷോണിന് കോട്ടയത്തെത്താന്‍ രണ്ടു മണിക്കൂര്‍ മതിയാകില്ല. അതുകൊണ്ടുതന്നെ ഈ ട്രെയിന്‍ യാത്ര എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് ആകാനുള്ള സാധ്യതയാണ് കൂടുതലും.

നാലാമതായി വിഐപി അല്ലാത്തയാള്‍ എന്ന പരാമര്‍ശം. ഏറെക്കാലമായി സജീവരാഷ്ട്രീയത്തിലുള്ളയാളാണ് ഷോണ്‍ ജോര്‍ജ്. അതുകൊണ്ടുതന്നെ അടുത്തടുത്ത നാട്ടുകാരും പി സി ജോര്‍ജിന്‍റെ മകനുമായ ഷോണിനെ നിഷയ്ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല.

അഞ്ചാമതായി സഹയാത്രികന്‍റെ രാഷ്ട്രീയനേതാവായ അച്ഛന്‍ കോട്ടയം ജില്ലക്കാരനാണെന്ന് എടുത്തു പറയുന്നതുമില്ല.

ആരായിരിക്കാം ആ വിഐപി?

മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ മറ്റു ചില രാഷ്ട്രീയനേതാക്കളുടെ മക്കളെയും സംശയത്തിന്‍റെ നിഴലിലേയ്ക്ക് കൊണ്ടുവരുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ഗ്രന്ഥകര്‍ത്താവ് തന്നെ നല്‍കണം. എങ്കില്‍ മാത്രമെ 'കയറിപിടിച്ച' വിഐപി ശരിക്കും ആരാണെന്ന് വ്യക്തമാകുകയുള്ളു.

First published: March 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...